അറുപത്തിനാലു തരം വിഭവങ്ങളോടു കൂടിയ സമൃദ്ധമായ സദ്യ എൺപത് ദിവസം വിളമ്പുന്ന നാടാണ് ആറന്മുള. ഈ വർഷത്തെ ആറന്മുള വള്ളസദ്യയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ത്യയിലെ ഏറ്റവും വലിയ സമൂഹസദ്യ എന്നറിയപ്പെടുന്ന വള്ളസദ്യ ജൂലൈ 23 ഞായറാഴ്ച മുതൽ ഒക്ടോബർ

അറുപത്തിനാലു തരം വിഭവങ്ങളോടു കൂടിയ സമൃദ്ധമായ സദ്യ എൺപത് ദിവസം വിളമ്പുന്ന നാടാണ് ആറന്മുള. ഈ വർഷത്തെ ആറന്മുള വള്ളസദ്യയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ത്യയിലെ ഏറ്റവും വലിയ സമൂഹസദ്യ എന്നറിയപ്പെടുന്ന വള്ളസദ്യ ജൂലൈ 23 ഞായറാഴ്ച മുതൽ ഒക്ടോബർ രണ്ടുവരെ നടക്കും.

ഉദ്ദിഷ്ടകാര്യത്തിനും സർപ്പദോഷ പരിഹാരത്തിനും സന്താനലബ്ദിയ്ക്കുമായി ഭക്തജനങ്ങൾ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടത്തുന്ന വഴിപാടാണ് ഇത്. ഇലയിൽ വിളമ്പുന്ന 44 രുചികൾക്ക് പുറമേ പാട്ടുപാടി ചോദിച്ചുവാങ്ങുന്ന ഇരുപതും ചേർത്ത് 64 തരം വിഭവങ്ങളാണ് വിളമ്പുന്നത്.

ഈ വർഷം 500 വള്ളസദ്യകളാണ് പ്രതീക്ഷിക്കുന്നത്. ദിവസം 12 വള്ളസദ്യകൾ വരെ മാത്രം നടത്താനാണ് തീരുമാനം. 52 കരകളിൽ നിന്നുള്ള പള്ളിയോടങ്ങൾ പല ദിവസങ്ങളിലായി തിരുവാറന്മുളയപ്പനെ കാണാനെത്തും. പള്ളിയോട സേവാസംഘം നൽകുന്ന പാസുകൾ ഉള്ളവർക്കാണ് സദ്യാലയങ്ങളിൽ പ്രവേശനം. തിരുവോണത്തോണി വരവ് ഓഗസ്റ്റ് 29 നും ഉത്തൃട്ടാതി വള്ളംകളി സെപ്റ്റംബർ 2 നും അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 6 നും നടത്തും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT