മണിച്ചിത്രത്താഴിലെ മാടമ്പള്ളിത്തറവാട് വെറും സിനിമാ ലൊക്കേഷനല്ല... രാജകഥകളും ചരിത്രവുമുറങ്ങുന്ന ഹിൽപാലസിലേക്കായാലോ പകൽയാത്ര?
തൃപ്പൂണിത്തുറയിലെ രാജകഥകൾ കേട്ടപ്പോൾ ചരിത്രത്തോടുള്ള കൗതുകമുണർന്നു. അതോടെ 1865 ൽ െകാച്ചിമഹാരാജാവ് പണികഴിപ്പിച്ച ഹിൽപാലസ് കാണാം എന്നു തീരുമാനിച്ചു. കിഴക്കേകോട്ടയിൽ നിന്നു രണ്ടു കിലോമീറ്റർ സഞ്ചരിച്ചു ഹിൽപാലസിലെത്തി. ടിക്കറ്റെടുത്ത് അകത്തേക്കു പ്രവേശിച്ചു. കൊട്ടാരത്തിലേക്കു ഹെയർപിൻ റോഡും പടവുകളുമുണ്ട്. ആ പടവുകളിലൂടെ നടന്നു കയറി.
രാജകഥകളുറങ്ങും ഹിൽപാലസ്
ആ ചെറു മലയ്ക്കു മുകളിൽ കൊച്ചി രാജ്യത്തിന്റെ രാജകൊട്ടാരം സ്വർണഗജമുദ്ര നെറുകിൽ ചാർത്തി വിളങ്ങി നിന്നു. സഹസ്രാബ്ദങ്ങൾ ഈ നാട് ഭരിച്ച രാജാക്കന്മാരുടെ അദ്ഭുത നിർമിതി പുരാവസ്തുവകുപ്പാണു സംരക്ഷിക്കുന്നത്.
വടക്കേ ഭാഗത്തുള്ള കെട്ടിടത്തിൽ ഒരുക്കിയ റാക്കിൽ പാദരക്ഷകൾ സൂക്ഷിച്ച ശേഷം കൊട്ടാരത്തിലേക്കു പ്രവേശിച്ചു.

കയറുന്നിടം ക്യാബിനറ്റ് ഹാളാണ്. രാജസിംഹാസനം അതി ഗംഭീരം. രണ്ട് സ്വർണസിംഹങ്ങൾ കൈവരിയായുള്ള വലിയ കസേരയാണു സിംഹാസനം. തേക്കിൽ പണിഞ്ഞ ഈ കസേരയിൽ 1500 വെള്ളിനാണയങ്ങൾ ഉരുക്കി ആഡംബരത്തിനായി പ്ളേറ്റ് ചെയ്തിരിക്കുന്നു. ഈ കസേരയുടെ മുകളിൽ രണ്ട് സ്വർണ ആനകൾക്കിടയിലായി കൊച്ചി രാജമുദ്രയുണ്ട്. മുത്തുക്കുട, പല്ലക്ക്, ശംഖ്, നിലവിളക്ക് എന്നീ രൂപങ്ങളാണു രാജമുദ്രയ്ക്കകത്ത്. സിംഹാസനത്തിനു മുകളിൽ ‘അഭിമാനമാണു ഞങ്ങളുടെ മൂലധനം’ എന്ന് ഇംഗ്ലിഷിലും ദേവനാഗരി ലിപിയിലും കൊത്തിവച്ചിട്ടുണ്ട്.
സിംഹാസനത്തിന്റെ ഇടതുവശത്തു യുവരാജാവിന്റെ കസേരയും വലതുവശത്തു കൊച്ചി ദിവാന്റെ കസേരയുമുണ്ട്. ഹാളിന് ഇരുവശത്തും മന്ത്രിമാർക്കുള്ള കസേരകൾ കാണാം.
1925 ഏപ്രിൽ മൂന്നിനാണ് ആദ്യസമ്മേളനം. 1947 ലെ തിരു - കൊച്ചി ലയനമായിരുന്നു അവസാന ക്യാബിനറ്റ് മീറ്റിങ്. 1964 വരെ രാജാവ് ഈ കൊട്ടാരത്തിൽ താമസിച്ചിരുന്നു.
പഴമയുടെ പ്രൗഢി
ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത പുരാതന തറയോടുകൾ കൊട്ടാരത്തിന്റെ തറയിൽ വൈവിധ്യമാർന്ന മനോഹര ചിത്രവേലകൾ വരച്ചു. കൊട്ടാരത്തിനകം കണ്ടുതീർക്കാൻ ഏറെ ചുറ്റിക്കറങ്ങണം.
