രണ്ടു പെൺമക്കളും സമ്മതം നൽകി; മരണശേഷം ശരീരം മെഡിക്കൽ കോളജിന് ദാനം ചെയ്യാൻ സമ്മതപത്രം നൽകി ദമ്പതികൾ
മരണാനന്തരം ശരീരം എറണാകുളം മെഡിക്കൽ കോളജിന് ദാനം ചെയ്യാൻ സമ്മതപത്രം നൽകി ദമ്പതികൾ. പറവൂർ വടക്കേക്കര കട്ടത്തുരുത്ത് കുറുപ്പത്ത് ജോൺസൺ (54), ഭാര്യ സോഫിയ (48) എന്നിവരുടെ സമ്മതപത്രം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഏറ്റുവാങ്ങി. സോഫിയ മുന്നോട്ടുവച്ച ആശയത്തെ ജോൺസൻ പിന്തുണയ്ക്കുകയായിരുന്നു. വിവാഹിതരായ രണ്ടു

മരണാനന്തരം ശരീരം എറണാകുളം മെഡിക്കൽ കോളജിന് ദാനം ചെയ്യാൻ സമ്മതപത്രം നൽകി ദമ്പതികൾ. പറവൂർ വടക്കേക്കര കട്ടത്തുരുത്ത് കുറുപ്പത്ത് ജോൺസൺ (54), ഭാര്യ സോഫിയ (48) എന്നിവരുടെ സമ്മതപത്രം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഏറ്റുവാങ്ങി. സോഫിയ മുന്നോട്ടുവച്ച ആശയത്തെ ജോൺസൻ പിന്തുണയ്ക്കുകയായിരുന്നു.
വിവാഹിതരായ രണ്ടു പെൺമക്കളും സമ്മതം നൽകി. സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണു തീരുമാനത്തിനു പിന്നിലെന്നു ദമ്പതികൾ പറഞ്ഞു. കട്ടത്തുരുത്തിലും തുരുത്തിപ്പുറത്തും കോഴിക്കടകൾ നടത്തുന്ന, സാമൂഹിക പ്രവർത്തകനായ ജോൺസൻ ആതുരസേവന രംഗത്തും സജീവമാണ്. ന്യൂ ഫ്രണ്ട്സ് ക്ലബ് സെക്രട്ടറിയാണ്. ജോൺസൻ തുടങ്ങിയ കിഡ്സ് ചോയ്സ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഏറ്റുവാങ്ങിയ സമ്മതപത്രം പ്രതിപക്ഷനേതാവ് മെഡിക്കൽ കോളജിന് കൈമാറും.