കാൻസർ രോഗിക്കു നൽകാം പിന്തുണയും സാന്ത്വനവും... ചികിത്സ ശരീരത്തിനു മാത്രമല്ല, മനസ്സിനും The Importance of Mental Health Support for Cancer Patients
കാൻസർ എന്നു കേൾക്കുമ്പോൾ തന്നെ പലർക്കും ഉള്ളിൽ ഒരു വിറയൽ ഉണ്ടാകാറുണ്ട്. രോഗബാധിതരുടെയും അവരുടെ കുടുംബത്തിന്റെയും ജീവിതത്തിൽ അതു സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വലുതാണ്. കാൻസർ ശരീരത്തെയല്ല, മനസ്സിനെയും ആഴത്തിൽ ബാധിക്കുമെന്നു പലർക്കും അറിയില്ല. രോഗം തിരിച്ചറിഞ്ഞു തുടങ്ങുന്ന നിമിഷത്തിൽ തന്നെ ഭയം,

കാൻസർ എന്നു കേൾക്കുമ്പോൾ തന്നെ പലർക്കും ഉള്ളിൽ ഒരു വിറയൽ ഉണ്ടാകാറുണ്ട്. രോഗബാധിതരുടെയും അവരുടെ കുടുംബത്തിന്റെയും ജീവിതത്തിൽ അതു സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വലുതാണ്. കാൻസർ ശരീരത്തെയല്ല, മനസ്സിനെയും ആഴത്തിൽ ബാധിക്കുമെന്നു പലർക്കും അറിയില്ല. രോഗം തിരിച്ചറിഞ്ഞു തുടങ്ങുന്ന നിമിഷത്തിൽ തന്നെ ഭയം, ഉത്കണ്ഠ, മാനസിക വിഷമങ്ങൾ എന്നിവ തുടങ്ങാം. ചിലപ്പോൾ രോഗിയിൽ വിഷാദം പോലുള്ള ചികിത്സ ആവശ്യമായ മാനസികാരോഗ്യപ്രശ്നങ്ങളായും മാറും.
രോഗം തിരിച്ചറിയുമ്പോൾ
ആദ്യം, രോഗവിവരം അറിയുമ്പോൾ ആളുകൾക്ക് ആഘാതം (shock) അനുഭവപ്പെടുന്നു. “ഇത് എനിക്കു സംഭവിക്കില്ല” എന്ന രീതിയിലുള്ള നിഷേധവും (Denial) ഉണ്ടാകാം. പിന്നീട് ഭയം, ആശങ്ക, ചിലപ്പോൾ പാനിക് അറ്റാക്ക് വരെ രോഗിക്കുണ്ടാകാം.
“ചികിത്സ എങ്ങനെ ആയിരിക്കും” ഞാൻ സുഖപ്പെടുമോ?” എന്ന ചിന്തകൾ മനസ്സിനെ അലട്ടും. അതേസമയം, ചിലർക്കു സ്വയം കുറ്റപ്പെടുത്തൽ, അപരാധബോധം, അല്ലെങ്കിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന മനോഭാവം തോന്നാം. “ഞാനാണു കാരണം” എന്നോ അവരാണു കാരണം എന്നോ കരുതുന്ന ഇത്തരം ചിന്തകൾ രോഗിയെ കൂടുതൽ മാനസികമായി ബാധിക്കും.
ദുഃഖം കാൻസർ രോഗികളിൽ സാധാരണമാണ്. ജീവിതത്തിലെ മാറ്റങ്ങൾ, നഷ്ടങ്ങൾ, നിരാശകൾ, വരുംകാലത്തെക്കുറിച്ചുള്ള ഉത്കണ്ഠ (Future anxiety) ഇതെല്ലാം രോഗികളിൽ കാണാറുള്ളവയാണ്. തീവ്രമായ ദുഃഖം നീണ്ടുനിൽക്കുക, ഒന്നിനും താൽപര്യമില്ലായ്മ, ഉറക്കവും ഭക്ഷണവും തെറ്റുക, ആത്മഹത്യാചിന്തകൾ ഉണ്ടാകുക എന്നിവ പ്രകടമായാൽ അതു വിഷാദം ആകാം. ഇതു ചികിത്സിക്കണം. അതേസമയം, ചില രോഗികൾക്കു ക്രോധം അമിതമായി പ്രകടമാകാം. “എന്തുകൊണ്ട് എനിക്കു മാത്രം?” എന്ന ചോദ്യവും ചിലപ്പോൾ ദൈവത്തോടോ വിധിയോടോ ഉള്ള അസന്തുഷ്ടിയും മനസ്സിൽ നിറയും.