200 വർഷം മുൻപ് ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത കുതിരവണ്ടിയിലെ പല്ലക്കുകളും, 130 വർഷം പഴക്കമുള്ള കേരളത്തിലെ ആദ്യ ലിഫ്റ്റും ഈ കൊട്ടാരത്തിൽ കണ്ടു. രാജകീയ പ്രൗഢിയുള്ള സവിശേഷ പല്ലക്കുകളും രാജകിരീടങ്ങളും അംശവടിയും ഉടവാളും രാജമുദ്രകളും രാജകസേരകളും പ്രദർശനഹാളിലുണ്ട്. ഈട്ടിയിൽ തീർത്ത നൂറിലേറെ വർഷം പഴക്കമുള്ള റിവോൾവിങ് ചെയറിന്റെ ഇരിപ്പിടം ചൂരലും ആനക്കൊമ്പും ഉപയോഗിച്ച് ആഡംബരമാക്കിയിരിക്കുന്നു. ദിവാൻകോട്ടും പെരുമ്പറയും മിഴാവും ആട്ടിൻതോലിൽ എഴുതിയ ജൂതരുടെ വിശുദ്ധഗ്രന്ഥമായ തോറയും കണ്ടു.
പുരാതന അളവ് തൂക്കക്കട്ടികളും പീരങ്കികളും രാജവേഷങ്ങളും വേണാട്ടിലെ കുറ്റവാളികളെ ശിക്ഷിച്ചിരുന്ന ഇരുമ്പ് തൂക്കുമരവും കണ്ടു. കുറ്റവാളികളെ വിടവുള്ള ഇരുമ്പ് ചട്ടക്കൂട്ടിൽ ഇടും. വെയിലേറ്റും പക്ഷിമൃഗാദികളുടെ ആക്രമണത്താലും കുറ്റവാളികൾ ഇതിൽ കിടന്നു മരണമടയും.
വട്ടെഴുത്തിലുള്ള ശിലാഫലക ലിഖിതങ്ങൾ, ഓട്ടുപാത്രങ്ങൾ, തിടമ്പുകൾ, തലപ്പാവുകൾ, സെറാമിക് പാത്രങ്ങൾ, നന്നങ്ങാടികൾ ഇവയും സവിശേഷമാണ്. രാജകുടുംബത്തിന്റെ ആഭരണങ്ങളുടെ പ്രദർശനശാല ഏറെ കൗതുകമുണർത്തി. സ്വർണ കാശുമാല, രത്നമാല, മുത്തുമാല, സ്വർണ ചന്ദ്രഹാരം, സ്വർണത്തിൽ കല്ല് പതിച്ച വളകൾ, മുടിപ്പൊന്ന്, രാജമോതിരം, സ്വർണത്തിൽ തീർത്ത പതക്കം, കരണ്ടി, പിഞ്ഞാണം, സ്പൂൺ, നെക്‌ലേസുകൾ, രാജമുദ്രകൾ, നാണയ ശേഖരം... ആകെ സ്വർണമയം. ഏതോ ജ്വല്ലറിയിൽ കയറിയ പ്രതീതിയാണു തോന്നുക.
പല കാലത്തെ രാജാക്കന്മാരുടെയും മറ്റു ഭരണാധികാരികളുടെയും ചിത്രങ്ങളും രാജവാഴ്ച കാലഘട്ടത്തിന്റെ ചിത്രീകരണങ്ങളും കൊച്ചിതുറമുഖത്തിന്റെ ശില്പിയായ സർ റോബർട്ട് ബ്രിസ്റ്റോയുടെചിത്രവും മ്യൂസിയത്തിൽ കാണാം. രാമവർമ പരിഷത്തു കുഞ്ഞുണ്ണി തമ്പുരാന്റെയും ധീരപോരാളിയായ പാലിയത്തച്ചന്റെയും ഛായാചിത്രങ്ങളും ചേർന്നു പൗരാണികകാലം ഒഴുകിവന്നു മുന്നിൽ നിൽക്കുംപോലെ തോന്നി.
‘മണിച്ചിത്രത്താഴി’ലെ മാടമ്പള്ളിത്തറവാടായി ചില സീനുകളിൽ കാണിക്കുന്നതു ഹിൽപാലസാണ്. മൂന്നാം മുറ, പിൻഗാമി, ഛോട്ടാ മുംബൈ തുടങ്ങിയ ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
ഹിൽപാലസിലൂടെ ചുറ്റി സഞ്ചരിക്കുമ്പോൾ പല സിനിമകളിലെ ഇഷ്ടരംഗങ്ങൾ മനസ്സിലേക്കെത്തും. ഏറ്റവും പ്രിയപ്പെട്ട സിനിമാഫ്രെയിം േപാലെ ഹിൽപാലസ് മനസ്സിൽ പകർത്തിയാണു യാത്ര പറഞ്ഞ് ഇറങ്ങിയത്.