വിവാഹം സ്വപ്നം കണ്ടു; പിന്നാലെ പ്രണയവും വഞ്ചനയും! രണ്ടു റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ ജീവനൊടുക്കി, ഞെട്ടല്‍
മധുരയിലും ചെങ്കോട്ടയിലുമായി ഒന്നിനു പുറകെ ഒന്നായി രണ്ടു റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ ജീവനൊടുക്കി. ഒപ്പം രണ്ടു കുഞ്ഞുങ്ങള്‍ക്കും ജീവന്‍ നഷ്ടമായി. റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥയായ കെ ജയലക്ഷ്മി വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം രണ്ടു കുഞ്ഞുങ്ങള്‍ക്കൊപ്പം താമസിക്കുകയായിരുന്നു. കഴിഞ്ഞ ആറു വര്‍ഷമായി ഇവര്‍

മധുരയിലും ചെങ്കോട്ടയിലുമായി ഒന്നിനു പുറകെ ഒന്നായി രണ്ടു റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ ജീവനൊടുക്കി. ഒപ്പം രണ്ടു കുഞ്ഞുങ്ങള്‍ക്കും ജീവന്‍ നഷ്ടമായി. റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥയായ കെ ജയലക്ഷ്മി വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം രണ്ടു കുഞ്ഞുങ്ങള്‍ക്കൊപ്പം താമസിക്കുകയായിരുന്നു. കഴിഞ്ഞ ആറു വര്‍ഷമായി ഇവര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ സൊക്കലിംഗപാണ്ഡ്യനുമായി പ്രണയത്തിലായിരുന്നു.
സൊക്കലിംഗപാണ്ഡ്യനും വിവാഹബന്ധം വേര്‍പെടുത്താനുള്ള നിയമപോരാട്ടത്തിലായിരുന്നു. ശേഷം ഇരുവര്‍ക്കും വിവാഹം ചെയ്യാമെന്ന കണക്കുകൂട്ടലിലായിരുന്നു. അതിനിടെ ലക്ഷങ്ങളും കാറും ജയലക്ഷ്മിയില്‍ നിന്നും സൊക്കലിംഗപാണ്ഡ്യന്‍ വാങ്ങിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെയാണ് സൊക്കലിംഗപാണ്ഡ്യന് മറ്റൊരു പൊലീസുദ്യോഗസ്ഥയുമായി ബന്ധമുണ്ടെന്ന് ജയലക്ഷ്മി അറിയുന്നത്. തുടര്‍ന്ന് ഈ സ്ത്രീയെ വിളിച്ച് ജയലക്ഷ്മി ഭീഷണിപ്പെടുത്തി. ഈ ഓഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
അതിനു പിന്നാലെ ജയലക്ഷ്മിയെ തിരുച്ചിറപ്പള്ളിയിലേക്ക് സ്ഥലം മാറ്റി. തുടര്‍ന്ന് ജയലക്ഷ്മി 11 വയസുള്ള മകള്‍ക്കും 9 വയസുള്ള മകനുമൊപ്പം ട്രെയിനിനു മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെ സൊക്കലിംഗപാണ്ഡ്യനും ചെങ്കോട്ടയില്‍ ട്രെയിനിനു മുന്‍പില്‍ ചാടി മരിച്ചു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തമ്മിലുള്ള ബന്ധവും തുടര്‍ന്നുണ്ടായ സംഭവങ്ങളും പുറത്തുവരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജയലക്ഷ്മിയെന്ന റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥ രണ്ടു കുട്ടികൾക്കൊപ്പം ജീവനൊടുക്കിയത്. പിന്നാലെയാണ് സൊക്കലിംഗ പാണ്ഡ്യൻ എന്ന ആർപിഎഫ് ഉദ്യോഗസ്ഥനും ട്രെയിനു മുമ്പിൽ ചാടി മരിച്ചത്.