ഗർഭിണി മൾട്ടിവൈറ്റമിൻ കഴിക്കണോ? ഗർഭകാല ഛർദി അപകടസൂചനയാകുന്നത് എപ്പോൾ? Common Symptoms and Changes in the First Trimester
ഗർഭധാരണം തൊട്ട് 14 ആഴ്ച തുടങ്ങുന്നതു വരെയുള്ള ഘട്ടമാണ് ആദ്യ ത്രൈമാസം അഥവാ ഫസ്റ്റ് ട്രൈമസ്റ്റർ. കുഞ്ഞിന്റെ വളർച്ചയുടെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ ഘട്ടം. ഗർഭിണിക്കും ഇത് ഒരു പ്രധാനപ്പെട്ട സമയം ആണ്. പുറമേയ്ക്കു ഗർഭിണിയാണെന്നു തോന്നില്ലെങ്കിലും ഈ ഘട്ടത്തിൽ സ്ത്രീയ്ക്കു ശാരീരികവും മാനസികവുമായ പല
ഗർഭധാരണം തൊട്ട് 14 ആഴ്ച തുടങ്ങുന്നതു വരെയുള്ള ഘട്ടമാണ് ആദ്യ ത്രൈമാസം അഥവാ ഫസ്റ്റ് ട്രൈമസ്റ്റർ. കുഞ്ഞിന്റെ വളർച്ചയുടെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ ഘട്ടം. ഗർഭിണിക്കും ഇത് ഒരു പ്രധാനപ്പെട്ട സമയം ആണ്. പുറമേയ്ക്കു ഗർഭിണിയാണെന്നു തോന്നില്ലെങ്കിലും ഈ ഘട്ടത്തിൽ സ്ത്രീയ്ക്കു ശാരീരികവും മാനസികവുമായ പല
ഗർഭധാരണം തൊട്ട് 14 ആഴ്ച തുടങ്ങുന്നതു വരെയുള്ള ഘട്ടമാണ് ആദ്യ ത്രൈമാസം അഥവാ ഫസ്റ്റ് ട്രൈമസ്റ്റർ. കുഞ്ഞിന്റെ വളർച്ചയുടെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ ഘട്ടം. ഗർഭിണിക്കും ഇത് ഒരു പ്രധാനപ്പെട്ട സമയം ആണ്. പുറമേയ്ക്കു ഗർഭിണിയാണെന്നു തോന്നില്ലെങ്കിലും ഈ ഘട്ടത്തിൽ സ്ത്രീയ്ക്കു ശാരീരികവും മാനസികവുമായ പല
ഗർഭധാരണം തൊട്ട് 14 ആഴ്ച തുടങ്ങുന്നതു വരെയുള്ള ഘട്ടമാണ് ആദ്യ ത്രൈമാസം അഥവാ ഫസ്റ്റ് ട്രൈമസ്റ്റർ. കുഞ്ഞിന്റെ വളർച്ചയുടെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ ഘട്ടം. ഗർഭിണിക്കും ഇത് ഒരു പ്രധാനപ്പെട്ട സമയം ആണ്. പുറമേയ്ക്കു ഗർഭിണിയാണെന്നു തോന്നില്ലെങ്കിലും ഈ ഘട്ടത്തിൽ സ്ത്രീയ്ക്കു ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും അനുഭവപ്പെടുന്നു.
ക്ഷീണം, ഛർദി, ഒാക്കാനം, ഭക്ഷണത്തോടു വിരക്തി, ചില ഭക്ഷണങ്ങൾ മാത്രം കഴിക്കാൻ തോന്നുക, മാറിടങ്ങളിൽ വേദന, പുറംവേദന, ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ തോന്നുക, പെട്ടെന്നു ദേഷ്യവും സങ്കടവും വരിക (Emotional lability, mood swings ) എന്നീ പ്രശ്നങ്ങളുണ്ടാകാം. ഗർഭിണിയുടെ ശരീരത്തിൽ മാറി വരുന്ന വിവിധ ഹോർമോണുകളാണ് ഇതിനൊക്കെ കാരണം. ഈ ലക്ഷണങ്ങൾ ചില സ്ത്രീകളിൽ വളരെ കൂടിയും ചിലരിൽ കുറഞ്ഞ അളവിലും കാണാറുണ്ട്.
മരുന്നുകൾ ശ്രദ്ധയോടെ
ഗർഭാവസ്ഥയുടെ ആദ്യ മൂന്നു മാസങ്ങളിൽ മരുന്നുകളും സപ്ലിമെന്റുകളും കഴിക്കുമ്പോൾ
പ്രത്യേകം ശ്രദ്ധിക്കണം.
∙ആദ്യമാസം മുതലേ ഫോളിക് ആസിഡ് സപ്ലിമെന്റ ് കഴിക്കേണ്ടതു കുഞ്ഞിന്റെ തലച്ചോറിന്റെയും നാഡീഞരമ്പുകളുടെയും ശരിയായ വളർച്ചയ്ക്ക് അത്യാവശ്യമാണ്. ഇതു സ്പൈന ബിഫിഡ പോലെയുള്ള ന്യൂറൽ ട്യൂബ് ക്രമക്കേടുകൾ തടയും.
∙ വൈറ്റമിൻ ഡി കുറവുള്ളവർക്കു സപ്ലിമെന്റുകൾ നിർദേശിച്ചാൽ അതും കഴിക്കാം.
∙ മൂന്നു മാസം കഴിയുന്നതോടെ അയൺ, കാൽസ്യം ഗുളികകൾ കൂടി കഴിച്ചു തുടങ്ങണം.
∙ തൈറോയ്ഡ് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കു മരുന്നു കഴിക്കുന്നവർ ശരിയായ അളവിൽ മരുന്നു മുടങ്ങാതെ കഴിക്കണം. പ്രമേഹ രോഗികൾ രക്തത്തിലെ ഷുഗറിന്റെ അളവ് ഇൻസുലിനോ, ഗുളികയോ കൊണ്ടു കൃത്യമായി നിയന്ത്രിക്കണം. അമിത രക്തസമ്മർദത്തിനു മരുന്നു കഴിക്കുന്നവർ ഡോക്ടറെ എത്രയും വേഗം കണ്ടു ഗർഭകാലത്തു മരുന്ന് സുരക്ഷിതമാക്കേണ്ടതാണ്.
∙ കുഞ്ഞിന്റെ പ്രധാന അവയവങ്ങൾ വികസിക്കുന്ന സമയം ആയതിനാൽ ചില മരുന്നുകൾ ഒഴിവാക്കണം. അമിത രക്തസമ്മർദത്തിന് ഉപയോഗിക്കുന്ന എസിഇ ഇൻഹിബിറ്റർ വിഭാഗത്തിൽ പെടുന്ന മരുന്നുകൾ), അമിത അളവിലുള്ള വൈറ്റമിൻ എ, സി, മൾട്ടിവൈറ്റമിൻ ഗുളികകൾ എന്നിവ ഉദാഹരണം.
∙ ഡോക്ടറുടെ നിർദേശം കൂടാതെ ഒരു മരുന്നും ഫാർമസിയിൽ നിന്നും നേരിട്ടു വാങ്ങി കഴിക്കരുത്.
∙ പച്ചമരുന്നുകൾ, ഒാർഗാനിക് സപ്ലിമെന്റുകൾ എന്നിവയെല്ലാം ഒഴിവാക്കേണ്ടതാണ്.
വ്യാക്കൂണും ഛർദിയും
∙ ഗർഭകാലത്തു ചില ഭക്ഷണങ്ങളോടു വെറുപ്പും ചിലതിനോട് അമിത താൽപര്യവും തോന്നുക സ്വാഭാവികമാണ്. അളവു കുറച്ചു പല തവണയായി ഭക്ഷണം കഴിക്കുക. പച്ചക്കറികൾ, പഴവർഗങ്ങൾ പാലുൽപന്നങ്ങൾ, പയർ ( കുതിർത്തോ/ മുളപ്പിച്ചോ കഴിക്കണം) പരിപ്പു വർഗങ്ങൾ, മത്സ്യം, മാംസം എന്നിവ സന്തുലിതമായ അളവിൽ കഴിക്കണം.
∙ സുഷി പോലെ വേവിക്കാത്ത മത്സ്യം, മെർക്കുറി അളവേറിയ വലിയ മത്സ്യം, പാതി വെന്ത മാംസം, പാസ്ചറൈസ് ചെയ്യാത്ത പാൽ എന്നിവ സുരക്ഷിതമല്ല, ഒഴിവാക്കുക.
∙ ഗർഭകാല ആരോഗ്യപ്രശ്നങ്ങളും ഗർഭമെന്ന അവസ്ഥ തന്നെയും മാനസിക സമ്മർദത്തിനു വഴിവയ്ക്കാം. അമിതമായ പിരിമുറുക്കം അമ്മയ്ക്കും കുഞ്ഞിനും നല്ലതല്ല. ലഘുവായ വ്യായാമം, യോഗ, മെഡിറ്റേഷൻ എന്നിവ പിരിമുറുക്കം ലഘൂകരിക്കാൻ വളരെ ഫലപ്രദമാണ്. പിരിമുറുക്കം അമിതമായാൽ ഒരു മാനസികാരോഗ്യ വിദഗ്ധനെ കണ്ടു
ചികിത്സ എടുക്കേണ്ടതാണ്.
∙ കൃത്യസമയത്ത് ഉറങ്ങി ശീലിക്കുക. ദിവസവും ഏഴു മണിക്കൂർ സുഖകരമായ ഉറക്കം ലഭിക്കണം.
ഉറങ്ങുന്നതിന് അര മണിക്കൂർ മുൻപേ സ്ക്രീൻ ഒാഫാക്കുക. ഉറങ്ങുമ്പോൾ ലൈറ്റ് അണച്ച് ഇരുട്ടിലോ അരണ്ട വെളിച്ചത്തിലോ ഉറങ്ങുന്നതും രാവിലെ ഉണർന്നു കഴിഞ്ഞാൽ ഒരു 10 മിനിറ്റു സൂര്യപ്രകാശത്തിലേക്കു നോക്കുന്നതും നമ്മുടെ ശരീരത്തിലെ സർക്കാഡിയൻ റിഥം ശരിയായിരിക്കാൻ സഹായിക്കും. ഇതു ഗുണമേന്മയുള്ള ഉറക്കം ലഭിക്കാൻ സഹായകരമാണ്.
∙ നിന്നു ജോലി ചെയ്യുന്നവർ ഇടയ്ക്ക് ഇരിക്കുകയോ നടക്കുകയോ ഒക്കെ ചെയ്യുക. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരും ഒാരോ മണിക്കൂർ കൂടുമ്പോഴും അൽപസമയം നിൽക്കുകയോ നടക്കുകയോ ചെയ്യുക. സാധിക്കുമെങ്കിൽ ഉച്ചസമയത്തോ മറ്റോ അര മണിക്കൂർ കിടന്നു വിശ്രമിക്കുക.
∙ പുകയില, മദ്യം, മറ്റു ലഹരി വസ്തുക്കൾ, അമിതമായ കഫീൻ (കാപ്പി, ചായ, കോള) എന്നിവ ഗർഭകാലത്തു വേണ്ട.
അമിത ഛർദി ചികിത്സിക്കണം
ആദ്യ ത്രൈമാസത്തിൽ ഉണ്ടാകാവുന്ന പ്രധാന ഭീഷണികളാണു ഗർഭം അലസൽ, ഗർഭപാത്രത്തിനു പുറത്തുള്ള ഗർഭധാരണം, അമിത ഛർദി (Hyperemesis gravidarum) എന്നിവ.
ഗർഭകാലത്ത് 80 ശതമാനം പേരിലും
ചെറിയ തോതിലുള്ള മനംപുരട്ടലും ഛർദിയുമൊക്കെ സ്വാഭാവികമാണ്. ഈ ഛർദിക്കിടയിലും ആവശ്യത്തിനു ഭക്ഷണവും വെള്ളവും കഴിക്കാനാകും. പക്ഷേ, ചിലരിൽ മനംപുരട്ടലും ഛർദിയും വളരെ തീവ്രമായി കാണുന്നു.
ദിവസവും പലതവണ ഛർദിക്കുക, ഒന്നും കഴിക്കാനോ കുടിക്കാനോ സാധിക്കാത്ത അവസ്ഥ, ശരീരം ജലാംശം കുറഞ്ഞ അവസ്ഥയിലേക്കു പോവുക, ഇടയ്ക്കിടെ തലചുറ്റലും തലകറക്കവും, ശരീരഭാരം കുറയുക എന്നിവ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. ഗർഭത്തോടനുബന്ധിച്ചു ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോൺ അളവിൽ വരുന്ന
വ്യതിയാനങ്ങളാണു കാരണം.
ഇങ്ങനെയുള്ളപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഐവി ഫ്ളൂയിഡ് നൽകേണ്ടിവരും. ചികിത്സിച്ചില്ലെങ്കിൽ, വൃക്കയുടെയും തലച്ചോറിന്റെയും പ്രവർത്തനത്തെ ബാധിക്കാം.
∙ അതിയായ അടിവയർ വേദന, തലവേദന, രക്‌തസ്രാവമോ, അതിന്റെ കൂടെ രക്തക്കട്ട പോലെയോ
പോകുന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഗർഭം ഒരു രോഗമല്ല എന്ന തിരിച്ചറിവുണ്ടാകുകയാണു പ്രധാനം. അങ്ങനെ ഗർഭകാലത്തെ ഏറെ സന്തോഷത്തോടെ സ്വീകരിച്ചു
മുൻപോട്ടു പോകാനാകും.
ഡോ. രശ്മി സി. ആർ.
പ്രഫസർ, ഒബ്സ്‌റ്റട്രിക്സ് & ഗൈനക്കോളജി വിഭാഗം
ഗവ. മെഡി. കോളജ്, വയനാട്