കരളിൽ അമിതമായ കൊഴുപ്പ് അടിയുന്നതിനെയാണു ഫാറ്റിലിവർ എന്ന രോഗാവസ്ഥ കൊണ്ട് ഉദ്ദേശിക്കുന്നത്. അമിതമായ കൊഴുപ്പിന്റെ സാന്നിധ്യം കരളിനെ അപകടത്തിലേക്ക് നയിക്കും. ഫാറ്റിലിവർ പ്രധാനമായും രണ്ടു തരമുണ്ട്. അമിത മദ്യപാനത്തിനെ തുടർന്നു വരുന്ന ഫാറ്റിലിവറും, മദ്യപിക്കാത്ത ആൾക്കാരിൽ വരുന്ന ഫാറ്റിലിവറും.

കരളിൽ അമിതമായ കൊഴുപ്പ് അടിയുന്നതിനെയാണു ഫാറ്റിലിവർ എന്ന രോഗാവസ്ഥ കൊണ്ട് ഉദ്ദേശിക്കുന്നത്. അമിതമായ കൊഴുപ്പിന്റെ സാന്നിധ്യം കരളിനെ അപകടത്തിലേക്ക് നയിക്കും. ഫാറ്റിലിവർ പ്രധാനമായും രണ്ടു തരമുണ്ട്. അമിത മദ്യപാനത്തിനെ തുടർന്നു വരുന്ന ഫാറ്റിലിവറും, മദ്യപിക്കാത്ത ആൾക്കാരിൽ വരുന്ന ഫാറ്റിലിവറും.

കരളിൽ അമിതമായ കൊഴുപ്പ് അടിയുന്നതിനെയാണു ഫാറ്റിലിവർ എന്ന രോഗാവസ്ഥ കൊണ്ട് ഉദ്ദേശിക്കുന്നത്. അമിതമായ കൊഴുപ്പിന്റെ സാന്നിധ്യം കരളിനെ അപകടത്തിലേക്ക് നയിക്കും. ഫാറ്റിലിവർ പ്രധാനമായും രണ്ടു തരമുണ്ട്. അമിത മദ്യപാനത്തിനെ തുടർന്നു വരുന്ന ഫാറ്റിലിവറും, മദ്യപിക്കാത്ത ആൾക്കാരിൽ വരുന്ന ഫാറ്റിലിവറും.

കരളിൽ അമിതമായ കൊഴുപ്പ് അടിയുന്നതിനെയാണു ഫാറ്റിലിവർ എന്ന രോഗാവസ്ഥ കൊണ്ട് ഉദ്ദേശിക്കുന്നത്. അമിതമായ കൊഴുപ്പിന്റെ സാന്നിധ്യം കരളിനെ അപകടത്തിലേക്ക് നയിക്കും. ഫാറ്റിലിവർ പ്രധാനമായും രണ്ടു തരമുണ്ട്. അമിത മദ്യപാനത്തിനെ തുടർന്നു വരുന്ന ഫാറ്റിലിവറും, മദ്യപിക്കാത്ത ആൾക്കാരിൽ വരുന്ന ഫാറ്റിലിവറും. മദ്യപിക്കുന്നവരിൽ വരുന്ന കരൾ രോഗങ്ങളെ നമ്മൾ ഗൗരവത്തോടെ പരിഗണിക്കാറുണ്ട്. എന്നാൽ മദ്യപാനം ഇല്ലാത്തവരിലും ഇന്നു കരൾരോഗങ്ങൾ വളരെയധികം വർധിച്ചു വരുന്നുണ്ട്. ഇത് വളരെ ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണ്.

കണക്കുകൾ സൂചിപ്പിക്കുന്നത് ഫാറ്റിലിവർ രോഗികളുടെ എണ്ണം സമൂഹത്തിൽ വർധിച്ചു വരുന്നു എന്നാണ്. കേരളത്തിൽ മുതിർന്ന ഫാറ്റിലിവർ രോഗികളുടെ എണ്ണം 50%ത്തിൽ നിന്നു മുകളിലായി എന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.

