മലപ്പുറം സ്വദേശികളായ ദമ്പതികളുടെ യൂട്യൂബ് ചാനൽ ഇംഗ്ലണ്ടിൽ കയ്യടി നേടുന്നു. ലണ്ടനിൽ ജോലി ചെയ്യുന്ന മലപ്പുറം ഡിപിഒ റോഡിൽ ‘അജ്ഞലിയിൽ’ അനൂപ് പരമേശ്വരനും ഭാര്യ മൃദുല തെക്കേപ്പാട്ടും ചേർന്നുള്ള ചാനലാണ് കാഴ്ചക്കാരെ ആകർഷിക്കുന്നത്. ഇവരുടെ വിഡിയോകൾ ഹിറ്റായതോടെ ലണ്ടനിലെ മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ കപ്പിൾ

മലപ്പുറം സ്വദേശികളായ ദമ്പതികളുടെ യൂട്യൂബ് ചാനൽ ഇംഗ്ലണ്ടിൽ കയ്യടി നേടുന്നു. ലണ്ടനിൽ ജോലി ചെയ്യുന്ന മലപ്പുറം ഡിപിഒ റോഡിൽ ‘അജ്ഞലിയിൽ’ അനൂപ് പരമേശ്വരനും ഭാര്യ മൃദുല തെക്കേപ്പാട്ടും ചേർന്നുള്ള ചാനലാണ് കാഴ്ചക്കാരെ ആകർഷിക്കുന്നത്. ഇവരുടെ വിഡിയോകൾ ഹിറ്റായതോടെ ലണ്ടനിലെ മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ കപ്പിൾ പുരസ്കാരവും ഈയിടെ ലഭിച്ചു. 

15 വർഷമായി ലണ്ടനിലാണ് ദമ്പതികൾ താമസം. ഇരുവരും ജോലി ചെയ്യുന്നു. കോവിഡ് കാലത്ത് ലോക്ഡൗണും വർക്ക് ഫ്രം ഹോമുമായി മുഴുവൻ സമയം വീട്ടിലിരിക്കേണ്ടി വന്നപ്പോഴാണ് യൂട്യൂബ് ചാനലിനെക്കുറിച്ച് ചിന്തിച്ചത്. മലപ്പുറം സെന്റ് ജമ്മാസ് സ്കൂളിൽ പഠിക്കുന്ന കാലത്ത് ജില്ലാ തലത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്  അനൂപ്. തലശ്ശേരി സ്വദേശിയായ മൃദുലയും നേരത്തെ ടിക്ടോക് വിഡിയോകൾ ചെയ്തിരുന്നു. 

ADVERTISEMENT

വീട്ടിലിരിപ്പിന്റെ മടുപ്പ് മാറ്റാൻ വേണ്ടിയാണ് വിഡിയോകൾ അപ്‌ലോഡ് ചെയ്ത് തുടങ്ങിയത്. വീട്ടിലെ കൊച്ചു കൊച്ചു രസങ്ങൾ, തമാശകൾ, ഇണക്കങ്ങൾ, പിണക്കങ്ങൾ എന്നിവയെല്ലാം പറയുന്ന കുഞ്ഞു വിഡിയോകളാണ് ഇടുന്നത്. നിലവിൽ ചാനൽ  3.17 ലക്ഷം പേർ ഫോളോ ചെയ്യുന്നുണ്ട്.

ലണ്ടനിലുള്ള സുഹൃത്തുക്കളും ചിലപ്പോൾ വിഡിയോയുടെ ഭാഗമായെത്താറുണ്ട്. അവധി ദിവസങ്ങളിലാണ് വിഡിയോടെ ചിത്രീകരണവും എഡിറ്റിങ്ങുമെല്ലാം പൂർത്തിയാക്കുന്നത്. മക്കളായ അനന്യയും മാധവനും പിന്നണിയിൽ സജീവമായി സഹായിക്കാനുണ്ട്. അടുത്തിടെ നാട്ടിലെത്തിയപ്പോൾ വിമാനത്താവളത്തിലും മറ്റിടങ്ങളിലുംവച്ച് പലരും തിരിച്ചറിഞ്ഞത് സന്തോഷ നൽകുന്നതായി അനൂപും മൃദുലയും പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT