നഷ്ടമുണ്ടാകുമോയെന്ന പേടി ഇനി വേണ്ട; ഇഷ്ടം പോലെ യാത്ര ചെയ്യാനുള്ള ട്രാവൽ ഫണ്ടിനു വേണ്ടി സുരക്ഷിതമായി നിക്ഷേപിക്കാം...
യാത്രകൾക്കുള്ള പണം കണ്ടെത്തണം. ഓഹരിവിപണിയിലെ ഏറ്റക്കുറച്ചിലുകൾ കാരണം നഷ്ടമുണ്ടാകുകയും ചെയ്യരുത്. ഇങ്ങനെ നിർബന്ധമുള്ളവർ ട്രാവൽ ഫണ്ടിനു വേണ്ടി നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ. തിരഞ്ഞെടുത്തോളൂ യോജിച്ച നിക്ഷേപം ആറു മാസത്തേക്കോ ഒരു വർഷത്തേക്കോ ഉള്ള നിക്ഷേപത്തിനു റിക്കറിങ് ഡെപ്പോസിറ്റ്

യാത്രകൾക്കുള്ള പണം കണ്ടെത്തണം. ഓഹരിവിപണിയിലെ ഏറ്റക്കുറച്ചിലുകൾ കാരണം നഷ്ടമുണ്ടാകുകയും ചെയ്യരുത്. ഇങ്ങനെ നിർബന്ധമുള്ളവർ ട്രാവൽ ഫണ്ടിനു വേണ്ടി നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.
തിരഞ്ഞെടുത്തോളൂ യോജിച്ച നിക്ഷേപം
ആറു മാസത്തേക്കോ ഒരു വർഷത്തേക്കോ ഉള്ള നിക്ഷേപത്തിനു റിക്കറിങ് ഡെപ്പോസിറ്റ് (ആർഡി) തിരഞ്ഞെടുക്കാം. മാസം നിശ്ചിതതുക നിലവിലെ അക്കൗണ്ടിലോ ട്രാവൽഫണ്ടിനുള്ള പ്രത്യേക അക്കൗണ്ടിലോ നിക്ഷേപിക്കാം. ഓഹരി നിക്ഷേപത്തെ അപേക്ഷിച്ചു നഷ്ടസാധ്യത കുറവാണ്. ഒരു വർഷത്തേക്കു പതിനായിരം രൂപ നിക്ഷേപിച്ചാൽ 1. 2 ലക്ഷം രൂപയും ആ സമയത്തെ പലിശ കണക്കാക്കി 3000– 5000 രൂപ ലാഭവും ലഭിക്കാം.
∙ വർഷം തോറുമുള്ളതും ഒരു വർഷത്തിനുള്ളിൽ നടത്തേണ്ടതുമായ യാത്രകൾക്കുള്ള മൊത്തം ചെലവിനെ 12 മാസം കൊണ്ടു ഹരിക്കുക. ഒരു വർഷത്തേക്ക് ഒരു ലക്ഷമാണു വേണ്ടതെങ്കിൽ മാസം 8,333 രൂപയും. രണ്ടു ലക്ഷം രൂപ വേണമെങ്കിൽ മാസം 16,666 രൂപയും കണ്ടെത്തണം. ഈ തുക റിക്കറിങ് ഡെപ്പോസിറ്റിലോ യോജിച്ച ലിക്വിഡ് മ്യൂച്വൽ ഫണ്ടിന്റെ എസ്െഎപിയിലോ നിക്ഷേപിക്കാം.
∙ അടുത്ത മൂന്നു വർഷത്തിനുള്ളിൽ പ്ലാൻ ചെയ്യുന്ന വലിയ യാത്രകൾക്കും ഇതേ രീതി പിന്തുടരാം. മൂന്നു വർഷം കഴിഞ്ഞു നടത്തേണ്ട യാത്രയ്ക്ക് ഇന്നത്തെ ആറു ലക്ഷം രൂപ വേണമെന്നു വിചാരിക്കുക. ആറു ലക്ഷത്തിനെ 36 മാസം കൊണ്ടു ഹരിക്കുക. ഈ തുക എല്ലാ മാസവും റിക്കറിങ് ഡെപ്പോസിറ്റ് ആയോ ലിക്വിഡ് ഫണ്ടിലെ എസ്െഎപി ആയോ നിക്ഷേപിക്കാം.
വിവരങ്ങൾക്കു കടപ്പാട്:
ബ്രിജേഷ് വാപ്പാല
CFP, സെബി റജിസ്േറ്റഡ്
ഇൻവെസ്റ്റ്മെന്റ്
അഡ്‌വൈസർ
പാലക്കാട്