ADVERTISEMENT

ഫാറ്റിലിവർ ഒരു ജീവിതശൈലീ രോഗമാണ്. അമിതവും അനാരോഗ്യകരവുമായ ഭക്ഷണവും ആരോഗ്യകരമായ ജീവിതശൈലിയുടെ അഭാവവും വ്യായാമക്കുറവും ഇതിനു പ്രധാന കാരണമാണ്. മലയാളികൾ തങ്ങളുടെ തനതു ഭക്ഷണരീതികളിൽ വരുത്തിയ മാറ്റങ്ങൾ ഫാറ്റിലിവർ രോ​ഗത്തിനു പ്രധാന കാരണമാണ്.
കരളിൽ അടിയുന്ന കൊഴുപ്പിന്റെ അടിസ്ഥാനത്തിൽ ഫാറ്റിലിവറിലെ പല ഗ്രേഡുകളാക്കി തിരിച്ചിട്ടുണ്ട്. ഏതു ഗ്രേഡ് ഫാറ്റിലിവറും സാധാരണ സ്ഥിതിയിലേക്കു ഭേദപ്പെടുത്തി എടുക്കാൻ സാധിക്കും. ഫാറ്റിലിവർ സ്ഥിതിയിൽ നമ്മുടെ കരൾ പൂർണമായും പരാജയം ആയിട്ടില്ല. ഇതിനാൽ കരളിനു പൂർവസ്ഥിതിയിലേക്ക് തിരിച്ചു പോകാൻ സാധ്യമാണ്. 

ചുവന്ന മാംസം, കൊഴുപ്പ് കൂടിയ പാൽ, മുട്ടയുടെ മഞ്ഞ തുടങ്ങിയ കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതു ഫാറ്റിലിവർ കുറയ്ക്കുന്നതിനു സഹായിക്കും. എന്നാൽ ഇവ മാത്രമല്ല നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ കുറയ്ക്കേണ്ടത്. പഞ്ചസാരയുടെ അമിത ഉപയോഗം, എണ്ണയിൽ വറുക്കുന്ന പലഹാരങ്ങൾ, മധുരപലഹാരങ്ങൾ, അമിതമായ തേങ്ങയുടെ ഉപയോഗം, മദ്യപാനം, ഉപ്പിന്റെ അമിത ഉപയോഗം ഇവയും ഫാറ്റിലിവറിനു കാരണമാണ്. ഇവയുടെ ഉപയോഗവും നിയന്ത്രിക്കണം.

ADVERTISEMENT

ചില പ്രത്യേക ഭക്ഷണങ്ങൾ ഫാറ്റി ലിവർ നിയന്ത്രണത്തിനു സഹായകമാണെന്നു കണ്ടിട്ടുണ്ട്. ഇവ കൂടി ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു ഫാറ്റി ലിവർ നിയന്ത്രണം കൂടുതൽ ഫലപ്രദമാക്കും.

∙ കാപ്പി –
കാപ്പിയുടെ മിതമായ ഉപയോഗം കരളിനു സംരക്ഷണം നൽകും. ലിവർ സിറോസിസ്, നോൺ ആൽക്കഹോളിക് ഫാറ്റിലിവർ, ലിവർ കാൻസർ, തുടങ്ങിയ കരൾ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. കാപ്പിയിൽ ആന്റി ഓക്സിഡന്റും മറ്റ് ബയോ ആക്ടീവ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ കരളിനെ സംരക്ഷിക്കുന്ന ഘടകങ്ങൾ ആണ്. ദിവസവും രണ്ടു മൂന്നു ഗ്ലാസ്സ് മധുരമിടാത്ത കാപ്പി കുടിക്കാം. എന്നാലും കാപ്പി അമിതമായി കഴിക്കുന്നതും അമിതമായ അളവിൽ പഞ്ചസാരയോ,ക്രീമോ ചേർത്ത് ഉപയോഗിക്കുന്നതും ഒഴിവാക്കണം.

ADVERTISEMENT

∙ ബ്രോക്ക്‌ലി–ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പിന്റെ അളവു നിയന്ത്രിക്കുന്നു. പിത്തരസത്തിന്റെ അളവു നിയന്ത്രിച്ചു കൊഴുപ്പിനെ നീക്കം ചെയ്യാൻ ഇവയിലെ നാരുകൾ സഹായിക്കുന്നു. 

∙ ഇലക്കറികൾ–പച്ചിലക്കറികൾ വൈറ്റമിൻ A,C,K ആന്റി ഓക്സിഡന്റുകൾ,നാരുകൾ എന്നിവയിൽ സമ്പന്നമാണ്. ഇതു രക്തത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ കരളിൽ കൊഴുപ്പ് അടിയാതിരിക്കാൻ സഹായിക്കുന്നു.

