സന്തോഷം ഉദിക്കും സുഖോതായ്! ആധുനിക തായ് സംസ്കാരം പിറവിയെടുത്ത, സന്തോഷത്തിന്റെ പ്രഭാതം എന്നു വിളിക്കുന്ന ആദ്യ തായ് സാമ്രാജ്യത്തിന്റെ മണ്ണില്
സംസ്കൃതത്തിൽ നിന്നും ഖമെർ ഭാഷയിലെത്തപ്പെട്ട സുഖോദയ (Sukhodaya) എന്ന വാക്കിന്റെ തായ് ലിപ്യന്തരണമാണ് സുഖോതായ്. സുഖോദയ എന്നാൽ സന്തോഷത്തിന്റെ പ്രഭാതം എന്നാണർത്ഥം. ഖമെർ സാമ്രാജ്യത്തിന്റെ (Khmer Empire) അധീശത്വത്തിന് കീഴിലുള്ള ലാവോ രാജ്യത്തിലെ വ്യാപാരകേന്ദ്രമായാണ് സുഖോതായ് എന്ന നഗരത്തിന്റെ തുടക്കം.
സംസ്കൃതത്തിൽ നിന്നും ഖമെർ ഭാഷയിലെത്തപ്പെട്ട സുഖോദയ (Sukhodaya) എന്ന വാക്കിന്റെ തായ് ലിപ്യന്തരണമാണ് സുഖോതായ്. സുഖോദയ എന്നാൽ സന്തോഷത്തിന്റെ പ്രഭാതം എന്നാണർത്ഥം. ഖമെർ സാമ്രാജ്യത്തിന്റെ (Khmer Empire) അധീശത്വത്തിന് കീഴിലുള്ള ലാവോ രാജ്യത്തിലെ വ്യാപാരകേന്ദ്രമായാണ് സുഖോതായ് എന്ന നഗരത്തിന്റെ തുടക്കം.
സംസ്കൃതത്തിൽ നിന്നും ഖമെർ ഭാഷയിലെത്തപ്പെട്ട സുഖോദയ (Sukhodaya) എന്ന വാക്കിന്റെ തായ് ലിപ്യന്തരണമാണ് സുഖോതായ്. സുഖോദയ എന്നാൽ സന്തോഷത്തിന്റെ പ്രഭാതം എന്നാണർത്ഥം. ഖമെർ സാമ്രാജ്യത്തിന്റെ (Khmer Empire) അധീശത്വത്തിന് കീഴിലുള്ള ലാവോ രാജ്യത്തിലെ വ്യാപാരകേന്ദ്രമായാണ് സുഖോതായ് എന്ന നഗരത്തിന്റെ തുടക്കം.
സംസ്കൃതത്തിൽ നിന്നും ഖമെർ ഭാഷയിലെത്തപ്പെട്ട സുഖോദയ (Sukhodaya) എന്ന വാക്കിന്റെ തായ് ലിപ്യന്തരണമാണ് സുഖോതായ്. സുഖോദയ എന്നാൽ സന്തോഷത്തിന്റെ പ്രഭാതം എന്നാണർത്ഥം. ഖമെർ സാമ്രാജ്യത്തിന്റെ (Khmer Empire) അധീശത്വത്തിന് കീഴിലുള്ള ലാവോ രാജ്യത്തിലെ വ്യാപാരകേന്ദ്രമായാണ് സുഖോതായ് എന്ന നഗരത്തിന്റെ തുടക്കം. വടക്കൻ മധ്യ തായ്‌ലൻഡിൽ സ്വതന്ത്രരാഷ്ട്രമായി മാറിയ ഈ നഗരം പതിമൂന്നാം നൂറ്റാണ്ടോടു കൂടി ശ്രീ ഇന്ദ്രത്തിറ്റ് എന്ന രാജാവിന്റെ കീഴിൽ സുഖോതായ് എന്ന സാമ്രാജ്യശക്തിയായി ഉദിച്ചുയർന്നു. ഏറ്റവും ആദ്യത്തെ തായ് സാമ്രാജ്യം സുഖോതായ് ആണെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ഈ രാജവംശത്തിലെ മൂന്നാമൻ, മഹാനായ രാം ഖംഹേങ് രാജാവിന്റെ കീഴിലാണ് സുഖോതായ് സാമ്രാജ്യം അഭിവൃദ്ധി പ്രാപിച്ചതും, വിപുലമായി വികസിച്ചതും. തായ് അക്ഷരമാല രുപം നൽകുന്നതിൽ മഹാനായ രാം ഖംഹേങിന് സ്തുത്യർഹമായ പങ്ക് ആണു ഉണ്ടായിരുന്നത്. തേരവാദ ബുദ്ധമതം ഇവിടെ പ്രചരിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്. രാം ഖംഹേങ് രാജാവിന്റെ കാലശേഷം സാമ്രാജ്യത്തിന്റെ ശക്തി മെല്ലെ ക്ഷയിച്ചുതുടങ്ങി. പതിനാലാം നൂറ്റാണ്ടിൽ, തെക്ക് ഭാഗത്തായി അയൽപക്കത്ത് തന്നെയുള്ള അയുത്തയ സാമ്രാജ്യം സുഖോതായിയെ കീഴ്പ്പെടുത്തി.
പഴയ സുഖോതായ് സാമ്രാജ്യത്തിന്റെ മനോഹരകാലത്തെ നിർമ്മിതികളുടെ ശേഷിപ്പുകൾ ഇന്ന് സുഖോതായ് ഹിസ്റ്റോറിക്കൽ പാർക്ക് എന്ന പേരിൽ യുനെസ്കോ ലോക പൈതൃക സ്ഥലമായി സംരക്ഷിച്ചുപോരുന്നു. ആധുനിക സുഖോതായ് ടൗണിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ പടിഞ്ഞാറുള്ള പ്രാന്തപ്രദേശത്തിലാണ് സുഖോതായ് ഹിസ്റ്റോറിക്കൽ പാർക്ക് സ്ഥിതിചെയ്യുന്നത്.
ഹിേസ്റ്റാറിക്കൽ പാർക്ക്
നേരം വെളുത്തപ്പോൾ ഹോട്ടലിൽ തന്നെ വാടകയ്ക്ക് കിട്ടുന്ന മോട്ടോർ സൈക്കിളും എടുത്ത് ഹിേസ്റ്റാറിക്കൽ പാർക്കിലേയ്ക്ക് തിരിച്ചു. ഏകദേശം ഇരുപത് മിനിറ്റ് യാത്ര.
മറ്റു പല പുരാതന തായ് നഗരങ്ങളെ പോലെ സുഖോതായ് നഗരത്തിനും ചുറ്റും ചതുരാകൃതിയിൽ കോട്ടമതിലുകളും, മതിലുകളുടെ മധ്യഭാഗത്തായി കോട്ടവാതിലുകളും, കോട്ടയെ ചുറ്റി വെള്ളം നിറഞ്ഞ കിടങ്ങുകളും ഉണ്ടായിരുന്നതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളും കാണാം. ഈ കോട്ടമതിലിനുള്ളിൽ തന്നെ തകർന്നുപോയ ഇരുപതിലേറെ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ട്. പഴയ കോട്ടമതിലിനുള്ളിൽ, കിഴക്കു ഭാഗത്തെ നാലിലൊന്നും പുതിയ താമസക്കാർ കയ്യേറി കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നു. ആ ആധുനിക കെട്ടിടങ്ങൾക്കിടയിൽ പലയിടത്തും പുരാതന നിർമിതികളുടെ ശേഷിപ്പുകൾ അവഗണിക്കപ്പെട്ടു കിടക്കുന്നുണ്ട്.
ജീർണത ഏശാത്ത പ്രൌഢി
പുരാതന സുഖോതായ് നഗരത്തിലെ ഏറ്റവും വലിയ ക്ഷേത്രമാണ് വാറ്റ് മഹാതറ്റ് (Wat Mahathat). അതിനെ ക്ഷേത്രസമുച്ചയം എന്നു തന്നെ പറയാം. പ്രധാന സ്തൂപത്തെ ചുറ്റി എട്ട് ദിശയിലും ചെറിയ സ്തൂപങ്ങൾ. പ്രധാന സ്തൂപത്തിന് ഇരുവശത്തുമായി ഒൻപത് മീറ്ററോളം ഉയരമുള്ള നിൽക്കുന്ന രീതിയിലുള്ള വലിയ ബുദ്ധപ്രതിമകൾ. ക്ഷേത്രത്തിന് മുന്നിലെ വിശാലമായ തളത്തിൽ, മേൽക്കൂരയില്ലാതെ അവശേഷിക്കുന്ന കൂറ്റൻ തൂണുകൾ ഇതിന്റെ പ്രൗഢകാലത്തിന്റെ സ്പഷ്ടമായ അടയാളങ്ങളായി തലയുയർത്തി നിൽക്കുന്നു. ഈ വിശാലമായ മണ്ഡപത്തിന് മുന്നിൽ കിഴക്ക് ഭാഗത്തായി ചമ്രം പടിഞ്ഞ് ധ്യാനത്തിലിരിക്കുന്ന കൂറ്റൻ ബുദ്ധപ്രതിമയും തളവും കാണാം. വാറ്റ് മഹാതറ്റിന്റെ വടക്ക് ഭാഗത്തായി മറ്റൊരു വലിയ ബുദ്ധപ്രതിമയും മണ്ഡപവുമുണ്ട്. മണ്ഡപത്തിലെ തൂണുകൾ മിക്കവാറും ചെങ്കല്ലിൽ ആണ്. പഗോഡകളും, മറ്റു ക്ഷേത്രഭാഗങ്ങളും കൂടുതലും ഇഷ്ടികയിൽ നിർമ്മിച്ചതാണെന്നു തോന്നുന്നു. ഇഷ്ടിക പാകിയ നടപ്പാതകളുമുണ്ട്. ചിലയിടങ്ങളിൽ പ്രതിമകൾ അവിടെ നിന്നും നീക്കം ചെയ്തതു പോലെ തോന്നി. ഒരുപക്ഷെ ഏതെങ്കിലും മ്യൂസിയത്തിൽ സൂക്ഷിക്കാനാകാം.