ശരീരത്തിലെ മാറ്റങ്ങൾ
ശരീരത്തിലെ മാറ്റങ്ങൾ രോഗികളുടെ ആത്മവിശ്വാസത്തെ തകർക്കുന്ന മറ്റൊരു കാരണമാണ്. മുടികൊഴിയൽ, ഭാരം കൂടുക അല്ലെങ്കിൽ ശരീരഭാരം കുറയുക, ക്ഷീണിക്കുക, ശാരീരിക രൂപത്തിൽ വരുന്ന മാറ്റങ്ങൾ എന്നിവ ആത്മബോധത്തെയും സ്വയംവിശ്വാസത്തെയും ബാധിക്കുന്നു.
സാമൂഹിക–സാമ്പത്തിക ബുദ്ധിമുട്ടുകളും കാൻസർ രോഗികളിൽ വലിയ മാനസികസമ്മർദത്തിനു കാരണമാകുന്നു.
കാൻസർ രോഗത്തെക്കുറിച്ചുള്ള സമൂഹത്തിലെ തെറ്റിധാരണകളും അപവാദങ്ങളും രോഗികളെ ഒറ്റപ്പെടുത്തുന്നു. ലഭ്യമായ മാനസികാരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും പ്രധാന പങ്കു വഹിക്കുന്നു.
മാനസികാരോഗ്യത്തെ അവഗണിക്കുന്നതു രോഗിയുടെ ശാരീരികാരോഗ്യത്തെ നേരിട്ടു ബാധിക്കാനും ചികിത്സയിൽ സഹകരണം കുറയാനും കാരണമാകുന്നു.
പോസിറ്റീവ് ചിന്ത നല്ലത്
‘പോസിറ്റീവ്” ആയിരിക്കുക നല്ലതാണ്. പക്ഷേ, എല്ലായ്പ്പോഴും ‘പോസിറ്റീവ്’ ആയി ഇരിക്കണമെന്ന സമ്മർദം വേണ്ട. ഭയം, ആശങ്ക, ദുഃഖം ഇവയെല്ലാം മനുഷ്യ ജീവിതത്തിന്റെ ഭാഗമാണ്. “കരയുന്നത് ഒരു തെറ്റായ പ്രവണതയായി കണക്കാക്കേണ്ടതില്ല. അതു പലപ്പോഴും സ്ട്രെസ്സ് കുറയ്ക്കാൻ സഹായിക്കുന്നു. വികാരങ്ങളെ ധൈര്യത്തോടെ അനുഭവിച്ചറിയാനും അതിനെ ശരിയായി ഉപയോഗിക്കുവാനും നേരിടുവാനും സഹായിക്കുന്ന ഒട്ടേറെ മാർഗങ്ങൾ ഉണ്ട്.
∙ വിശ്വാസമുള്ള ആളുകളോടു തുറന്നു സംസാരിക്കുക.
∙ തെറപ്പി / കൗൺസലിങ് /സൈക്കോളജിസ്റ്റ് സഹായം തേടുക.
∙ സപ്പോർട്ട് ഗ്രൂപ്പുകളിൽ പങ്കെടുക്കുക.
∙ ചെറിയ വ്യായാമങ്ങൾ, യോഗ, ധ്യാനം, ശ്വസനവ്യായാമങ്ങൾ ചെയ്യുക.
∙ മനസ്സിനു സന്തോഷം നൽകുന്ന ചെറിയ കാര്യങ്ങൾ (സംഗീതം കേൾക്കുക, വായന, വിവിധ ഹോബികൾ) എന്നിവയ്ക്കു സമയം ചിലവഴിക്കുക.
ജോഫി ജോസഫ്
സൈക്കോ– ഒാങ്കോളജിസ്റ്റ്
കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം