പൂവിടീലും പൂരം അടയും പൂരക്കളിയും പൂരംകുളിയുമായി ഒരു ആഘോഷം, ഉത്തരകേരളത്തിൽ മീനമാസത്തിൽ കാമദേവനെ പൂജിക്കുന്ന പൂരോത്സവം
നേരത്തേ കാലത്തേ വന്നോണേ കാമാ, തെക്കോട്ടെങ്ങും പോകല്ലേ കാമാ... മീനമാസത്തിലെ പൂരംനാൾ രാവിൽ വടക്കൻ കേരളത്തിലെ തൊടികളിൽ നിറയുന്ന വായ്ത്താരിയാണിത്. ആർപ്പിന്റെയും വായ്ക്കുരവയുടെയും അകമ്പടിയോടെ പെൺകൊടികൾ ‘കാമദേവനെ’ പറഞ്ഞയയ്ക്കുകയാണ്, അടുത്ത വർഷവും കൃത്യമായി എത്തണമെന്ന ഓർമപ്പെടുത്തലോടെ. പൂവിടീലും പൂരം
നേരത്തേ കാലത്തേ വന്നോണേ കാമാ, തെക്കോട്ടെങ്ങും പോകല്ലേ കാമാ... മീനമാസത്തിലെ പൂരംനാൾ രാവിൽ വടക്കൻ കേരളത്തിലെ തൊടികളിൽ നിറയുന്ന വായ്ത്താരിയാണിത്. ആർപ്പിന്റെയും വായ്ക്കുരവയുടെയും അകമ്പടിയോടെ പെൺകൊടികൾ ‘കാമദേവനെ’ പറഞ്ഞയയ്ക്കുകയാണ്, അടുത്ത വർഷവും കൃത്യമായി എത്തണമെന്ന ഓർമപ്പെടുത്തലോടെ. പൂവിടീലും പൂരം
നേരത്തേ കാലത്തേ വന്നോണേ കാമാ, തെക്കോട്ടെങ്ങും പോകല്ലേ കാമാ... മീനമാസത്തിലെ പൂരംനാൾ രാവിൽ വടക്കൻ കേരളത്തിലെ തൊടികളിൽ നിറയുന്ന വായ്ത്താരിയാണിത്. ആർപ്പിന്റെയും വായ്ക്കുരവയുടെയും അകമ്പടിയോടെ പെൺകൊടികൾ ‘കാമദേവനെ’ പറഞ്ഞയയ്ക്കുകയാണ്, അടുത്ത വർഷവും കൃത്യമായി എത്തണമെന്ന ഓർമപ്പെടുത്തലോടെ. പൂവിടീലും പൂരം
നേരത്തേ കാലത്തേ വന്നോണേ കാമാ, തെക്കോട്ടെങ്ങും പോകല്ലേ കാമാ...
മീനമാസത്തിലെ പൂരംനാൾ രാവിൽ വടക്കൻ കേരളത്തിലെ തൊടികളിൽ നിറയുന്ന വായ്ത്താരിയാണിത്. ആർപ്പിന്റെയും വായ്ക്കുരവയുടെയും അകമ്പടിയോടെ പെൺകൊടികൾ ‘കാമദേവനെ’ പറഞ്ഞയയ്ക്കുകയാണ്, അടുത്ത വർഷവും കൃത്യമായി എത്തണമെന്ന ഓർമപ്പെടുത്തലോടെ. പൂവിടീലും പൂരം അടയും പൂരക്കളിയും പൂരംകുളിയുമായി പൊടിപൂരമാക്കുന്ന ആഘോഷം.
ആചാരഭേദമുണ്ടെങ്കിലും വീടുകളും കാവുകളും സമൂഹവും ഒരുപോലെ ആഘോഷത്തിന്റെ ആവേശത്തിലേറുന്ന അപൂർവത, പെൺകുട്ടികളും അമ്മമാരും മുൻനിരയിലെത്തുന്ന ചുരുക്കം മലയാള ഉത്സവങ്ങളിൽ ഒന്ന്, പ്രകൃതിയുടെ ചാക്രികമായ പുനരുജ്ജീവനത്തെ സൂചിപ്പിക്കുന്ന വസന്തകാലത്തിന്റെ കൊണ്ടാടൽ, പ്രണയത്തിന്റെ, കാമനകളുടെ സർവോപരി മനുഷ്യനുൾപ്പടെയുള്ള ജീവജാലങ്ങളുടെ നിലനിൽപിനു പോലും ഹേതുവായ രതിയുടെ ദേവൻ മൻമഥനെ പൂവിട്ടുപൂജിക്കുന്ന വിശേഷത... ഉത്തരകേരളത്തിനു മാത്രം സ്വന്തമായ പൂരോത്സവത്തിന്റെ പ്രത്യേകതകൾ എണ്ണിത്തീരില്ല.
