ലോഡ്ജ് മുറിയിൽ കൊല ചെയ്യപ്പെട്ട പി.ബി. ദേവികയെ പ്രതി സതീഷ് ഭാസ്കർ നിർബന്ധിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പൊലീസിനു കിട്ടി. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി പറഞ്ഞ കാര്യങ്ങൾ പൂർണമായി വിശ്വസിക്കാൻ കഴിയില്ലെന്ന് ഇൻസ്പെക്ടർ കെ.പി.ഷൈൻ പറഞ്ഞു. ദേവിക രാവിലെ കേരള സ്‌റ്റേറ്റ്‌ ബാർബർ-

ലോഡ്ജ് മുറിയിൽ കൊല ചെയ്യപ്പെട്ട പി.ബി. ദേവികയെ പ്രതി സതീഷ് ഭാസ്കർ നിർബന്ധിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പൊലീസിനു കിട്ടി. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി പറഞ്ഞ കാര്യങ്ങൾ പൂർണമായി വിശ്വസിക്കാൻ കഴിയില്ലെന്ന് ഇൻസ്പെക്ടർ കെ.പി.ഷൈൻ പറഞ്ഞു.

ദേവിക രാവിലെ കേരള സ്‌റ്റേറ്റ്‌ ബാർബർ- ബ്യൂട്ടിഷ്യൻസ്‌ വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ കൺവൻഷനിൽ പങ്കെടുക്കാൻ കാഞ്ഞങ്ങാട് മേലാങ്കോട്ട് എത്തിയിരുന്നു. പരിപാടി നടക്കുന്ന ഹാളിലേക്ക് പോകും മുന്‍പു തന്നെ സതീഷ് ദേവികയെ നിർബന്ധിച്ച് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളാണു പൊലീസിനു ലഭിച്ചിട്ടുള്ളത്. 

ADVERTISEMENT

ഓട്ടോയിലാണ് ഇരുവരും ലോഡ്ജിനു സമീപം എത്തിയത്. ഇവിടെ നിന്നു മുറിയിലേക്കും ദേവികയെ നിർബന്ധിച്ചാണ് കൊണ്ടുപോയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് സതീഷ് തന്നെ ശല്യപ്പെടുത്തുന്നതായി കാണിച്ച് ദേവിക മേൽപറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ സതീഷിനെ പൊലീസ് വിളിപ്പിച്ചിരുന്നു. ഇവിടെവച്ച് ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിച്ചതായും പറയുന്നു. പിന്നീട് കൊല നടന്ന ദിവസമാണ് ഇരുവരും കണ്ടുമുട്ടിയതെന്നും പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും.

ദേവികയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്നു ലഭിക്കും. ഇതിനുശേഷം അന്വേഷണം ഊർജിതമാക്കാനാണു തീരുമാനം. സതീഷിനെ കസ്റ്റഡിയിൽ കിട്ടാനായി വരുംദിവസം പൊലീസ് കോടതിയിൽ അപേക്ഷയും നൽകും. തെളിവെടുപ്പ് പൂർത്തായാകുന്ന മുറയ്ക്കു മാത്രമേ കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT