എണ്ണിയാൽ ഒടുങ്ങാത്ത മനോഹരമായ ദ്വീപ് സമൂഹമുള്ള ഒരു രാജ്യം. അവിടെ സഹായമനസ്‌ക്കരായ എപ്പോഴും പുഞ്ചിരി തൂകുന്ന ഒരു ജനത... ഏഷ്യൻ രാജ്യമെങ്കിലും ഫിലിപ്പീൻസ് യാത്ര ഒരു സ്വപ്നം പോലെ മനസ്സിൽ കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഇക്കഴിഞ്ഞ ഏപ്രിലിൽ ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ കുടുംബത്തോടൊപ്പം

എണ്ണിയാൽ ഒടുങ്ങാത്ത മനോഹരമായ ദ്വീപ് സമൂഹമുള്ള ഒരു രാജ്യം. അവിടെ സഹായമനസ്‌ക്കരായ എപ്പോഴും പുഞ്ചിരി തൂകുന്ന ഒരു ജനത... ഏഷ്യൻ രാജ്യമെങ്കിലും ഫിലിപ്പീൻസ് യാത്ര ഒരു സ്വപ്നം പോലെ മനസ്സിൽ കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഇക്കഴിഞ്ഞ ഏപ്രിലിൽ ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ കുടുംബത്തോടൊപ്പം

എണ്ണിയാൽ ഒടുങ്ങാത്ത മനോഹരമായ ദ്വീപ് സമൂഹമുള്ള ഒരു രാജ്യം. അവിടെ സഹായമനസ്‌ക്കരായ എപ്പോഴും പുഞ്ചിരി തൂകുന്ന ഒരു ജനത... ഏഷ്യൻ രാജ്യമെങ്കിലും ഫിലിപ്പീൻസ് യാത്ര ഒരു സ്വപ്നം പോലെ മനസ്സിൽ കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഇക്കഴിഞ്ഞ ഏപ്രിലിൽ ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ കുടുംബത്തോടൊപ്പം

എണ്ണിയാൽ ഒടുങ്ങാത്ത മനോഹരമായ ദ്വീപ് സമൂഹമുള്ള ഒരു രാജ്യം. അവിടെ സഹായമനസ്‌ക്കരായ എപ്പോഴും പുഞ്ചിരി തൂകുന്ന ഒരു ജനത... ഏഷ്യൻ രാജ്യമെങ്കിലും ഫിലിപ്പീൻസ് യാത്ര ഒരു സ്വപ്നം പോലെ മനസ്സിൽ കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഇക്കഴിഞ്ഞ ഏപ്രിലിൽ ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ കുടുംബത്തോടൊപ്പം വിമാനമിറങ്ങി. ഞങ്ങൾ യാത്ര പോകുന്ന സമയത്ത് ഇന്ത്യക്കാർക്ക് ഫിലിപ്പീൻസ് ഫ്രീ വീസ ആക്കിയിട്ടില്ലായിരുന്നു. അതിനാൽ സിംഗപ്പൂർ വീസ എടുത്തതാണ് ഞങ്ങൾ ഫിലിപ്പീൻസിലേക്ക് പോയത്.  

കടലിൽ അങ്ങിങ്ങായി വീണുകിടക്കുന്ന പച്ചമുത്തുകൾ പോലെ ഏഴായിരത്തിലധികം ദ്വീപുകൾ. പ്രകൃതിയും മനുഷ്യനും പരസ്പരം ഒന്നാകുന്ന അനുഭവമാണ് ദ്വീപുകളിലേക്കുള്ള യാത്ര. മനില തിരക്കുള്ള വലിയ നഗരമാണ്. പഴയപള്ളികളും കോട്ടകളും നഗരജീവിതത്തോടു ചേർന്നു നിൽക്കുന്ന കാഴ്ച. അത് കൃത്യമായി അടയാളപ്പെടുത്തുകയാണ് ഇൻട്രാമ്യൂറോസ് എന്ന പഴയ നഗരഭാഗം.

