റോഡിലേക്കു തൂങ്ങിക്കിടന്ന ഇന്റർനെറ്റ് കേബിൾ കഴുത്തിൽ കുരുങ്ങി; ബൈക്ക് യാത്രികയ്ക്കു പരുക്കേറ്റു, മകന് രക്ഷപ്പെട്ടു
റോഡിലേക്കു തൂങ്ങിക്കിടന്ന ഇന്റർനെറ്റ് കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികയ്ക്കു പരുക്കേറ്റു. വെളിച്ചെണ്ണ കമ്പനിയിൽ ജോലി ചെയ്യുന്ന ചുണങ്ങംവേലി ഐക്കരേടത്ത് ശാന്തി മോഹൻദാസ് (57) വൈകിട്ടു മകൻ നിരഞ്ജന്റെ ബൈക്കിന്റെ പിന്നിലിരുന്നു വീട്ടിലേക്കു മടങ്ങുമ്പോൾ ആലുവ- മൂന്നാർ റോഡിൽ നാലാംമൈലിലാണ് സംഭവം.

റോഡിലേക്കു തൂങ്ങിക്കിടന്ന ഇന്റർനെറ്റ് കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികയ്ക്കു പരുക്കേറ്റു. വെളിച്ചെണ്ണ കമ്പനിയിൽ ജോലി ചെയ്യുന്ന ചുണങ്ങംവേലി ഐക്കരേടത്ത് ശാന്തി മോഹൻദാസ് (57) വൈകിട്ടു മകൻ നിരഞ്ജന്റെ ബൈക്കിന്റെ പിന്നിലിരുന്നു വീട്ടിലേക്കു മടങ്ങുമ്പോൾ ആലുവ- മൂന്നാർ റോഡിൽ നാലാംമൈലിലാണ് സംഭവം. കഴുത്തിലാണു മുറിവ്. കേബിൾ തൂങ്ങിക്കിടക്കുന്നതു കണ്ടു പെട്ടെന്നു തല വെട്ടിച്ചതു കൊണ്ടാണ് നിരഞ്ജൻ രക്ഷപ്പെട്ടത്.
ശാന്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ–മൂന്നാർ റോഡിൽ പല ഭാഗത്തും അപകടത്തിന് ഇടയാക്കുന്ന വിധത്തിൽ കേബിളുകൾ താഴ്ന്നു കിടക്കുന്നുണ്ട്. പ്രമുഖ ഇന്റർനെറ്റ് കമ്പനിക്കു വേണ്ടി പെരുമ്പാവൂരിലെ സ്ഥാപനം വലിച്ച കേബിളിൽ കുരുങ്ങിയാണ് ശാന്തിക്ക് അപകടം സംഭവിച്ചത്. വിവരം അറിഞ്ഞു കമ്പനി പ്രതിനിധികൾ സ്ഥലത്തെത്തി.