പുതുജീവിതം നേടാം, ആയുസ്സും ആരോഗ്യവും വർധിപ്പിക്കാം: ഇതു കായകൽപ ചികിത്സയുടെ കരുത്ത് Ayurveda's Rasayana Chikitsa: The Path to Rejuvenation and Longevity
ആയുർവേദത്തിൽ പുനർജീവന ചികിത്സ അഥവാ രസായന ചികിത്സ എന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം വീണ്ടെടുക്കാനും ജീവിതശൈലി മൂലമുണ്ടാകുന്ന തിരക്കുകൾക്കിടയിൽ ഊർജ്ജസ്വലത നേടാനും സഹായിക്കുന്ന ഒരു പ്രതിവിധിയാണ്. രോഗമില്ലാത്ത അവസ്ഥയിൽ ആരോഗ്യം വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ശരീരത്തിലെ രസങ്ങളുടെ സഞ്ചാര മാർഗ്ഗം ശരിയാക്കുക എന്ന അർത്ഥം വരുന്ന രസായന ചികിത്സ, ശരീരത്തിലെ സപ്തധാതുക്കളെ സമനിലയിലാക്കുന്നു. ഈ ചികിത്സ രണ്ടു രീതികളിൽ പ്രയോഗിക്കുന്നു: വാതാതപികം (ദൈനംദിന ജോലികൾക്കിടയിൽ മരുന്നു സേവിക്കുന്നത്) എന്നും കുടിപ്രാവേശികം (പ്രത്യേക കുടിലിനുള്ളിൽ ഒതുങ്ങി മരുന്നു സേവിക്കുന്നത്) എന്നും. കുടിപ്രാവേശികം കഠിനമാണെങ്കിലും, വിജയകരമായി പൂർത്തിയാക്കിയാൽ അത് ശരീരത്തിനു പൂർണമായ പുനർജന്മം നൽകുകയും യൗവനവും ബലവും വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഗ്രന്ഥങ്ങളിൽ പറയുന്നു.

പുനരുജ്ജീവനം എന്നാൽ എന്താണ്? ഉജ്ജീവനം ഉണ്ടാക്കുക, ഊർജസ്വലത വരുത്തുക എന്നതാണ്. ജീവിതശൈലി സൃഷ്ടിക്കുന്ന തിരക്കുകൾക്കിടയിൽ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം വീണ്ടെടുക്കാൻ ആഗ്രഹിക്കുന്നവർക്കു മികച്ചൊരു പ്രതിവിധിയാണ് ആയുർവേദത്തിലെ പുനർജീവന ചികിത്സ അഥവാ രസായന ചികിത്സ. കേവലം രോഗം ഭേദമാക്കുന്നതിലുപരി, രോഗമില്ലാത്ത അവസ്ഥയിൽ ആരോഗ്യവും ആയുസ്സും വർധിപ്പിക്കുക എന്ന ലക്ഷ്യമാണു രസായന ചികിത്സയ്ക്കുള്ളത്.
ചരകസംഹിതയിൽ ‘ബ്രാഹ്മരസായന’ത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ഈ ബ്രാഹ്മരസായനം കഴിച്ച് ആളുകൾ ദീർഘായുസ്സു നേടിയതായി പറയുന്നുണ്ട്.
രസങ്ങളുടെ അയനം
ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കായി നിർദേശിക്കപ്പെട്ടിട്ടുള്ള ഒന്നാണു രസായന ചികിത്സ. ഇതിന്റെ ചരിത്രം പരിശോധിച്ചാൽ, ഭരദ്വാജ മഹർഷി ദീർഘായുസ്സ് കാംക്ഷിക്കുന്ന മനുഷ്യർക്കായി ഇന്ദ്രന്റെ അടുക്കൽ ചെന്ന് അതിനുള്ള വഴികൾ അന്വേഷിച്ചു. ബ്രഹ്മാദി ദേവന്മാരിൽ നിന്നു ഗ്രഹിച്ച ജ്ഞാനം ഇന്ദ്രൻ മഹർഷിക്കു പകർന്നു നൽകിയതായി ചരകസംഹിതയിൽ പറയുന്നു.
ശരീരത്തിലെ രസങ്ങളുടെ അയനം (സഞ്ചാര മാർഗം) ശരിയാക്കുക എന്നതാണു രസായനം എന്ന വാക്കിന്റെ അർഥം. മനുഷ്യശരീരത്തിലെ സപ്തധാതുക്കളായ രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം/ആർത്തവം എന്നിവ സമനിലയിലാകുന്പോഴാണ് ഒരാൾ രോഗരഹിതനായിരിക്കുന്നത്. ഇവിടെ സമനില എന്നു പറയുന്നത് എല്ലാവർക്കും ഒരേ അളവിലാവുക എന്നതല്ല, മറിച്ച് ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുസൃതമായി നിലനിൽക്കേണ്ട അവസ്ഥയെയാണ്.
ചികിത്സ രണ്ടുരീതിയിൽ
രസായന ചികിത്സ രണ്ടു രീതിയിലാണു പ്രയോഗിക്കുന്നത്.
∙ വാതാതപികം: കാറ്റും വെയിലും (വാതം എന്നാൽ കാറ്റ്, ആതപം എന്നാൽ വെയിൽ) തട്ടിക്കൊണ്ട്, ദൈനംദിന ജോലികൾ ചെയ്യുന്നതോടൊപ്പം മരുന്നു സേവിക്കുന്നു.