ADVERTISEMENT

ജീപ്നി എന്ന കൗതുകം

ജീപ്നി, ഇതാണ് ഇവിടത്തെ പ്രധാന പൊതു ഗതാഗത വാഹനം. ഈയൊരു വണ്ടിയ്ക്ക് ഫിലിപ്പീൻസിന്റെ ചരിത്രമായി ചെറിയ ബന്ധമുണ്ട്. കുറച്ചുകാലം ഫിലിപ്പീൻസ് അമേരിക്കയുടെ കീഴിലായിരുന്നല്ലോ. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ അമേരിക്കക്കാർ ഇവിടെ നിന്നും തിരിച്ചു പോയി. ആ സമയത്ത് അവരുടെ പക്കൽ ഉണ്ടായിരുന്ന കുറേ മിലിട്ടറി ജീപ്പുകൾ ഇവിടത്തെ ആളുകൾക്ക് സൗജന്യമായും കുറഞ്ഞ തുകയ്ക്കും കൈമാറി. അന്നത്തെ ആ ജീപ്പുകൾ പിന്നീട് ഭേദഗതി വരുത്തിയതാണ് ഇന്നീ കാണുന്ന ജീപ്നി. നമ്മുടെ നാട്ടിലെ ഓട്ടോറിക്ഷ പോലെ അനേകം ജീപ്നികൾ മനില നഗരത്തിലൂടെ ചീറിപ്പാഞ്ഞു പോകുന്നു.

ADVERTISEMENT

സാധാരണക്കാരന്റെ വാഹനം എന്നതിലുപരി ഫിലിപ്പീൻസ് എന്ന രാജ്യത്തിന്റെ മുഖമുദ്ര തന്നെയായി ഈ വാഹനം മാറി. ഇപ്പോൾ ഏതൊരു രാജ്യത്തിലേക്ക് പോകുമ്പോഴും ആദ്യം അവിടത്തെ മ്യൂസിയങ്ങൾ സന്ദർശിക്കാൻ ശ്രമിക്കാറുണ്ട്. കാരണം, ഒരു രാജ്യത്തിന്റെ ജനത അവിടുത്തെ ആവാസ വ്യവസ്ഥ, ജീവജാലങ്ങൾ തുടങ്ങിയവയെ കുറിച്ചെല്ലാം ഒരു ഏകദേശ ധാരണ മ്യൂസിയസന്ദർശനത്തിലൂടെ ലഭിക്കും. ഫിലിപ്പീൻസ് സഞ്ചാരത്തിലും ആദ്യം പോയത് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലേക്കാണ്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ മുതലയായ ലോലോങ്ങിന്റെ (lolong) ചർമപ്രസാധനം (Taxidermied skin) ആണ് ഇവിടത്തെ പ്രധാന ആകർഷണം. ഇത് കൂടാതെ ഫിലിപ്പീൻസിന്റെ ജീവജാലങ്ങളെ പറ്റി ധാരാളം അറിവ് ഇവിടെ നിന്നും ലഭിക്കും. അതിൽ തന്നെ ഫിലിപ്പീൻസിന്റെ ദേശീയ പക്ഷിയായ ഫിലിപ്പീൻസ് പരുന്തിന്റെ വലിയൊരു ചിത്രം ഇവിടെ കാണാം.

റിസൽ പാർക്ക്

ADVERTISEMENT

ഏതൊരു മറൈൻ പാർക്കിലേതു പോലെ തന്നെയുള്ള കാഴ്ചകളാണ് ഇവിടെയുമുള്ളത്. അതിൽ വിഭിന്നമായിട്ടുള്ളത് പെൻഗ്വിനുകളാണ്. അന്റാർട്ടിക്കയിലേതിന് സമാനമായുള്ള ആവാസവ്യവസ്ഥയാണ് ഇവയ്ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. ഫിലിപ്പീൻസിന്റെ സ്വാതന്ത്ര്യത്തിന് വലിയൊരു പങ്കുവഹിച്ച റിസൽ പാർക്ക് (Rizal park). സ്പെയിൻ, ജപ്പാൻ, അമേരിക്ക എന്നിങ്ങനെ മൂന്നോളം അധിനിവേശ ഭരണത്തിനു കീഴിൽ നിലകൊള്ളേണ്ടി വന്നിട്ടുണ് ഫിലിപ്പീൻസിന്. സ്പാനിഷ് അധിനിവേശത്തിനെതിരെ പോരാടിയ ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ജോസ് റിസൾ. സ്പാനിഷ് ഭരണകൂടം അദ്ദേഹത്തെ വധിച്ച ഇടത്ത്, പിന്നീട് ഫിലിപ്പീൻസുകാർ ആദരസൂചകമായി പണിത പാർക്കാണ് റിസള്‍ പാർക്ക്. മനില ബേയ്ക്ക് അടുത്താണ് ഈ പാർക്ക്. ഇതിന്റെ തന്ത്രപരമായ പ്രാധാന്യം കാരണം ഫിലിപ്പീൻസ് മറ്റു രാജ്യങ്ങളാൽ ആക്രമിക്കപ്പെട്ടപ്പോഴൊക്കെ ഈയൊരു ഭാഗം പിടിച്ചെടുക്കുകയാണ് ആദ്യം അവർ ചെയ്തത്.

