തുർക്കിയുടെ മധ്യഭാഗത്തുള്ള കപ്പഡോക്യയിലെ ശിലകളിൽ കൊത്തിയെടുത്ത ഭൂഗർഭഗ്രാമം കണ്ടുകഴിഞ്ഞു. ഇനി ഇഹ്‍ലര താഴ്‌വരയിലേക്കാണു യാത്ര. മലയിടുക്കിലെ ജീവന്റെ നദി... അക്സരയ് പ്രവിശ്യയിലുള്ള ഇഹ്‍ലര താഴ്‌വര മുന്തിരി കൃഷിക്കു പേര് കേട്ട ഇടമാണ്. മെലൻഡീസ് നദിയുടെ തീരത്തെ മലയിടുക്കും അതിലെ പച്ചപ്പും കണ്ടു.

തുർക്കിയുടെ മധ്യഭാഗത്തുള്ള കപ്പഡോക്യയിലെ ശിലകളിൽ കൊത്തിയെടുത്ത ഭൂഗർഭഗ്രാമം കണ്ടുകഴിഞ്ഞു. ഇനി ഇഹ്‍ലര താഴ്‌വരയിലേക്കാണു യാത്ര. മലയിടുക്കിലെ ജീവന്റെ നദി... അക്സരയ് പ്രവിശ്യയിലുള്ള ഇഹ്‍ലര താഴ്‌വര മുന്തിരി കൃഷിക്കു പേര് കേട്ട ഇടമാണ്. മെലൻഡീസ് നദിയുടെ തീരത്തെ മലയിടുക്കും അതിലെ പച്ചപ്പും കണ്ടു.

തുർക്കിയുടെ മധ്യഭാഗത്തുള്ള കപ്പഡോക്യയിലെ ശിലകളിൽ കൊത്തിയെടുത്ത ഭൂഗർഭഗ്രാമം കണ്ടുകഴിഞ്ഞു. ഇനി ഇഹ്‍ലര താഴ്‌വരയിലേക്കാണു യാത്ര. മലയിടുക്കിലെ ജീവന്റെ നദി... അക്സരയ് പ്രവിശ്യയിലുള്ള ഇഹ്‍ലര താഴ്‌വര മുന്തിരി കൃഷിക്കു പേര് കേട്ട ഇടമാണ്. മെലൻഡീസ് നദിയുടെ തീരത്തെ മലയിടുക്കും അതിലെ പച്ചപ്പും കണ്ടു.

തുർക്കിയുടെ മധ്യഭാഗത്തുള്ള കപ്പഡോക്യയിലെ ശിലകളിൽ കൊത്തിയെടുത്ത  ഭൂഗർഭഗ്രാമം കണ്ടുകഴിഞ്ഞു. ഇനി ഇഹ്‍ലര താഴ്‌വരയിലേക്കാണു യാത്ര.   

മലയിടുക്കിലെ ജീവന്റെ നദി...
അക്സരയ് പ്രവിശ്യയിലുള്ള ഇഹ്‍ലര താഴ്‌വര  മുന്തിരി കൃഷിക്കു പേര് കേട്ട ഇടമാണ്. മെലൻഡീസ് നദിയുടെ തീരത്തെ മലയിടുക്കും അതിലെ പച്ചപ്പും കണ്ടു. നദിയിലേക്ക് ഇറക്കി നിർമിച്ച തടി ചങ്ങാടങ്ങളിലിരുന്നു തനിനാടൻ തുർക്കി ആഹാരങ്ങളും കഴിച്ചു  വിശ്രമിച്ചു. ഇഹ്‌ലര താഴ്‌വരയുടെ തെക്കേഅറ്റത്താണു സെലീമേ കത്തീഡ്രൽ. പല കാലങ്ങളിലായി അഭയകേന്ദ്രവും പ്രാർഥനാലയവുമായി മാറിയ ഇടം. ബൈസാന്റിയൻ ശിൽപകലയുടെ അനുരണനങ്ങൾ ഇതിൽ കാണാനാകും. കപ്പഡോക്യയിലെ ഏറ്റവും വലുതും സങ്കീർണവുമായ ഗുഹാസഞ്ചയമാണിത്. ലോകത്തെ തന്നെ, പാറ തുരന്നുള്ള, ആദ്യ കത്തീഡ്രലും. ക്രൈസ്തവരുടെ വലിയ വിശ്വാസകേന്ദ്രമാണിത്.

ADVERTISEMENT

വൈൻ ഗന്ധമുള്ള താഴ്‌വരയിലെ ഗ്രാമം
ജീവിതത്തിൽ ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല വൈൻ ശേഖരമാണു വൈൻ സെല്ലാർ മൊണാസ്ട്രിയുടെ താഴ്‌വരയിലെ ഗ്രാമത്തിലുള്ളത്. സുവനീറുകൾ വിൽക്കുന്ന  കടയുടെ അകത്തെത്തിയ ഞാൻ ആ  വൈൻ ശേഖരം കണ്ടു വിസ്മയിച്ചു. തുരങ്കം പോലെയുള്ള പാതയുടെ ഇരുവശത്തും പല  ആകൃതിയിലുള്ള കുപ്പികളിൽ മുന്തിരിവീഞ്ഞ്. മത്ത് പിടിപ്പിക്കുന്ന ഗന്ധമാണെങ്ങും.