∙ കുടിപ്രാവേശികം: പ്രത്യേകമായി തയാറാക്കിയ കുടിലിനുള്ളിൽ (ത്രിഗർഭകുടി) താമസിച്ചു പുറംലോകവുമായി ബന്ധമില്ലാതെ മരുന്നു സേവിക്കുന്ന കഠിനമായ രീതിയാണിത്.
കുടിപ്രാവേശികം : ചികിത്സ ഇങ്ങനെ
ഇന്നു കുടിപ്രാവേശിക ചികിത്സ നടത്തുക തികച്ചും ക്ലേശകരമാണ്. ഇതിനായി നിർമിക്കുന്ന ത്രിഗർഭകുടിക്കു കൃത്യമായ ശാസ്ത്രീയ മാനദണ്ഡങ്ങളുണ്ട്. സജ്ജനങ്ങളും പുണ്യവാന്മാരും ജീവിക്കുന്ന, വന്യമൃഗങ്ങളുടെയോ മറ്റു ജീവികളുടെയോ ശല്യമില്ലാത്ത, സുഭിക്ഷമായ സ്ഥലത്തായിരിക്കണം കുടിൽ.
മൂന്ന് ഇടനാഴികളും മൂന്നു ജനാലകളും ഉള്ള രീതിയിലാണ് ഇതു നിർമിക്കുക. ജനാലകൾ എന്നാൽ കിളിവാതിലുകളാണ്. വെളിച്ചവും കാറ്റും വളരെ കുറഞ്ഞ അളവിൽ മാത്രമെ ഉള്ളിലേക്കു കടക്കാൻ പാടുള്ളു. ചികിത്സയിലുള്ള രോഗിക്കൊപ്പം 24 മണിക്കൂറും പരിചരിക്കാൻ ഒരു സഹായിയും ഒരു വൈദ്യനും അടുത്തായി ഉണ്ടായിരിക്കണം. വൈദ്യൻ ദൂരസ്ഥലങ്ങളിലേക്കു പോകാൻ പാടില്ല.
കുടിപ്രാവേശിക ചികിത്സയ്ക്കു മുതിരുന്ന വ്യക്തിയ്ക്കു കൃത്യമായ യോഗ്യതകളും മാനസിക ദൃഢതയും ഉണ്ടായിരിക്കണം എന്ന് ആയുർവേദം നിഷ്കർഷിക്കുന്നു. വ്യക്തിയുടെ ശാരീരിക പ്രകൃതി പരിശോധിച്ച ശേഷം, പെട്ടെന്നു തീരുമാനങ്ങൾ മാറ്റിമറിക്കാത്ത, പൂർണമായ മാനസിക സ്ഥിരതയും ധൈര്യവുമുള്ള ആളുകളെ മാത്രമേ ഇതിനായി തിരഞ്ഞെടുക്കാൻ പാടുള്ളൂ.
ആവശ്യമായ സൗകര്യങ്ങളോ കുടിലുകളോ അല്ലെങ്കിൽ അതിനുള്ള മാനസികാവസ്ഥയോ ഇല്ലെങ്കിൽ ഈ കഠിനമായ ചികിത്സയ്ക്കു മുതിരാതിരിക്കുന്നതാണ് ഉചിതം.
പൂർവകർമം ചെയ്യണം
ചികിത്സയിലേക്കു കടക്കുന്നതിനു മുൻപായി ശരീരം പൂർണമായി ശുദ്ധീകരിക്കുകയും രോഗമുക്തമാക്കുകയും വേണം. പഞ്ചകർമചികിത്സയിലൂടെ വ്യക്തിയെ പൂർണമായി ശുദ്ധീകരിക്കും. ചില ഗ്രന്ഥങ്ങളിൽ ഈ ചികിത്സകൾക്കായി 96 മുതൽ 100
ദിവസങ്ങൾ വരെയോ, പഥ്യവും മറുപഥ്യവും പഞ്ചകർമങ്ങളും കൂട്ടി ഏകദേശം 250 ദിവസങ്ങൾ വരെയോ ഉള്ള കണക്കുകൾ പറയുന്നുണ്ടെങ്കിലും, പണ്ടത്തെ ഗ്രന്ഥങ്ങളിൽ പറയുന്നത്ര വലിയ കാലാവധി ഇന്നത്തെ കാലത്തു പ്രായോഗികമല്ല.
ഈ ക്ലേശകരമായ ചികിത്സ വിജയകരമായി പൂർത്തിയാക്കിയാൽ ലഭിക്കുന്ന ഫലങ്ങൾ അദ്ഭുതകരമാണ്. ആചാര്യന്മാരുടെ അഭിപ്രായത്തിൽ ഒരു വ്യക്തിക്ക് 50 വയസ്സുണ്ടെങ്കിൽ, അയാളുടെ ആന്തരിക അവയവങ്ങളും കാഴ്ചപ്പാടും ഒരു ചെറുപ്പക്കാരന്റേതു പോലെ പുതുക്കപ്പെടും. ശരീരത്തിലെ ദോഷങ്ങൾ മാറി ധാതുക്കൾ പുനരുജ്ജീവിപ്പിക്കപ്പെടും. വളരെ ആയുസ്സും യൗവനവും പ്രഭയും സ്വരമാധുര്യവും ദേഹേന്ദ്രിയങ്ങളിൽ ബലാധിക്യവും വാക്സിദ്ധിയും ലഭിക്കുമെന്ന് ആയുർവേദ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കായകൽപ ചികിത്സ ശരിയായ രീതിയിൽ ചെയ്താൽ അതു ശരീരത്തിനു പൂർണമായ പുനർജന്മം തന്നെയാണു സമ്മാനിക്കുന്നത്.