ചക്കുളത്തുകാവ് പൊങ്കാല ഇന്ന് ; തന്റെ ഭക്തയ്ക്കു വേണ്ടി ചക്കുളത്തുകാവിലമ്മ ഭക്ഷണം പാകം ചെയ്ത ദിനം... പുണ്യം തേടി ഭക്തർ ദേവിക്കു പൊങ്കാല നേദിക്കുന്ന നാൾ...
സ്വർണവിരൽ നീട്ടി െതാടുന്ന പുലരിക്കുപോലും അലിവിന്റെ തണുപ്പ്. അമ്മയുടെ അടുത്തെത്തുമ്പോൾ മാത്രമറിയുന്ന ശാന്തതയാണു ചുറ്റും. ശ്രീകോവിലിനു മുന്നിൽ നിന്ന് ഉള്ളം നൊന്തു പ്രാർഥിക്കുന്ന മുത്തശ്ശിയും അമ്മയുടെ മുന്നിലെത്തിയ കുഞ്ഞുമകളാകുന്നു. മക്കളുടെ ഉള്ളിലെ തപമകറ്റുന്ന അമ്മയാണ് അകത്ത്.
സ്വർണവിരൽ നീട്ടി െതാടുന്ന പുലരിക്കുപോലും അലിവിന്റെ തണുപ്പ്. അമ്മയുടെ അടുത്തെത്തുമ്പോൾ മാത്രമറിയുന്ന ശാന്തതയാണു ചുറ്റും. ശ്രീകോവിലിനു മുന്നിൽ നിന്ന് ഉള്ളം നൊന്തു പ്രാർഥിക്കുന്ന മുത്തശ്ശിയും അമ്മയുടെ മുന്നിലെത്തിയ കുഞ്ഞുമകളാകുന്നു. മക്കളുടെ ഉള്ളിലെ തപമകറ്റുന്ന അമ്മയാണ് അകത്ത്.
സ്വർണവിരൽ നീട്ടി െതാടുന്ന പുലരിക്കുപോലും അലിവിന്റെ തണുപ്പ്. അമ്മയുടെ അടുത്തെത്തുമ്പോൾ മാത്രമറിയുന്ന ശാന്തതയാണു ചുറ്റും. ശ്രീകോവിലിനു മുന്നിൽ നിന്ന് ഉള്ളം നൊന്തു പ്രാർഥിക്കുന്ന മുത്തശ്ശിയും അമ്മയുടെ മുന്നിലെത്തിയ കുഞ്ഞുമകളാകുന്നു. മക്കളുടെ ഉള്ളിലെ തപമകറ്റുന്ന അമ്മയാണ് അകത്ത്.
സ്വർണവിരൽ നീട്ടി െതാടുന്ന പുലരിക്കുപോലും അലിവിന്റെ തണുപ്പ്. അമ്മയുടെ അടുത്തെത്തുമ്പോൾ മാത്രമറിയുന്ന ശാന്തതയാണു ചുറ്റും. ശ്രീകോവിലിനു മുന്നിൽ നിന്ന് ഉള്ളം നൊന്തു പ്രാർഥിക്കുന്ന മുത്തശ്ശിയും അമ്മയുടെ മുന്നിലെത്തിയ കുഞ്ഞുമകളാകുന്നു. മക്കളുടെ ഉള്ളിലെ തപമകറ്റുന്ന അമ്മയാണ് അകത്ത്. ചക്കുളത്തുകാവിലമ്മ...
ആലപ്പുഴയിലെ തലവടി പഞ്ചായത്തിലെ നീരേറ്റുപുറത്താണു ചക്കുളത്തുകാവ് ശ്രീഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിൽ, തിരുവല്ലയ്ക്കടുത്താണു ക്ഷേത്രത്തിന്റെ സ്ഥാനം.
മണിമലയാറിന്റെയും പമ്പാനദിയുടെയും സംഗമസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിനു വിശ്വാസത്തിന്റെയും െഎതിഹ്യത്തിന്റെയും കഥകളേറെയാണ്.
ചക്കുളത്തമ്മയുടെ െഎതിഹ്യം
ശക്തിസ്വരൂപിണിയായ വനദുർഗാദേവി വാഴുന്ന ഇടമാണു ചക്കുളത്തുകാവ് ശ്രീ ഭഗവതിക്ഷേത്രം എന്നാണു വിശ്വാസം.
ചക്കുളത്തുകാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം നൂറ്റാണ്ടുകൾക്കു മുൻപു കൊടുംവനമായിരുന്നു. ഒരിക്കൽ ഒരു വേടനും കുടുംബവും വിറകു ശേഖരിക്കാൻ ഈ വനത്തിലെത്തി. പെട്ടെന്നാണ് ഒരു സർപ്പം പത്തി വിടർത്തി തന്റെ നേർക്കു വരുന്നതു വേടൻ കണ്ടത്. കയ്യിലെ കോടാലി കൊണ്ടു വേടൻ ആ സർപ്പത്തെ ആക്രമിച്ചു. പരുക്കേൽക്കാതെ സർപ്പം കാട്ടിലേക്ക് ഇഴഞ്ഞു നീങ്ങി.