പ്രകൃതിയുടെ പുനർജനിയാണ് കോരപ്പുഴയ്ക്കും ചന്ദ്രഗിരിപ്പുഴയ്ക്കും ഇടയിലുള്ള പ്രദേശത്ത് പൂരോത്സവമായി അരങ്ങേറുന്നത്. ദേവാലയങ്ങളിലും ഗൃഹങ്ങളിലും വേറിട്ട രീതിയിലാണ് പൂരോത്സവം കൊണ്ടാടുന്നത്. വീടുകളിൽ ഇത് പെൺകുട്ടികളുടെ ആഘോഷമാണ്. മീനത്തിലെ കാർത്തിക നാളെത്തിയാൽ പൂരാഘോഷം തുടങ്ങുകയായി. ഋതുമതിയാകാത്ത പെൺകുട്ടികൾ വ്രതം നോറ്റ് കാമദേവന്റെ രൂപമുണ്ടാക്കി പൂജിക്കുന്നു. ഒൻപത് ദിവസം ഈ ചടങ്ങ് തുടരും.
കുളക്കടവിലോ കിണറ്റിൻ കരയിലോ ആണ് ആദ്യ ദിവസങ്ങളിൽ പൂവിടുക. പിന്നെ മുറ്റത്ത് ഓലമേഞ്ഞ ‘കാമഗൃഹ’മെന്ന പ്രത്യേക പന്തലിലാക്കും. ബ്രാഹ്മണരുടെ ഇടയിൽ ഗൃഹത്തിനകത്തും പതിവുണ്ട്. ഒൻപതാം ദിവസം, പൂരം നാളിൽ കാമനെ പറഞ്ഞയയ്ക്കക്കും. ഇതാണ് വീടുകളിലെ പൂരോത്സവത്തിന്റെ പൊതു രൂപം.
ഇതിന് പ്രാദേശിക, സാമൂഹിക വ്യത്യാസം കാണാറുണ്ട്. ചില ഇടങ്ങളിൽ പൂരത്തിന് അവസാനിക്കുന്നതു പോലെ ഏഴു ദിവസമോ അഞ്ച് ദിവസവുമൊ മാത്രമേ കാമന്റെ രൂപം നിര്‍മിക്കാറുള്ളു.
പൂരക്കഞ്ഞിയും പൂര അടയും
പൂവിടുന്നതിനു തിരഞ്ഞെടുക്കുന്ന പുഷ്പങ്ങൾക്കും പ്രത്യേകതയുണ്ട്. എല്ലാ പൂക്കളും മലരമ്പന്റെ പൂജയ്ക്ക് എടുക്കാറില്ല. വസന്തകാലം വൃക്ഷങ്ങളുടെയും വള്ളിച്ചെടികളുടെയും പൂക്കാലമാണ്. അതുകൊണ്ടാകാം അത്തരം പുഷ്പങ്ങൾക്കാണ് പൂരോത്സവത്തിൽ പ്രാധാന്യമുള്ളത്. പച്ച നിറത്തിലുള്ള കട്ടപ്പൂവ് അഥവാ നരയൻ പൂവ് ആണ് ഇക്കൂട്ടത്തിൽ പ്രധാനി. എരിക്ക്, മുരിക്ക്, ഇലഞ്ഞി, അതിരാണിപ്പൂവ്, മുല്ലപ്പൂവ്, പാലപ്പൂവ് തുടങ്ങിയൊരു വലിയ പട്ടിക തന്നെയുണ്ട് പൂക്കളുടേത്. കാമദേവന്റെ പുഷ്പവിഗ്രഹം തയാറാക്കുമ്പോൾ ഓരോ അംഗത്തിനും ഏതൊക്കെ പൂക്കളെന്നു വിവരിക്കുന്ന തോറ്റംപാട്ടുകൾ പോലും പണ്ട് രചിക്കപ്പെട്ടിട്ടുണ്ട്. പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികളും പൂക്കൾ ശേഖരിക്കാന്‍ പോകാറുണ്ട്.
പുരാണപ്രസിദ്ധമായ കാമദഹനത്തിലാണ് പൂരോത്സവത്തിന്റെ ഐതിഹ്യം തുടങ്ങുന്നത്. പരമശിവന്റെ മൂന്നാംകണ്ണിലെ ജ്വാലയിൽ ദഹിച്ച കാമദേവനെ തിരിച്ചു കിട്ടാൻ പത്നിയായ രതീദേവിയും പ്രണയ രഹിതമായ ലോകത്തെ വീണ്ടും പ്രണയസുരഭിലമാക്കാൻ വഴിതേടി ദേവൻമാരും ഒരുപോലെ മഹാവിഷ്ണുവിനെ ഭജിച്ചു. ചൈത്രമാസത്തിലെ കാർത്തിക മുതൽ പൂരം വരെയുള്ള ദിനങ്ങളിൽ വ്രതശുദ്ധിയോടെ കന്യകമാർ കാമദേവനെ സങ്കൽപിച്ച് പൂജ ചെയ്യാനാണ് മഹാവിഷ്ണു ഉപദേശിച്ചത്. അതനുസരിച്ച് ദേവകന്യകമാരടക്കം സകലരും പൂജ ചെയ്തതിന്റെ ഫലമായിട്ടാണ് കാമദേവൻ പുനർജനിക്കുന്നത്. അതിന്റെ തുടർച്ചയായി ഭൂമിയിൽ പെൺകിടാങ്ങളും വ്രതമെടുത്ത് മലരമ്പന്റെ വിഗ്രഹമൊരുക്കി ആരാധിച്ചു പോരുന്നു എന്നാണ് വിശ്വാസം.
മലരമ്പന്റെ വിഗ്രഹം തയാറാക്കി തുടങ്ങിയാൽ ദിവസവും സന്ധ്യാനേരം പുഷ്പങ്ങൾക്ക് ഭക്തിയോടെ ജലം സമർപ്പിക്കും. ഓരോ ഗൃഹത്തിലെയും മുതിർന്ന സ്ത്രീകളോ മുത്തശ്ശിമാരൊ ആണ് കുട്ടികളുടെ കൈക്കുടന്നയിലേക്ക് ജലം പകരുന്നത്. വായ്ക്കുരവയുടെ അകമ്പടിയോടെയാണ് ഈ ചടങ്ങ് നടത്തുക. കാമദേവരൂപം പൂർത്തിയായാൽ അതിന്റെ മുൻപിൽ ഉണക്കലരി ചോറും പൂരക്കഞ്ഞിയും നിവേദിക്കും. പ്ലാവിലയിൽ അരിമാവ് പരത്തി അതിൽ തേങ്ങയും ശർക്കരയും ചേർത്തത് നിറച്ച് ആവിയിൽ വച്ച് പുഴുങ്ങിയെടുക്കുന്ന പൂര അട നിവേദിക്കും.
പൂരത്തിന്റെ അന്ന് സന്ധ്യക്കു ശേഷം കാമരൂപവും അവിടെ സമർപ്പിച്ച പൂക്കളും വാരിയെടുത്ത് കുട്ടയിലാക്കി വിളക്കിന്റെയും വായ്ക്കുരവയുടെയും അകമ്പടിയോടെ പ്ലാവിന്റെ അഥവാ പാലുള്ള ഏതെങ്കിലും വൃക്ഷത്തിന്റെ ചുവട്ടിലേക്ക് നീങ്ങുന്നത്. കാമന് വഴിയിൽ ഭക്ഷിക്കാൻ ഏതാനും അടയും പൂക്കളോടൊപ്പം വച്ചിട്ടുണ്ടാകും. ‘‘നേരത്തേ കാലത്തേ വരണേ കാമാ, തെക്കോട്ടെങ്ങും പോകല്ലേ കാമാ, കിണറ്റിൻ പടമ്മൽ പോകല്ലേ കാമാ’’ എന്നൊക്കെ പാടിയാണ് കാമനെ യാത്രയാക്കുന്നത്.
പൂരം കുളിക്കുന്ന ദേവിമാർ
ഉത്തരകേരളത്തിലെ ഒട്ടുമിക്ക കാവുകളിലും പൂരോത്സവം സമാപിക്കുന്നത് പൂരംകുളിയോടെയാണ്. വിശ്വാസവും ആചാരങ്ങളും ഒരുമിക്കുന്നതിനൊപ്പം സാമൂഹ്യകൂട്ടായ്മകൂടിയായി പൂരാഘോഷം മാറുന്നു ഇതിലൂടെ. പൂരം നാൾ കാവിലെ ഭഗവതി സങ്കേതത്തിനു പുറത്ത് ജലാശയത്തിലേക്കു നീരാടാൻ എഴുന്നെള്ളും. ഒപ്പം ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങളും അനുഗമിക്കും. പൂരംകുളിച്ച് മടങ്ങി ക്ഷേത്രസങ്കേതത്തിലെത്തുമ്പോഴാണ് പൂരോത്സവത്തിന് സമാപനമാകുന്നത്. പയ്യന്നൂർ തലയന്നേരി കാവ്, കളരി വാതിൽക്കൽ ദേവീക്ഷേത്രം, പടപ്പേങ്ങാട് സോമേശ്വരി ദേവീക്ഷേത്രം തുടങ്ങി ഒട്ടേറെ ഭഗവതിക്കാവുകൾ പൂരോത്സവത്തിനു പ്രശസ്തമാണ്. ഉത്തരകേരളത്തിലെ പ്രധാന പൂരോത്സവങ്ങളിലൊന്ന് മാടായിക്കാവിലേതാണ്.