വാറ്റ് മഹാതറ്റിന്റെ പടിഞ്ഞാറ് വശത്ത് കാണുന്ന ക്ഷേത്രമാണ് വാറ്റ് ട്രാഫാംഗ് ങ്ങിൻ (Wat Traphang Ngoen). വാറ്റ് മഹാതറ്റിനും വാറ്റ് ട്രാഫാംഗ് ങ്ങിനും ഇടയിലുള്ള തടാകത്തിന്റെ മധ്യത്തിലെ ദ്വീപിലും ചില ശേഷിപ്പുകൾ കാണാം. വാറ്റ് ട്രാഫാംഗ് ങ്ങിനോട് ചേർന്നുള്ളത് ബുദ്ധഭിക്ഷുക്കളുടെ ഓർഡിനേഷൻ ഹാൾ ആയിരുന്നു, ഓർഡിനേഷൻ ഹാൾ നില്കുന്ന തടാകത്തിന്റെ വടക്കുഭാഗത്തായി അൽപം വലിയ തടാകമുണ്ട്. അതിലെ ദ്വീപിലുള്ള ക്ഷേത്രമാണ്, വാറ്റ് സാ സീ (Wat Sa Si). വലിയ സ്തൂപവും അതിനോട് ചേർന്ന് ചമ്രം പടിഞ്ഞ് ധ്യാനത്തിലിരിക്കുന്ന ബുദ്ധപ്രതിമയും, പ്രതിമയുടെ മുൻപിൽ മേൽക്കൂരയില്ലാതെ അവശേഷിക്കുന്ന തൂണുകളും. ഓരോ ദ്വീപിലേക്കും നടന്നു കയറാൻ തടിപലകകൾ നിരത്തിയ പാലങ്ങളുമുണ്ട്. വാറ്റ് സാ സീയുടെ കിഴക്കുള്ള രാം ഖംഹേങ് രാജാവിന്റെ സ്മാരകം 1975-ൽ നിർമ്മിക്കപ്പെട്ടതാണ്.
സി സവായ് ആയ ശ്രീ സിവായ
വാറ്റ് മഹാതറ്റിന്റെ തെക്ക് മൂന്ന് വലിയ ഗോപുരങ്ങളോട് കൂടിയുള്ള മനോഹരമായ ക്ഷേത്രമാണ് വാറ്റ് സി സവായ് (Wat Si Sawai). സുഖോതായ് സമുച്ചയത്തിലെ ഏറ്റവും ആദ്യത്തേതാണ് ഇതെന്ന് വിശ്വസിക്കുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി ഖമെർ വാസ്തുവിദ്യയിൽ നിർമ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. സുഖോതായ് സാമ്രാജ്യം നിലവിൽ വരുന്നതിനും മുൻപ്, 12ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലോ13ാം നൂറ്റാണ്ടിന്റെ ആദ്യത്തിലോ ഖമെറുകൾ നിർമ്മിച്ച ശിവക്ഷേത്രമായിരുന്നു ഇത്. പിന്നീട് ബുദ്ധ ക്ഷേത്രമാക്കി മാറ്റപ്പെട്ടതെന്ന് കരുതുന്നു. ഭാരതത്തിലെ ക്ഷേത്രങ്ങളിൽ, ശിവലിംഗത്തോട് ചേർന്നുള്ള അഭിഷേക ഓവുചാലിന്റെ ശേഷിപ്പുകൾ ഇവിടെ കാണാം. ശിവലിംഗമുണ്ടായിരുന്നത് ബുദ്ധക്ഷേത്രമാക്കിയപ്പോൾ എടുത്ത് മാറ്റിയെന്നും, "ശ്രീ ശിവായ" എന്ന പേര് പിന്നീട് "സി സവായ്" ആയി മാറിയതാണെന്നും ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്. സുഖോതായിയിലെ മറ്റ് ക്ഷേത്രങ്ങളിൽ കിഴക്കോട്ട് ദർശനമാണെങ്കിലും ഇവിടെ തെക്കോട്ടാണ് ദർശനം.
