പടവുകൾ കയറിയെത്തും കഥകളുടെ ലോകം; നാറാണത്തു ഭ്രാന്തനെ കാണാൻ രായിരനെല്ലൂർ മല കയറാം...
ഭ്രാന്തനോടുള്ള ഭ്രാന്തമായ ഇഷ്ടം, എന്ന് തുടങ്ങിയതാണെന്ന് ഓർമയില്ല. അമ്മയുടെ അമ്മ പറഞ്ഞുതന്ന കഥ കേട്ടതു മുതലാകാം. പന്ത്രണ്ടു മക്കളെ പെറ്റ അമ്മയുടെ ഭ്രാന്തനായ മകൻ. രാവിലെ മുതൽ ഉച്ചവരെ കഠിന പ്രയത്നത്തോടെ, മലമുകളിലേക്ക് ഉരുട്ടിക്കയറ്റുന്ന കരിങ്കല്ല്, മുകളിലെത്തിക്കഴിഞ്ഞാൽ കൂസലില്ലാതെ താഴേക്കു തള്ളി

ഭ്രാന്തനോടുള്ള ഭ്രാന്തമായ ഇഷ്ടം, എന്ന് തുടങ്ങിയതാണെന്ന് ഓർമയില്ല. അമ്മയുടെ അമ്മ പറഞ്ഞുതന്ന കഥ കേട്ടതു മുതലാകാം. പന്ത്രണ്ടു മക്കളെ പെറ്റ അമ്മയുടെ ഭ്രാന്തനായ മകൻ. രാവിലെ മുതൽ ഉച്ചവരെ കഠിന പ്രയത്നത്തോടെ, മലമുകളിലേക്ക് ഉരുട്ടിക്കയറ്റുന്ന കരിങ്കല്ല്, മുകളിലെത്തിക്കഴിഞ്ഞാൽ കൂസലില്ലാതെ താഴേക്കു തള്ളി വിട്ടിരുന്ന നാറാണത്ത് ഭ്രാന്തന്റെ കഥകൾ... മലയിൽ ഭഗവതി ഭ്രാന്തന് മുന്നിൽ പ്രത്യക്ഷപ്പെട്ട ഇടം. ജീവിതത്തിന്റെ നട്ടപ്പാച്ചിലിന്റെ അർഥശൂന്യത വിളിച്ചു പറയുന്ന ഇടം. രായിരനെല്ലൂർ മല...
പാലക്കാട് പട്ടാമ്പിയിൽ, കൊപ്പം വളാഞ്ചേരി റോഡിൽ നടുവട്ടം പ്രദേശത്താണു മല സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ഒരിക്കൽ ആചാരാനുഷ്ഠാനങ്ങളോടെ മല കയറുന്നതിനപ്പുറം, അധികമാരും എത്താത്ത ഒരിടം. തുലാമാസം ഒന്നിനാണ് വാർഷിക മലകയറ്റം നടക്കുന്നത്.
മന കണ്ട് മുകളിലേക്ക്
രായിരനെല്ലൂർ മലയെ കുറിച്ച് എങ്ങും വലിയ വാർത്തകൾ കണ്ടില്ല. ടൂറിസം ഡിപ്പാർട്മെന്റിൽ നിന്ന്, ക്ഷേത്രത്തിലെ തിരുമേനിയുടെ ഫോൺ നമ്പർ കിട്ടി. അദ്ദേഹത്തെ വിളിച്ചപ്പോൾ, ഒന്നും പേടിക്കാനില്ല, ഒറ്റയ്ക്ക് മല കയറി പോര് എന്ന് പറഞ്ഞു. എങ്കിലും ഒരു കൂട്ട് അന്വേഷിച്ചപ്പോൾ, അഭിേനത്രിയും സുഹൃത്തുമായ ധന്യനാഥ് ഒപ്പം കൂടാമെന്ന് ഏറ്റു.
മെയിൻ റോഡിൽ നിന്ന് ഏതാണ്ട് രണ്ട് കിലോമീറ്റർ ഉൾവഴി നടന്നാൽ രായിരനെല്ലൂർ ഭഗവതി ക്ഷേത്രം എന്ന ആർച്ചിന് അടുത്ത് എത്താം. അവിടെ വരേക്കും ഓട്ടോറിക്ഷകൾ ലഭിക്കും. സ്വന്തം വാഹനങ്ങളിൽ വരുന്നവർക്കും ഇവിടെ വരെ എത്താം.
ആർച്ചിന് എതിർവശം, താഴേക്കു 50 മീറ്റർ നടന്നാൽ, 300 വർഷത്തോളം പഴക്കം ഉള്ള മണ്‍വീട് കാണാം. നാറാണ ഭ്രാന്തന്റെ പിൻതലമുറക്കാർ ഇപ്പോഴും ഇവിടെയാണു താമസിക്കുന്നത്. അവിടുത്തെ പുരുഷന്മാർക്കാണ്, മലയിൽ ഭഗവതി ക്ഷേത്രത്തിൽ പൂജ ചെയ്യാൻ ഉള്ള അവകാശം. നാറാണ മംഗലത്തു മന എന്നാണ് ഇത് അറിയപ്പെടുന്നത്. മന കണ്ടു, മല കയറാൻ തീരുമാനിച്ചു.