െഎസ്‌ലൻഡിലേക്കുള്ള യാത്രയ്ക്കിടെ നോർത്തേൺ ലൈറ്റ്സിന്റെ ചിത്രം പകർത്തിയ അനുഭവം പങ്കിടുകയാണു ഫൊട്ടോഗ്രഫറും ക്യൂറേറ്റഡ് യാത്രകളുടെ ശിൽപിയുമായ അരുൺ ഹെഗ്ഡെൻ. നോർത്തേൺ ലൈറ്റ്സ് 2022 മാർച്ചിൽ എട്ടു പേരടങ്ങുന്ന സംഘത്തോടൊപ്പം എല്ലാവിധ തയാറെടുപ്പുകളുമോടെയാണ് െഎസ്‍ലൻഡിലെത്തിയത്. പത്തു ദിവസത്തെ

െഎസ്‌ലൻഡിലേക്കുള്ള യാത്രയ്ക്കിടെ നോർത്തേൺ ലൈറ്റ്സിന്റെ ചിത്രം പകർത്തിയ അനുഭവം പങ്കിടുകയാണു ഫൊട്ടോഗ്രഫറും ക്യൂറേറ്റഡ് യാത്രകളുടെ ശിൽപിയുമായ അരുൺ ഹെഗ്ഡെൻ.

നോർത്തേൺ ലൈറ്റ്സ്
2022 മാർച്ചിൽ എട്ടു പേരടങ്ങുന്ന സംഘത്തോടൊപ്പം എല്ലാവിധ തയാറെടുപ്പുകളുമോടെയാണ് െഎസ്‍ലൻഡിലെത്തിയത്. പത്തു ദിവസത്തെ സഞ്ചാരത്തിൽ ഒരിക്കൽപ്പോലും തെളിഞ്ഞ ആകാശമോ നോർത്തേൺ ലൈറ്റ്സോ കാണാനായില്ല. മഞ്ഞിൽ നിൽക്കുന്ന ഒരു െവള്ളക്കുതിരയെ മാത്രമാണ് ആകെ കണ്ടത്. അത്രയും ദിവസം ചെലവഴിച്ചിട്ടും നോർത്തേൺ ലൈറ്റ്സിന്റെ ചെറുദൃശ്യം പോലും കാണാതെ വന്നപ്പോൾ എനിക്കു നിരാശ തോന്നി.  ഇനിയൊരിക്കലും ഇത്തരമൊരു യാത്ര ചെയ്യേണ്ടെന്നു തീരുമാനിച്ചാണ് അവിടെ നിന്നു മടങ്ങിയത്.

ADVERTISEMENT

അതേ വർഷം സെപ്റ്റംബറിൽ നാലു പേരുടെ സംഘവുമായി  െഎസ്‍ലൻഡിലെത്തി. സാമ്പത്തികനേട്ടമൊന്നും നോക്കാതെയായിരുന്നു ആ യാത്ര. െഎസ്‍ലൻഡിൽ കഴിഞ്ഞ 20 വർഷത്തിനിടയിലുണ്ടായ  ഏറ്റവും വലിയ കൊടുങ്കാറ്റാണു ഞങ്ങളെ വരവേറ്റത്. ഇത്തവണത്തെ യാത്രയും വെറുതെയായെന്നു ഞാൻ ഉറപ്പിച്ചു.
സഞ്ചാരത്തിന്റെ എട്ടാം ദിവസം. അന്നു ഹോംസ്റ്റേയിൽ മടങ്ങിയെത്തുമ്പോൾ ഞാൻ മാനസികമായും ശാരീരികമായും അങ്ങേയറ്റം തളർന്നിരുന്നു. ഇത്തവണയും ഒന്നും കാണാൻ കഴിയില്ലെന്ന നിരാശ മനസ്സിനെ മൂടി.

അപ്പോഴേക്കും സൂര്യാസ്തമയം കഴിഞ്ഞു. പെട്ടെന്നാണു മുറിക്കു പുറത്തു ബഹളം കേട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് എല്ലാവരോടും പുറത്തേക്കു വരാൻ വിളിച്ചു കൂവുകയാണ്. ഓടിയെത്തുമ്പോൾ മുന്നിൽ കണ്ടതു വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്... ജീവിതത്തിൽ കണ്ടതിലേറ്റവും മനോഹരമായ നോർത്തേൺ ലൈറ്റ്സ്... അന്നു മനസ്സ് നിറയുവോളം  ചിത്രങ്ങൾ പകർത്തി. ആ വയലിൽ കിടന്നു ഞങ്ങൾ ആ കാഴ്ച ആസ്വദിച്ചു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭവമാണത്.

ADVERTISEMENT
ADVERTISEMENT