ആരോഗ്യത്തിന്റെ രഹസ്യം ശരിയായ കൂട്ടുകെട്ടുകൾ: അറിയാം പോഷകം ഇരട്ടിയാക്കുന്ന ഭക്ഷണക്കൂട്ടുകൾ Understanding Food Synergy: Maximizing Nutrient Absorption
രണ്ടോ അതിലധികമോ പ്രത്യേക ഭക്ഷണപദാർഥങ്ങൾ ഒരുമിച്ചു കഴിക്കുന്പോൾ, അവയുടെ പോഷകശക്തി തനിച്ചു കഴിക്കുന്നതിനേക്കാൾ പല മടങ്ങു വർധിക്കുന്നു എന്നതു ശാസ്ത്രീയ സത്യമാണ്. ഇതാണു ഭക്ഷണ സംയോജനം അഥവാ ഫൂഡ് സിനർജി (Food Synergy) എന്ന ആശയത്തിന്റെ അടിത്തറ. നാം കഴിക്കുന്ന ആഹാരത്തിൽ അടങ്ങിയിരിക്കുന്ന പല പോഷകങ്ങളും
രണ്ടോ അതിലധികമോ പ്രത്യേക ഭക്ഷണപദാർഥങ്ങൾ ഒരുമിച്ചു കഴിക്കുന്പോൾ, അവയുടെ പോഷകശക്തി തനിച്ചു കഴിക്കുന്നതിനേക്കാൾ പല മടങ്ങു വർധിക്കുന്നു എന്നതു ശാസ്ത്രീയ സത്യമാണ്. ഇതാണു ഭക്ഷണ സംയോജനം അഥവാ ഫൂഡ് സിനർജി (Food Synergy) എന്ന ആശയത്തിന്റെ അടിത്തറ. നാം കഴിക്കുന്ന ആഹാരത്തിൽ അടങ്ങിയിരിക്കുന്ന പല പോഷകങ്ങളും
രണ്ടോ അതിലധികമോ പ്രത്യേക ഭക്ഷണപദാർഥങ്ങൾ ഒരുമിച്ചു കഴിക്കുന്പോൾ, അവയുടെ പോഷകശക്തി തനിച്ചു കഴിക്കുന്നതിനേക്കാൾ പല മടങ്ങു വർധിക്കുന്നു എന്നതു ശാസ്ത്രീയ സത്യമാണ്. ഇതാണു ഭക്ഷണ സംയോജനം അഥവാ ഫൂഡ് സിനർജി (Food Synergy) എന്ന ആശയത്തിന്റെ അടിത്തറ. നാം കഴിക്കുന്ന ആഹാരത്തിൽ അടങ്ങിയിരിക്കുന്ന പല പോഷകങ്ങളും
രണ്ടോ അതിലധികമോ പ്രത്യേക ഭക്ഷണപദാർഥങ്ങൾ ഒരുമിച്ചു കഴിക്കുന്പോൾ, അവയുടെ പോഷകശക്തി തനിച്ചു കഴിക്കുന്നതിനേക്കാൾ പല മടങ്ങു വർധിക്കുന്നു എന്നതു ശാസ്ത്രീയ സത്യമാണ്. ഇതാണു ഭക്ഷണ സംയോജനം അഥവാ ഫൂഡ് സിനർജി (Food Synergy) എന്ന ആശയത്തിന്റെ അടിത്തറ. നാം കഴിക്കുന്ന ആഹാരത്തിൽ അടങ്ങിയിരിക്കുന്ന പല പോഷകങ്ങളും നമ്മുടെ ശരീരത്തിലേക്കു വേണ്ട രീതിയിൽ ആഗിരണം ചെയ്യുന്നതിനു തടസ്സം വരാം. ഇതിനു കാരണായ പല ഘടകങ്ങളും നാം കഴിക്കുന്ന അതേ ആഹാരത്തിൽ തന്നെ അടങ്ങിയിരിക്കാം. എന്നിരുന്നാലും, ശരിയായ രീതിയിൽ ചില കോന്പി നേഷനുകൾ ചേർത്തു കഴിക്കുന്പോൾ അവയുടെ ഗുണങ്ങൾ വർധിക്കുന്നതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അതിനു ചില ഉദാഹരണങ്ങൾ
∙ ഇരുന്പ് + വൈറ്റമിൻ സി:
ഇരുന്പ് അടങ്ങിയ ഭക്ഷണങ്ങൾ (പരിപ്പ്, ചീര, ചിക്കൻ, പച്ചക്കറികൾ-ബ്രോക്‌ലി, ബീൻസ്, മുളപ്പിച്ച പയർ) വൈറ്റമിൻ സി ധാരാളമുള്ള ഭക്ഷണങ്ങളോടൊപ്പം (നാരങ്ങ, തക്കാളി,പഴങ്ങൾ) കഴിക്കുന്പോൾ ശരീരം ഇരുന്പിനെ ഏറ്റവും കാര്യക്ഷമമായി ആഗിരണം ചെയ്യുന്നു. ഇലക്കറികളിലെ ഇരുന്പു വൈറ്റമിൻ സിയുമായി ചേരുന്പോൾ നന്നായി ആഗിരണം ചെയ്യപ്പെടും. ചീര വിഭവത്തിൽ ഒരു തുള്ളി നാരങ്ങ ചേർക്കൂ, ഒരു നല്ല ഭക്ഷണത്തെ പോഷകങ്ങളുടെ പവർഹൗസാക്കി മാറ്റുകയാണ്. സാലഡ് തയാറാക്കുന്പോൾ നാരങ്ങ അല്ലെങ്കിൽ തക്കാളി ചേർക്കാം.
∙ ആരോഗ്യകരമായ കൊഴുപ്പുകൾ + പച്ചക്കറികൾ:
ഒലിവ് ഓയിൽ, അവക്കാഡോ എന്നിവ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ, കരോട്ടിനോയിഡുകൾ അതായതു ഓറഞ്ച്, മഞ്ഞ നിറമുള്ള പച്ചക്കറികളുടെ കൂടെ ചേർക്കുന്പോൾ വൈറ്റമിൻ എ ശരീരത്തിലേക്കു മുഴുവനായും ആഗിരണം ചെയ്യുന്നതിനു സഹായിക്കും.
∙ പയർവർഗങ്ങൾ (ചെറുപയർ, ഉഴുന്ന്) ധാന്യങ്ങളോടൊപ്പം (അരി, ഗോതന്പ്) കഴിക്കുന്പോൾ ഒരു "പൂർണ പ്രോട്ടീൻ" ലഭിക്കുന്നു. ഇതു ശരീരത്തിന് എല്ലാ അത്യാവശ്യ അമിനോ ആസിഡുകളും നൽകുന്നു.
∙ ബീൻസ്/പയറുവർഗങ്ങൾ + ധാന്യങ്ങൾ (അന്നജം)– ചോറും പരിപ്പും തുടങ്ങിയവ
പയറുവർഗങ്ങളിൽ ലൈസിൻ എന്ന അമിനോ ആസിഡ് സമൃദ്ധമായിട്ടുണ്ടെങ്കിലും മെഥിയോനിൻ കുറവാണ്. ധാന്യങ്ങളിൽ മെഥിയോനിൻ ഉണ്ടെങ്കിലും ലൈസിൻ കുറവാണ്. ഇവ ഒരുമിച്ചു കഴിക്കുന്പോൾ, പ്രോട്ടീൻ നന്നായി ലഭിക്കുന്നു.
∙ മഞ്ഞൾ + കുരുമുളക് + കൊഴുപ്പ് :
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ഒരു ശക്തമായ ആന്റിഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് സംയുക്തമാണ്. എന്നാൽ ശരീരം ഇത് എളുപ്പത്തിൽ ആഗിരണം ചെയ്യുന്നില്ല. കുരുമുളകിലെ പൈപ്പറിനും അതുപോലെ കൊഴുപ്പും (എണ്ണ, പാൽ, നട്ട്സ്) ചേർന്നാണു കഴിക്കുന്നതെങ്കിൽ കുർക്കുമിന്റെ ജൈവലഭ്യത വൻതോതിൽ വർധിക്കുന്നു. അതുകൊണ്ടാണു പാൽ കുടിക്കുന്പോൾ മഞ്ഞൾപൊടി ചേർക്കുന്നതിനൊപ്പം ഒരു നുള്ളു കുരുമുളകു പൊടി ചേർത്തു കഴിക്കണം എന്നു പറയുന്നത്.
∙ തക്കാളി + ഒലിവ് ഓയിൽ :
തക്കാളിയിലെ ഒരു ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ കൊഴുപ്പിൽ ലയിക്കുന്നതാണ്. തക്കാളി ഒലിവ് ഓയിലിൽ വഴറ്റുക. അപ്പോൾ അതിന്റെ ഹൃദയ സംരക്ഷണഗുണങ്ങൾ കൂടുതൽ ലഭിക്കും.
∙ അരി + പയർവർഗങ്ങൾ/മാംസ ഭക്ഷണങ്ങൾ+പച്ചക്കറികൾ :
വെള്ള അരി മാത്രം കഴിക്കുന്നതു രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിപ്പിക്കും. പച്ചക്കറികളും പയറുവർഗങ്ങളും അല്ലെങ്കിൽ പ്രോട്ടീൻ അടങ്ങിയ മാംസ ഭക്ഷണങ്ങൾ ഒരുമിച്ചു കഴിക്കുന്പോൾ ഫൈബർ-പ്രോട്ടീൻ കോംബോ ദഹനം മന്ദഗതിയിലാക്കുകയും എളുപ്പത്തിൽ ദഹിച്ചു രക്തത്തിൽ പഞ്ചസാരയുടെ അളവു കൂട്ടുന്നതു തടയുകയും പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കുന്നതിനു സഹായിക്കുകയും ചെയ്യുന്നു.
∙ പ്രീബയോട്ടിക്കുകൾ+പ്രോബയോട്ടിക്കുകൾ:
പ്രീബയോട്ടിക്കുകൾ (ഏത്തപ്പഴം, ഓട്സ് പോലുള്ള നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ), പ്രോബയോട്ടിക്കുകൾ (തൈര്, കെഫീർ പോലുള്ളവ) ചേർത്തു കഴിക്കുന്പോൾ കുടലിലുള്ള നല്ല ബാക്റ്റീരിയയുടെ വളർച്ചയെയും പ്രവർത്തനത്തെയും മെച്ചപ്പെടുത്താനും ദഹനം, പ്രതിരോധശേഷി, മാനസികാവസ്ഥ എന്നിവമെച്ചപ്പെടുത്താനും ഏറെ സഹായകരമാണ്.
പ്രിൻസി തോമസ്
ചീഫ് ഡയറ്റീഷൻ
രാജഗിരി ഹോസ്പിറ്റൽ
ആലുവ