ആക്രമിക്കപ്പെട്ട സർപ്പം അപകടകാരിയാണെന്ന് അറിയാവുന്ന വേടൻ അതിനെ പിന്തുടർന്നു. ഒടുവിൽ തടാകത്തിനരികിൽ ഒരു ചിതൽപ്പുറ്റ് കണ്ടെത്തി. അതിൽ സ്വർണചങ്ങല പോലെ ചുറ്റി ആ സർപ്പം! വേടൻ തന്റെ മഴു സർപ്പത്തിനു മേൽ പതിപ്പിച്ചു. പെട്ടെന്നു സർപ്പം അപ്രത്യക്ഷമായി.
അടുത്ത നിമിഷം ആ ചിതൽപ്പുറ്റ് പിളർന്നു വെള്ളം ഒലിച്ചിറങ്ങി. അതിനുള്ളിൽ നെല്ലും ദർഭയും. വേടൻ ഭയത്തോടെയും അദ്ഭുതത്തോടെയും നിന്നു. ആ സമയത്താണു തേജസ്സുള്ള സന്യാസി അവിടെ പ്രത്യക്ഷപ്പെട്ടത്. ‘ഈ ചിതൽപ്പുറ്റിനകത്തു പരാശക്തി കുടികൊളളുന്നുണ്ട്. ഇതിനുള്ളിലെ അരൂപവിഗ്രഹം വനദുർഗയെന്നു സങ്കൽപിച്ച് ആരാധിച്ചാൽ നിങ്ങൾക്കും ഈ നാടിനും െഎശ്വര്യമുണ്ടാകും.’ സന്യാസി പറഞ്ഞു.
വൈകാതെ ജലപ്രവാഹം നിലച്ചു. പാലും തേനും ഒഴുകി. രൂപമില്ലാത്ത ശിവലിംഗ മാതൃകയിലുള്ള വിഗ്രഹം തെളിഞ്ഞു. സന്യാസി ആ വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചു. വേടൻ കാട്ടിൽ നിന്നു പൂക്കൾ കൊണ്ടു മാല കെട്ടി സമർപ്പിച്ചു പ്രാർഥിച്ചു. ഇതിനിടെ സന്യാസി അപ്രത്യക്ഷനായി. അന്നു രാത്രി വേടനു സ്വപ്നത്തിൽ ദർശനമുണ്ടായി. ആ സന്യാസി സാക്ഷാൽ നാരദനാണ്. പിറ്റേന്ന് ഈ കഥ കേട്ടറിഞ്ഞെത്തിയവർ ദേവിയെ ആരാധിച്ചു. അന്നുമുതൽ ആ സ്ഥലം ദൈവികമായി കരുതപ്പെട്ടു.
നൂറ്റാണ്ടുകൾ കഴിഞ്ഞു. പട്ടമന ഇല്ലത്തെ ബ്രാഹ്മണർ ഇവിടെ താന്ത്രികവിധികളോടെ ക്ഷേത്രം നിർമിച്ചു. 1981 ൽ ക്ഷേത്ര ജീർണോദ്ധാരണം നടത്തി. പിന്നീട് എട്ടുകരങ്ങളോടു കൂടിയ വനദുർഗയുടെ വിഗ്രഹം പ്രതിഷ്ഠിച്ചു.
ഭക്തിയുടെ നിറവിൽ ഇന്ന് പൊങ്കാല
മാസത്തിലെ തൃക്കാർത്തിക നാളിലെ പൊങ്കാല മഹോത്സവം വിശേഷപ്പെട്ട ഉത്സവമാണ്. തന്റെ ഭക്തയായ േവടത്തിക്കും കുടുംബത്തിനും ദുർഗാദേവി ആഹാരം പാകം ചെയ്തു നൽകിയതായാണ് െഎതിഹ്യം. ആ ദിവസത്തിന്റെ ഓർമയ്ക്കായി അമ്മയും ഭക്തരും ഒരുമിച്ചു ഭക്ഷണം തയാറാക്കുന്നുവെന്നാണു സങ്കൽപം.
‘‘പൊങ്കാല സന്തോഷത്തോടെ സ്വീകരിക്കുന്ന അന്നപൂർണദേവിയായ ചക്കുളത്തമ്മ ഭക്തർക്കു സർവൈശ്വര്യവും നൽകുമെന്നാണു വിശ്വാസം.’’ ചക്കുളത്തുകാവ് ശ്രീ ഭഗവതിക്ഷേത്രം പ്രസിഡന്റും മുഖ്യകാര്യദർശിയുമായ ബ്രഹ്മശ്രീ രാധാകൃഷ്ണൻ തിരുമേനി പറയുന്നു.
ഇന്നു കാർത്തികസ്തംഭം കത്തിക്കലും അരങ്ങേറും. തിന്മയുടെ പ്രതീകമായി ഒരുക്കുന്ന സ്തംഭത്തിനു ദേവിയുടെ സാന്നിധ്യത്തിൽ തീ കൊളുത്തും. തുടർന്നു ദേവിയെ അകത്തേക്കെഴുന്നെള്ളിച്ചു ദീപാരാധന നടത്തും.
കൂടുതൽ വായിക്കാം മനോരമ ട്രാവലർ ഡിസംബർ ലക്കത്തിൽ...