മലമുകളിലെ ദേവീക്ഷേത്രം; മലയിൽ ഭഗവതി നാറാണത്തു ഭ്രാന്തനു മുന്നിൽ പ്രത്യക്ഷപ്പെട്ടെന്നു വിശ്വസിക്കുന്ന ഇടം... രായിരനെല്ലൂർ മലയിലെ കാഴ്ചകൾ കാണാം...
ഏതാണ്ട് 500 ഓളം പടിക്കെട്ടുകൾ, കുത്തനെ ഉള്ള മല... ആദ്യ ദൃശ്യം ആരുടെയും മനസ്സിൽ സംശയങ്ങളുണർത്തും. മലയുടെ മുകൾവശം കാണാൻ സാധിക്കുകയില്ല. മുന്നോട്ടു നോക്കുമ്പോൾ പടിക്കെട്ടുകൾ മാത്രം. ഇളംതെന്നലേറ്റു പടവുകളിലൂടെ... ഒറ്റനോട്ടത്തില്‍ ഗൃഹാതുരത ഉണർത്തുന്നതാണ് ആ പടിക്കെട്ടുകൾ. ഓരോ അടിയായി ചുവട് വച്ച്

ഏതാണ്ട് 500 ഓളം പടിക്കെട്ടുകൾ, കുത്തനെ ഉള്ള മല... ആദ്യ ദൃശ്യം ആരുടെയും മനസ്സിൽ സംശയങ്ങളുണർത്തും. മലയുടെ മുകൾവശം കാണാൻ സാധിക്കുകയില്ല. മുന്നോട്ടു നോക്കുമ്പോൾ പടിക്കെട്ടുകൾ മാത്രം.
ഇളംതെന്നലേറ്റു പടവുകളിലൂടെ...
ഒറ്റനോട്ടത്തില്‍ ഗൃഹാതുരത ഉണർത്തുന്നതാണ് ആ പടിക്കെട്ടുകൾ. ഓരോ അടിയായി ചുവട് വച്ച് കയറിത്തുടങ്ങി. മലമുകളിൽ നിന്ന് ഒഴുകി ഇറങ്ങുന്ന കുളിരേകുന്ന ഇളംതെന്നൽ, ക്ഷേത്രത്തിലേക്ക് നടക്കുന്നവരുടെ ഉൻമേഷം ഇരട്ടിയാക്കുന്നു. സാധാരണ ഒരു മനുഷ്യന് ഏതാണ്ട് അര മണിക്കൂറിൽ പടിക്കെട്ടുകൾ കയറി വരാം. 300 ഏക്കറിൽ സ്ഥിതി ചെയ്യുന്ന സ്ഥലം, മുകളിൽ ഒരു പീഠഭൂമി ആണ്. ഇവിടെ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏതാണ്ട് 150 ഏക്കറിലാണ്. പലതരം മരങ്ങൾ. പടിക്കെട്ട് കയറി ചെല്ലുമ്പോൾ ഒരു ആലുണ്ട്. എന്നാൽ അൽപദൂരം മാറി നിക്കുന്ന ആൽമരം ആണ് അത്ഭുതം. കിണറിനുള്ളിൽ നിൽക്കുന്ന മരം. ഏതാണ്ട് പാതി തടിയും വറ്റിയ കിണറിന് അകത്തേക്കാണ്.
പ്രൗഢിയോടെ ഭ്രാന്തന്റെ ശിൽപം
ഉള്ളിൽ കയറി പ്രസാദം വാങ്ങി ഇറങ്ങി. പഞ്ചാമൃതത്തിന്റെ രുചി. ചെറിയ മഴ പെയ്യുന്നുണ്ടായിരുന്നു. ഭ്രാന്തന്റെ അടുത്തേക്ക് നടന്നു നീങ്ങി.
മലമുകളിൽ എല്ലാ പ്രൗഢിയോടെയും നിൽക്കുന്ന ഭ്രാന്തന്റെ ശില്പം. ഉന്തിക്കയറ്റിയ കല്ല്. കാലിലെ മന്ത്. കല്ല് താഴേക്കു ഇടാനാണോ, നാടിനെ അനുഗ്രഹിക്കാനാണോ കൈകൾ രണ്ടും ഉയർത്തി പിടിച്ചിട്ടുണ്ട്. ശിൽപം കണ്ട് ഏറെ നേരം ഇരുന്നു. നിറയെ ചിത്രങ്ങൾ എടുത്തു. മടക്ക യാത്രയിൽ ഇതിനാണോ ഇത്ര ദൂരം താണ്ടി വന്നത് എന്ന ചോദ്യമുണ്ടായി. ഭ്രാന്തനോട് ഉള്ള ഭ്രാന്ത് അവർക്കു മനസ്സിലാകില്ലല്ലോ.
താഴേക്കു നടക്കുമ്പോൾ മറ്റൊരു വഴിയുണ്ടെന്നു ക്ഷേത്രത്തിൽ മാല കെട്ടുന്ന ആൾ പറഞ്ഞു. നടക്കാൻ അദ്ദേഹവും ഒപ്പം കൂടി. കുത്തനെ ഉള്ള മല. ഇരുവശത്തും നിറയെ മരങ്ങൾ. പെട്ടെന്ന് ഉണ്ടായ കാറ്റിൽ മരങ്ങൾ ആടി ഉലഞ്ഞു. മഴ പെയ്തു. ഭ്രാന്തന്റെ സാമീപ്യം അറിയിക്കുന്നത് പോലെ.
അൽപം നടന്നപ്പോൾ, ഗൃഹാതുരത്വം ഉണർത്തുന്ന കുളം... അതിൽ ഇറങ്ങി, നാട്ടു വഴികളും പച്ചക്കറി തോട്ടങ്ങളും താണ്ടി മെയിൻ റോഡിൽ എത്തി. ഭ്രാന്താചല ക്ഷേത്രം ഇവിടെ നിന്ന് അധിക ദൂരം ഇല്ല. ഒരു ചെറിയ പാറക്കെട്ട്. അതിനു മുകളിൽ ഒരു ക്ഷേത്രം. ചെറിയ കുളം. ഭ്രാന്തനെ ബന്ധിച്ചു എന്ന് പറയപ്പെടുന്ന ചങ്ങല. ഇതൊക്കെ തന്നെ കാഴ്ച. ആർക്കും ഭയമില്ലാതെ തനിയെ തന്നെ നടന്നു ചെന്ന് കാണാവുന്ന. എന്നാൽ ഒരുപാട് അനുഭവങ്ങൾ ഒന്നിച്ചു പകരുന്ന ഒരിടം.