∙ സോയ– സോയ പ്രോട്ടീൻ കൊഴുപ്പ് അടിയുന്നത് കുറയ്ക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവു കുറയ്ക്കാൻ സാധിക്കും. 

∙ മത്സ്യം–കരളിന്റെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകളുടെ പ്രധാന സ്രോതസ്സ് മത്സ്യമാണ്. ഒമേഗ -3 കരളിൽ അമിതമായി കൊഴുപ്പു കൂടുന്നതു തടയുകയും എൻസൈമുകളുടെ അളവു നിലനിർത്തുകയും ചെയ്യുന്നു. 

∙ ഓട്സ് –ഓട്സിൽ അടങ്ങിയിരിക്കുന്ന നാരുകൾ, കോളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.ഇവ ശരീരത്തിലെ കൊഴുപ്പും കുറയ്ക്കും. 

∙ മഞ്ഞൾ–മഞ്ഞളിൽ ശക്തമായ ആന്റിഇൻഫ്ലമേറ്ററി ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഇതു പിത്തരസത്തിന്റെ സ്വാഭാവിക ഉൽപാദനം വർധിപ്പിക്കുന്നു, കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുന്നു. 

∙ കൂൺ– പോഷകഗുണങ്ങൾ ധാരളമായി കൂണിലുണ്ട്. അമിനോ ആസിഡുകളുടെ കലവറയാണ് കൂണുകൾ. കൂണിൽ കൊഴുപ്പിന്റെ അളവു കുറവാണ്. കൂടാതെ കാർബോഹൈഡ്രേറ്റിന്റെ ( അന്നജം) അളവും കുറവാണ്.ധാരാളം വെള്ളവും നാരുകളും ഉള്ളതിനാൽ നാം കഴിക്കുന്ന പഞ്ചസാരയുടെ ശരീരത്തിലേക്കുള്ള ആഗീരണത്തെ തടയുന്നു. ഇതുവഴി പാൻക്രിയാസ്, കരൾ എന്നിവയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നു. 

∙ വിത്തുകൾ–ചണവിത്ത്, സൺഫ്ലവർസീഡുകൾ ഇവയെല്ലാം വൈറ്റമിൻ ഇയുടെ കലവറയാണ്. ധാരാളം നാരുകളും ഒമേഗ -3 ഫാറ്റി ആസിഡും അടങ്ങിയ ഇവ കരളിന്റെ ആരോഗ്യത്തിനു ഗുണകരമാണ്. 

∙ വെളുത്തുള്ളി –ഇതിലെ സൾഫർ കരളിന്റെ എൻസൈമിനെ സജീവമാക്കി ശരീരത്തിൽ നിന്നു വിഷവസ്തുക്കളെയും മാലിന്യങ്ങളെയും പുറംതള്ളുന്നു. കരളിന്റെ കേടുപാടുകളിൽ നിന്നു സംരക്ഷിക്കുന്ന സെലിനിയവും ഇതിൽ അടങ്ങിയിരിക്കുന്നു. 

അവകാഡോ–ഇതിൽ നല്ല അളവിൽ ജീവകങ്ങൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇതിലെ ആന്റി ഓക്സൈഡുകൾ വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു. 

∙ കാരറ്റ് , ബീറ്റ്റൂട്ട്–ആന്റിഓക്സഡന്റ്, ഡിടോക്സിഫയിങ് ഘടകങ്ങൾ ഇവയിലുണ്ട്. ഇത് കരളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന നാരുകൾ നന്നായി ഉള്ളതിനാൽ ​​ദഹനപ്രക്രിയയെ സഹായിക്കുകയം കുടലിന്റെ ആരോ​ഗ്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു. 

ഡോ.രമേശ് എം., സീനിയർ കൺസൽറ്റന്റ്, ഗ്യാസ്ട്രോഎന്ററോളജി വിഭാഗം

രശ്മി എസ്. നായർ , ഡയറ്റീഷൻ,
മാർ സ്ലീവാ മെഡിസിറ്റി പാലാ. 

English Summary:

Fatty liver is a condition characterized by the excessive accumulation of fat in the liver, which can lead to serious health complications. This lifestyle disease, increasingly prevalent in Kerala, is primarily caused by unhealthy dietary habits, lack of exercise, and changes in traditional eating patterns.

ADVERTISEMENT