ധാതുക്കളാൽ ഫലഭൂയിഷ്ടമായ ഈ മണ്ണിൽ മുന്തിരി നന്നായി തളിർത്തു പൂക്കും. ഏതാണ്ട് 7000 വർഷം പഴക്കമുള്ള  മുന്തിരിച്ചാറിന്റെ പൈതൃകം. മാറി വന്ന പേർഷ്യൻ റോമൻ ചക്രവർത്തിമാർ മുന്തിരിവീഞ്ഞിന്റെ ആരാധകരായിരുന്നു. പിന്നീട് ക്രിസ്ത്യൻ മിഷനറിമാർ ആ ദൗത്യം ഏറ്റെടുത്തു. അക്കാലം ഭൂഗർഭ നഗരങ്ങളായ ഡെറിൻ കുയുവിലും കയ്മാക്ലിയിലും  വീഞ്ഞിന്റെ ബാരലുകൾ  നിറഞ്ഞുകവിഞ്ഞു. ഓട്ടോമാൻ കാലത്ത്  വീഞ്ഞ് ഉദ്പാദനം അതിന്റെ മൂർധന്യത്തിലെത്തി. പകലിലെ വരണ്ട ചൂടും രാത്രിയിലെ തണുപ്പും മുന്തിരിവള്ളികളുടെ  വളർച്ചയുടെ അനുകൂലഘടകങ്ങളായി. ഇന്ന് വൈൻ ടൂറിസത്തിനും പേരുകേട്ടതാണു വൈൻ സെല്ലാർ മൊണാസ്ട്രി.

ADVERTISEMENT

റാക്കി ആണ് ഇവിടുത്തെ മദ്യം എന്ന് ഗൈഡ് പറഞ്ഞു തന്നു. മുന്തിരിയിൽ നിന്നും ധാന്യങ്ങളിൽ നിന്നും വാറ്റിയെടുക്കുന്നതാണിത്. തുർക്കിക്കു റാകി അവരുടെ ആതിഥ്യമര്യാദയുടെ മുദ്രണം കൂടിയാണ്.
കുന്നിൻ മുകളിലെ ആകാശ ബലൂണുകൾ
പ്രാവിൻ കാഷ്ടമാണു മുന്തിരികൃഷിക്കു പ്രധാനവളമായി ഉപയോഗിക്കുന്നത്.

പഴയ കാലത്ത് കപ്പഡോക്യയിലെ ശിലാരൂപങ്ങളിൽ പ്രാവുകൾക്കു കൂടൊരുക്കിയിരുന്നു. ഗ്രാമത്തിലെ വീടുകളിൽ വളർത്തുന്ന  പ്രാവുകൾ അക്കാലത്തു സന്ദേശവാഹകരാണ്. ഈ കുന്നിൻമുകളിലേക്കാണു പ്രാവുകൾ സന്ദേശങ്ങൾ എത്തിച്ചിരുന്നത്.
 പ്രാവുകളെ ആകർഷിക്കാൻ വേണ്ടി കർഷകർ പീജിയൻ ഹൗസ് ഉണ്ടാക്കി അവരുടെ വിസർജ്യം ശേഖരിച്ചിരുന്നു. ആ പ്രാവിൻ കൂടുകൾ ഇന്നും സംരക്ഷിച്ചിട്ടുണ്ട്.

ADVERTISEMENT

ഇവിടെയും ധാരാളം ഫെയറി ചിമ്മിനികൾ തല യുയർത്തി നിൽക്കുന്നു. അസ്തമയ സൂര്യന്റെ ഓറഞ്ചു നിറമുള്ള കിരണങ്ങൾ ഗൊരമേ നഗരത്തെ കൂടുതൽ മിഴിവുറ്റതാക്കി. റാന്തലുകൾ തൂക്കിയിട്ട മരങ്ങൾ. അവയ്ക്കു താഴെ ഭക്ഷണശാലകൾ. ടെറകോട്ട കുടങ്ങളിൽ മണം പരത്തി വേവുന്ന ടേസ്റ്റി കെബാബ്. മുന്തിരി ഇലയിലോ കാബേജ് ഇലയിലോ സാവധാനം വേവിക്കുന്ന മാംസമാണിതിന്റെ  പ്രത്യേകത. വഴുതനങ്ങ ചേർന്ന പുലാവും ജനപ്രിയ ആഹാരമാണ്.

ജാലകത്തിൽ വെളുത്തവിരിക്കപ്പുറം മലമുകളിലെ ഉദിച്ചുയരുന്ന സൂര്യന്റെ പശ്ചാത്തലത്തിൽ പല  നിറമുള്ള ആകാശ ബലൂണുകൾ... കുന്നിൻമുകളിലെ ബലൂൺ പറത്തൽ ഉത്സവം കണ്ടുനിന്ന ആ പുലരി മറക്കാനാകില്ല. തിരക്ക് കാരണം ബലൂൺ യാത്ര പിന്നീടാവാമെന്നു തീരുമാനിച്ചു.  നേരം പുലരും മുൻപ് ബലൂൺ ഉയർത്തും. ഇന്ധനം കത്തിച്ച ശേഷം ചൂടുവായു ബലൂണിൽ നിറയ്ക്കും. നിയന്ത്രിതമായ കാറ്റാണു ബലൂൺ പറത്താൻ വേണ്ടത്. ലാൻഡിങ് നിശ്ചയിക്കുന്നതു പരിസരത്തെ കാറ്റാണ്. ചൂടുവായു ലീക്കായാൽ ബലൂൺ നിന്നു പോകും. ഉയർന്നു നിൽക്കുന്ന ചിമ്മിണികളിലോ മലനിരകളിലോ തട്ടിയാൽ അപകടമാണ്.

ഗൊരേമി നഗരത്തിലെ മാർക്കറ്റ് റോഡിലൂടെ നടന്നു. ആകാശത്തു നിറയെ  ഹോട് എയർ ബലൂണുകളും ഭൂമിയിൽ നിറയെ ഫെയറി ചിമ്മിണികളും... അതിസുന്ദരമായ വിസ്‌‌മയക്കാഴ്ചകളാണു ഹൃദയം നിറയെ.

ADVERTISEMENT