രണ്ടു മാസം പ്രായമുള്ള കുഞ്ഞനുജത്തിയെ ടെഡ്ഡി ബെയറിനെ പോലെ കുളിപ്പിച്ച് സഹോദരിമാർ; ബക്കറ്റിൽ വീണ് കുഞ്ഞിന് ദാരുണാന്ത്യം
രണ്ടു മാസം പ്രായമുള്ള കുഞ്ഞനുജത്തിയെ ടെഡ്ഡി ബെയറിനെ പോലെ കുളിപ്പിച്ച് സഹോദരിമാർ, ബക്കറ്റിലെ വെള്ളത്തില്‍ വീണ് കുഞ്ഞിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ നര്‍മദാപുരത്താണ് ഹൃദയത്തെ നടുക്കുന്ന സംഭവം. നാലും ആറും വയസ്സുള്ള സഹോദരിമാര്‍ ചേര്‍ന്നാണ് രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കാണാതെ കുളിപ്പിച്ചത്.

രണ്ടു മാസം പ്രായമുള്ള കുഞ്ഞനുജത്തിയെ ടെഡ്ഡി ബെയറിനെ പോലെ കുളിപ്പിച്ച് സഹോദരിമാർ, ബക്കറ്റിലെ വെള്ളത്തില്‍ വീണ് കുഞ്ഞിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ നര്‍മദാപുരത്താണ് ഹൃദയത്തെ നടുക്കുന്ന സംഭവം. നാലും ആറും വയസ്സുള്ള സഹോദരിമാര്‍ ചേര്‍ന്നാണ് രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കാണാതെ കുളിപ്പിച്ചത്. കുളിപ്പിക്കുന്നതിനിടെ ബക്കറ്റില്‍ വീണ് കുഞ്ഞിന്റെ മരണം സംഭവിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ചയാണ് പിഞ്ചുകുഞ്ഞിനെ കാണാതാകുന്നത്. ഏറെ തിരച്ചില്‍ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ വിവരമറിയിച്ചു. സംഭവദിവസം ഒരു ഭിക്ഷക്കാരി വീട്ടില്‍ എത്തിയിരുന്നതിനാല്‍ അവര്‍ കുഞ്ഞിനെ എടുത്തുകൊണ്ടുപോയോ എന്ന സംശയവും വീട്ടുകാര്‍ക്കുണ്ടായിരുന്നു. ഇതിനിടെയാണ്, വീട്ടിലെ കുളിമുറിയിലെ ബക്കറ്റില്‍ കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപണം ഉന്നയിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം നടത്തി. സഹോദരിമാരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടെയാണ് കുഞ്ഞിന് അപകടം സംഭവിച്ചതെങ്ങനെയെന്ന് വ്യക്തമായത്. അടുക്കളയില്‍ അമ്മ പാചകം ചെയ്യുമ്പോള്‍ കളിച്ചുകൊണ്ടിരുന്ന ഇരുവരും തങ്ങളുടെ ടെഡ്ഡി ബെയറിനെ കുളിപ്പിക്കുകയും ഉണക്കാന്‍ വയ്ക്കുകയും ചെയ്തു.
പിന്നീട് രണ്ടു മാസം പ്രായമുള്ള അനുജത്തിയെയും ഇതുരീതിയില്‍ കുളിപ്പിച്ചാലോ എന്ന് ചോദിച്ച് ഇരുവരും കുഞ്ഞിനെയും എടുത്ത് കുളിമുറിയിലേക്ക് വരുകയായിരുന്നു. ബക്കറ്റിന്റെ അറ്റത്തു ചേര്‍ത്ത് കുളിപ്പിക്കുന്നതിനിടെ കയ്യില്‍ നിന്ന് വഴുതി കുഞ്ഞ് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പുറഞ്ഞെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ പേടിച്ചുപോയ ഇരുവരും ബക്കറ്റ് അടപ്പുകൊണ്ട് മൂടി പുറത്തേക്ക് ഓടുകയായിരുന്നു.