തുർക്കിയിലെ ഗോരേം നാഷനൽ പാർക്കിലെ ഭീമൻ കൂണുകൾ! സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്ന പ്രതിഭാസം
മണ്ണിനടിയിൽ നഗരങ്ങളും മുകളിലേക്ക് മൺതൂണുകളുമുള്ള കപഡോഷ്യയിലെ ഒരു ഗ്രാമമാണ്് ഗോരേം. .‘ഭീമൻ കൂണുകൾ’, ‘കലേലാർ’ (കോട്ട) എന്നൊക്കെ പ്രദേശവാസികൾ വിളിക്കുന്ന കൽരൂപങ്ങളാണ് ഈ താഴ്‌വരയെ വ്യത്യസ്തമാക്കുന്നത്. അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ഉറഞ്ഞുകൂടിയ ചാരത്തിന്റെ കൂമ്പാരങ്ങളിൽ (ടഫ്റ്റ്) നിന്നാണ് ഈ കൽരൂപങ്ങള്‍

മണ്ണിനടിയിൽ നഗരങ്ങളും മുകളിലേക്ക് മൺതൂണുകളുമുള്ള കപഡോഷ്യയിലെ ഒരു ഗ്രാമമാണ്് ഗോരേം. .‘ഭീമൻ കൂണുകൾ’, ‘കലേലാർ’ (കോട്ട) എന്നൊക്കെ പ്രദേശവാസികൾ വിളിക്കുന്ന കൽരൂപങ്ങളാണ് ഈ താഴ്‌വരയെ വ്യത്യസ്തമാക്കുന്നത്. അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ഉറഞ്ഞുകൂടിയ ചാരത്തിന്റെ കൂമ്പാരങ്ങളിൽ (ടഫ്റ്റ്) നിന്നാണ് ഈ കൽരൂപങ്ങള്‍ ഉണ്ടായത്. ടഫ്റ്റിനെ മൂടിക്കിടക്കുന്ന ലാവ കാലക്രമത്തിൽ ഒലിച്ചുപോയതോടെ രസകരമായ രൂപത്തിലുള്ള ശേഷിപ്പുകൾ രൂപപ്പെട്ടു.
മധ്യകാലഘട്ടം മുതലുള്ള ഭൗമപ്രതിഭാസങ്ങളും മനുഷ്യ ഇടപെടലുകളുമാണ് ഈ കൽരൂപങ്ങളുടെ സൃഷ്ടിക്കു കാരണമെന്നു കണക്കാക്കുന്നു. ഇവയുടെ പ്രാചീനതയും ശാസ്ത്ര പ്രാധാന്യവും ബൈസാന്റിയൻ കലാരൂപങ്ങളുടെ സാന്നിധ്യവും കണക്കിലെടുത്ത് ഈ പ്രദേശത്തെ നാഷനൽ പാർക്കായി പ്രഖ്യാപിച്ചു. .ഇവിടം കപഡോഷ്യക്കൊപ്പം യുനെസ്കോ ലോകപൈതൃക പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്.
40 മീറ്റർ വരെ ഉയരമുള്ള, കൗതുകകരമായ ആകൃതിയുള്ള ശിലാരൂപങ്ങൾ അവിടെ കാണാം. എങ്ങോട്ടു നോക്കിയാലും കൂണ് പോലെ കല്ലുകൾ കാണുന്ന താഴ്‌വരയിൽ സഞ്ചാരികൾ ഓരോ കരിങ്കൽ രൂപത്തിനും അവരുടെ ഭാവന കലർത്തി കാണുന്നതും അത് പങ്കുവയ്ക്കുന്നതും പലപ്പോഴും കൂട്ടച്ചിരി പടർത്താറുണ്ട്.
ഹോട്ട്എയർ ബലൂണികളിൽ ഈ ഭൂപ്രദേശത്തിനു മുകളിലൂടെ പറക്കുന്നത് ഗോരേമിലെ പ്രധാന വിനോദങ്ങളിലൊന്നാണ്. പുതുവർഷപ്പിറവിക്ക് ഏറെ സഞ്ചാരികൾ ഇതിനായി ഇവിടെത്താറുണ്ട്. .മികച്ച കളിമൺ നിർമിതികൾക്ക് ആയിരത്തിലേറെ വർഷത്തിന്റെ പാരമ്പര്യവും പ്രശസ്തിയുമുള്ള അവനോസ് ഗ്രാമം, ഇൽഹര താഴ്‌വരയിൽ മെലിന്ദിസ് സുയു നദീതീരത്തുകൂടിയുള്ള ഹൈക്കിങ്, സെലിം മൊണാസ്ട്രി സന്ദർശനം എന്നിവ ഈ ഭാഗത്തെ രണ്ടു മറ്റു ചില ആകർഷണങ്ങളാണ്..