ഫെറിയിലെ യാത്ര

ഉർട്ടൊ ഗാലറെ (Puerto galera) എന്ന ഒരു ദ്വീപാണ് ലക്ഷ്യസ്ഥാനം. ബാറ്റൻഗാസ് (batangas) എന്ന പോർട്ടിൽ നിന്നാണ് ഇവിടേക്ക് പോകേണ്ടത്. ഫെറിയിൽ കൃത്യം ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ ഉർട്ടൊ ഗാലറെ എത്തി. അവിടെ നിന്നും മൂന്നു കിലോമീറ്റർ ദൂരമുണ്ട് താമസിക്കുന്ന ഹോട്ടലിലേക്ക്. ബൈക്കും ഓട്ടോറിക്ഷയും ചേർന്നതു പോലെ രൂപമുള്ള ഒരു ടാക്സിയിലാണ് ഞങ്ങൾ അവിടേക്ക് പോയത്. ഒരു ബൈക്ക് വാടകയ്ക്ക് എടുത്തു. ഫിലിപ്പീൻസ് അതിമനോഹരമായ കുറെ ബീച്ചുകൾക്ക് പേരുകേട്ടതാണ്. അതിനാൽ ഈയൊരു ദ്വീപിലും ഞങ്ങളുടെ ലക്ഷ്യം മറ്റൊന്നല്ല. ചുഴലിക്കാറ്റ് അത്യാവശ്യം നല്ല രീതിയിൽ ആഘാതങ്ങൾ ഉണ്ടാക്കുന്ന രാജ്യമാണ് ഫിലിപ്പീൻസ്.

വൈറ്റ് ബീച്ചിലേക്കാണ് ആദ്യം പോയതെങ്കിലും അവിടം വൈകീട്ട് മാത്രമേ സജീവമാകൂ എന്നറിഞ്ഞു. അതിനാൽ അവിടെ നിന്ന് അന്വാൻ (aniuan) എന്ന മറ്റൊരു ബീച്ചിലേക്ക് പോയി. അന്വാൻ ബീച്ചിലെത്തിയപ്പോൾ അവിടെ സഞ്ചാരികളായി ഞങ്ങൾ മാത്രം. ബാക്കിയെല്ലാം ഇവിടുത്തെ ആളുകളാണ്. അവർ കുടുംബവും സുഹൃത്തുക്കളുമായി വരുന്നൊരു ലോക്കൽ സ്പോട്ടാണ് ഇത്. കുറച്ച് ആളുകളുടെ കയ്യിൽ ഭക്ഷണപ്പൊതികളുണ്ട്. അവർ കൂട്ടമായി അവിടെയിരുന്ന് കഴിക്കുന്നു. ശേഷം വേസ്റ്റ് എല്ലാം തിരികെ കൊണ്ടുപോകുന്നു. ഉത്തരവാദിത്വമുള്ള ഒരു ജനതയെ കണ്ട നിർവൃതി. വാക്കുകൾ കൊണ്ട് വരച്ചിടുന്നതിനും അപ്പുറമാണ് ഫിലിപ്പീൻസിലെ കടൽത്തീരങ്ങളുടെ ഭംഗി. ഇളം നീല നിറത്തിലുള്ള കടൽ അതിനേക്കാളേറെ കടും നീല നിറത്തിലുള്ള ആകാശവും വെള്ളമണൽത്തരികളും തെങ്ങിൻതോപ്പും ചേർന്നൊരുക്കുന്ന സ്വർഗ സമാനമായ ഇടം. തിരകൾ അധികം ശക്തമല്ല. തീരത്തോടു ചേർന്നുള്ള ഭാഗം കടലിന് ആഴമില്ലാത്തതിനാൽ ഇറങ്ങി കുളിക്കുകയുമാകാം.



ADVERTISEMENT