ഗെയ്മിങ്ങിന്റെ അദ്ഭുതലോകം, അവിടുത്തെ പെൺപുലി: ഹാൾ ഓഫ് ഫെയ്മിൽ ഇടം നേടിയ പൂർണിമ സീതാരാമന്റെ വിജയകഥ
ഗെയ്മിങ് മേഖലയിലെ പ്രമുഖ സ്ഥാനമായ ഹാൾ ഓഫ് ഫെയ്മിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ വനിത പൂർണിമ സീതാരാമൻ
‘‘2006ൽ ഐടി എൻജീനിയറിങ് കഴിഞ്ഞു പ്രോഗ്രാമറായിരിക്കുന്ന കാലത്താണു സുഹൃത്തു വഴി ഗെയിം പ്രോഗ്രാമിങ്ങിലേക്ക് എത്തുന്നത്. അന്ന് ഗെയിം ഡിസൈനിങ്ങിനെക്കുറിച്ചു വലിയ ധാരണയില്ല. അവരെനിക്ക് ഡൺജൻസ് ആൻഡ്

‘‘2006ൽ ഐടി എൻജീനിയറിങ് കഴിഞ്ഞു പ്രോഗ്രാമറായിരിക്കുന്ന കാലത്താണു സുഹൃത്തു വഴി ഗെയിം പ്രോഗ്രാമിങ്ങിലേക്ക് എത്തുന്നത്. അന്ന് ഗെയിം ഡിസൈനിങ്ങിനെക്കുറിച്ചു വലിയ ധാരണയില്ല. അവരെനിക്ക് ഡൺജൻസ് ആൻഡ് ഡ്രാഗൻസിന്റെ (‘ഗെയ്മിങ്ങിലെ ബൈബിൾ’ എന്നു വിശേഷണം) മാന്വൽ തന്ന്, പഠിക്കാനുള്ള സമയവും തന്നു. അതു കുത്തിയിരുന്നു പഠിച്ചു. അപ്പോഴാണു സമാന്തരലോകം നമുക്കും സൃഷ്ടിക്കാം എന്നു മനസ്സിലാകുന്നത്. വായിക്കുന്തോറും കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങി. അതോടെ കരിയറിനെ കുറിച്ചു വ്യക്തമായ ധാരണയും വന്നു.
ഇന്ത്യ ഗെയിംസ് (ഇപ്പോഴത്തെ ഡിസ്‌നി ഇന്ത്യ), ജംപ് സ്റ്റാർട്ട്, ജിഎസ്എൻ, സിങ്ക തുടങ്ങി പല കമ്പനികൾക്കൊപ്പം ജോലി ചെയ്തു. സിങ്കയിൽ അസോഷ്യേറ്റ് ജനറൽ മാനേജർ എന്ന പദവിയിലാണിപ്പോൾ.
ഗെയ്മിങ് മേഖലയിലുള്ള സ്ത്രീകളെ ആദരിക്കാനുള്ള ഹാൾ ഓഫ് ഫെയിം 2011 മുതലുണ്ട്. ആദ്യമൊക്കെ യൂറോപ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ളവരെ മാത്രമാണു പങ്കെടുപ്പിച്ചിരുന്നത്. 2020ൽ ആദ്യമായി ഏഷ്യയെയും അമേരിക്കയെയും കൂടി ഉൾപ്പെടുത്തി.
പരിചയക്കാർ പറഞ്ഞാണു മത്സരത്തിൽ പങ്കെടുത്തത്. ഗെയിം ക്രിയേഷൻ രംഗത്ത് 17 വർഷത്തെ പ്രവൃത്തിപരിചയമുണ്ടെങ്കിലും സ്വയം പ്രൊജക്റ്റ് ചെയ്യാൻ മടിയായിരുന്നു. വിജയം പ്രതീക്ഷിച്ചിരുന്നില്ല.’’
ഗെയ്മിങ്ങിന്റെ അദ്ഭുതലോകത്തെ കഥകളും കരിയർ സാധ്യതകളും അറിയാൻ പൂർണിമ സീതാരാമന്റെ അഭിമുഖം വായിക്കാം, ഈ ലക്കം വനിതയിൽ.