‘കാട്ടിൽ ജീവിക്കുന്നവർ പുറത്തു നിന്നൊരാളെ വിശ്വസിക്കാൻ സമയമെടുക്കും’: കാട്ടുചോല പോലെ തെളിഞ്ഞൊരു പെൺകൂട്ട്
കരുത്തരാണ് ആ സ്ത്രീകൾ. അവർക്കു കാട്ടിൽ പോകാനും ആനയുള്ളിടത്തു കൂടി നടക്കാനും അറിയാം. ഇതാ, കാട്ടുചോല പോലെ തെളിഞ്ഞൊരു പെൺകൂട്ടായ്മ.
കാട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഫോറസ്റ്റ് പോസ്റ്റിന്റെ സ്ഥാപക ഡോ. മഞ്ജു വാസുദേവൻ പങ്കുവയ്ക്കുന്നത് കാട്ടു ചോല പോലെ തെളിഞ്ഞ

കാട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഫോറസ്റ്റ് പോസ്റ്റിന്റെ സ്ഥാപക ഡോ. മഞ്ജു വാസുദേവൻ പങ്കുവയ്ക്കുന്നത് കാട്ടു ചോല പോലെ തെളിഞ്ഞ അനുഭവങ്ങളാണ്. 90 ശതമാനവും സ്ത്രീകളെ ഉൾപ്പെടുത്തിയാണ് ഫോറസ്റ്റ് പോസ്റ്റിന്റെ പ്രവർത്തനം. ശതാവരി തേനിലിട്ടത്, തേൻമെഴുകിന്റെ പല തരം സോപ്പുകൾ, മോയ്സ്ചറൈസർ, കണ്ണാടിപ്പായ, ഈന്ത് വിഭവങ്ങൾ ഒക്കെയാണ് ഫോറസ്റ്റ് പോസ്റ്റിന്റെ സ്റ്റാർ പ്രോഡക്റ്റ്സ്.
‘‘കാട്ടിൽ ജീവിക്കുന്നവർ പുറത്തു നിന്നൊരാളെ വിശ്വസിക്കാൻ നല്ല സമയമെടുക്കും. അതാണ് ആദ്യത്തെ വെല്ലുവിളി. അവരെ ചൂഷണം ചെയ്യുന്നവരാണല്ലോ ഏറെയും. രണ്ടാമത്തെ കാര്യം വരുമാനമാണ്.
എന്നെ അവർ വിശ്വസിച്ചതാണ് ഏറ്റവും വലിയ അംഗീകാരം. ഔട്ട്ലുക്കിന്റെ ‘സുസ്ഥിര നേതൃത്വ’ അവാർഡ് കിട്ടിയതും സന്തോഷം തന്നെ. സുസ്ഥിര വികസനം ലക്ഷ്യം വയ്ക്കുമ്പോൾ പ്രകൃതിക്കു ദോഷം വരുത്തുന്നതൊന്നും ഉപയോഗിക്കില്ല. അതിനനുസരിച്ചു വില കൂടും. ഈ സംരംഭം കാട്ടിൽ ജീവിക്കുന്നവരുടെ ഉന്നമനത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്.
സ്വതവേ കരുത്തരായ സ്ത്രീകളെ ഇവിടെ കാണാം. എപ്പോഴും പുരുഷന്മാരെ ആശ്രയിച്ചല്ല അവർ ജീവിക്കുന്നത്. തനിച്ചു കാട്ടിൽ പോകാനും കാര്യങ്ങൾ നടത്താനും ആനയുള്ളിടത്തു കൂടി നടക്കാനും ഒക്കെ അറിയാം.’’
‘ഫോറസ്റ്റ് പോസ്റ്റി’ന്റെ വിജയകഥ വായിക്കാം ഈ ലക്കം വനിതയിൽ