ആമ്പൽക്കുളത്തിലെ ശിൽപം
വടക്ക് ഭാഗത്തുള്ള കോട്ടവാതിൽ വഴി ഇറങ്ങി അര കിലോമീറ്റർ മുന്നോട്ട് പോകുമ്പോൾ ഇടത് ഭാഗത്തായാണ് വാറ്റ് പ്രപായി ലുവാങ് (Wat Phrapai Luang) എന്ന ക്ഷേത്രം. സുഖോതായ് ക്ഷേത്രസമുച്ചയത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്ന് തന്നെ ആയിരുന്നു ഇതെന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തെ ചുറ്റി വീതിയുള്ള വെള്ളം നിറഞ്ഞ കിടങ്ങ്. സമചതുരാകൃതിയിലുള്ള കിടങ്ങിനെ മിക്കവാറും പായൽ വളർന്ന് മറച്ചിരിക്കുന്നു. ചിലയിടങ്ങളിൽ, കിടങ്ങിൽ ആമ്പൽ പൂവുകൾ ആകർഷകമായി വിടർന്നു നിൽക്കുന്നുണ്ട്.
വാറ്റ് പ്രപായി ലുവാങിന്റെ തെക്ക് പടിഞ്ഞാറായി, വളരെ അടുത്ത് തന്നെയാണ് എന്നെ ഏറ്റവും ആകർഷിച്ച ക്ഷേത്രങ്ങളിൽ ഒന്നായ വാറ്റ് സി ഷും (Wat Si Chum). പതിനഞ്ച് മീറ്ററോളം ഉയരത്തിൽ, മൂന്നടി വീതിയിൽ സമചതുരാകൃതിയിൽ കെട്ടിയുയർത്തിയ മുറിയ്ക്കുള്ളിലെ ചമ്രം പടിഞ്ഞിരിക്കുന്ന കൂറ്റൻ ബുദ്ധ പ്രതിമയാണ് ഇവിടുത്തെ പ്രത്യേകത. മുറിയിലേക്ക് കയറാനുള്ള ചെറിയ വിടവ് പോലെയുള്ള വാതിലിലൂടെ ദൂരെ നിന്ന് തന്നെ ബുദ്ധ പ്രതിമ കാണാം. പതിനൊന്ന് മീറ്റർ വീതിയിലും പതിനഞ്ച് മീറ്റർ ഉയരത്തിലുമുള്ള ബുദ്ധ പ്രതിമ ആ മുറിയ്ക്കുള്ളിൽ നിറഞ്ഞു നിൽക്കുന്നത് പോലെ തോന്നും. ദൈവത്തിന് മുന്നിൽ നമ്മൾ വളരെ ചെറുതാണെന്ന തോന്നൽ ഉളവാക്കാനാകും ഇത്രയും വലിയ പ്രതിമ. ധ്യാനത്തിലിരിക്കുന്ന ബുദ്ധൻ താഴേയ്ക്ക് നോക്കി, കരുണയോടെ മൃദുവായി മന്ദഹസിക്കുകയാണോ എന്നൊരു തോന്നൽ അനുഭവപ്പെട്ടു. പതിനാലാം നൂറ്റാണ്ടിൽ രാജാവായിരുന്ന മഹാ തമ്മരാജ രണ്ടാമനാണ് ഇത് നിർമ്മിച്ചത്.
പടിഞ്ഞാറ് ഭാഗത്തുള്ള കോട്ടവാതിലിനു പിറകിലെ കുന്നിൻമുകളിലാണ് വാറ്റ് സഫാൻ ഹിൻ (Wat Saphan Hin) എന്ന ക്ഷേത്രം. ശിലകളുടെ പാലത്തിന്റെ ക്ഷേത്രം എന്നാണ് വാക്കിന്റെ അർത്ഥം, കുന്നിൻമുകളിലേയ്ക്ക് നടന്നുകയറാൻ സ്ലേറ്റ് കല്ലുകൾ നിരത്തിയുണ്ടാക്കിയ വഴി ഉള്ളത് കൊണ്ടാണ് ഈ പേര് വന്നത്. അത്ര കഠിനമല്ല മലകയറ്റം. താഴെയുള്ള താഴ്‌വാരവും, അവിടെ വസിക്കുന്ന ഭക്‌തജനങ്ങളെയും നോക്കി നിൽക്കുന്നത് പോലെ, പന്ത്രണ്ട് മീറ്റർ ഉയരമുള്ള ബുദ്ധ പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകർഷണം.