‘ആദ്യം പൂവ് നൽകി, പിന്നെ വോട്ടു ചോദിക്കാന്‍ ഒപ്പം കൂടി, ഒടുവില്‍ ടീച്ചറിന്റെ വിളി വന്നു കുഞ്ഞ് ഐലൻ എവിടെ?’; ഹൃദ്യമായ കുറിപ്പുമായി ചാണ്ടി ഉമ്മന്‍
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരിചയപ്പെട്ട കുട്ടിയെ കുറിച്ച് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. പുതുപ്പള്ളി അങ്ങാടികുന്ന് റോഡിൽ പ്രചരണത്തിനിടെ പിതാവ് സാജനൊപ്പം സ്കൂളിലേക്ക് പോയ ഐലനെ കണ്ടതും വോട്ടു ചോദിക്കാൻ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരിചയപ്പെട്ട കുട്ടിയെ കുറിച്ച് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. പുതുപ്പള്ളി അങ്ങാടികുന്ന് റോഡിൽ പ്രചരണത്തിനിടെ പിതാവ് സാജനൊപ്പം സ്കൂളിലേക്ക് പോയ ഐലനെ കണ്ടതും വോട്ടു ചോദിക്കാൻ ഒപ്പം കൂടിയതുമായ കഥയാണ് ചാണ്ടി ഉമ്മന്‍ കുറിച്ചത്.
ചാണ്ടി ഉമ്മന്‍ പങ്കുവച്ച കുറിപ്പ് വായിക്കാം;
ഇന്നലെ രാവിലെ പുതുപ്പള്ളി അങ്ങാടികുന്ന് റോഡിൽ പ്രചരണത്തിനെത്തിയപ്പോഴാണ് പിതാവ് സാജനൊപ്പം സ്കൂളിലേക്ക് പോയ ഐലനെ കണ്ടത്. എനിക്ക് ഒരു പൂവ് നൽകി ഐലൻ ആശംസകൾ നേർന്നു. വീടുകൾ കയറി കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് കുഞ്ഞ് ഐലൻ പിന്നാലെ തന്നെ കൂടിയത് ശ്രദ്ധിച്ചത്. പിന്നെ ഐലനും കൂടി വോട്ടു ചോദിക്കാൻ. ആദ്യം കയറിയ വീടുകളിൽ ഐലൻ, ഐലന് വേണ്ടി വോട്ട് ചെയ്യണമെന്നാണ് പറഞ്ഞത് അത് കേട്ട് കൂടെ നിന്നവർക്കെല്ലാം കൗതുകമായി.
സ്വന്തമായി വോട്ട് പിടിക്കുന്നതിൽ ഞാൻ തമാശയായി പരിഭവം പറഞ്ഞതോടെ പിന്നെ എനിക്ക് വേണ്ടിയായി ഐലന്‍റെ വോട്ട് പിടുത്തം. ഇതിനിടയിൽ ഐലനെ കാണാതായതോടെ പിതാവ് സാജന് സ്കൂളിൽ നിന്ന് ടീച്ചറിന്റെ വിളിയും വന്നു. വിളിച്ചപ്പോൾ ഐലൻ സ്ഥാനാർത്ഥിക്കൊപ്പമായത് കൊണ്ട് വരില്ലെന്ന് പറഞ്ഞെങ്കിലും ഞാൻ നിർബന്ധിച്ച് ഐലനെ പിതാവിനൊപ്പം സ്കൂളിൽ പറഞ്ഞയച്ചു. പോകും മുമ്പേ എല്ലാ വിജയാശംസകളും നേർന്നാണ് ഐലൻ മടങ്ങിയത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഇതുപോലെയുള്ള മധുരമുള്ള അനുഭവങ്ങളാണ് മുന്നോട്ടുള്ള ഊർജ്ജം.