വിവാദങ്ങളും വേദനകളും ഇല്ലാത്ത ലോകത്തേക്ക് സുനിൽ യാത്രയായി. സബ് ട്രഷറി ഓഫിസിലെ റിട്ട. സീനിയർ അക്കൗണ്ടന്റ് കാരാപ്പുഴ ഇടാട്ടു ചിറയിൽ ടി.സുനിൽ കുമാർ (56) ഇന്നലെ രാവിലെയാണ് മരിച്ചത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ശക്തമായ മഴയെത്തുടർന്ന് സുനിലിന്റെ കാരാപ്പുഴയിലെ വീട്ടിലേക്കുള്ള വഴിയും

വിവാദങ്ങളും വേദനകളും ഇല്ലാത്ത ലോകത്തേക്ക് സുനിൽ യാത്രയായി. സബ് ട്രഷറി ഓഫിസിലെ റിട്ട. സീനിയർ അക്കൗണ്ടന്റ് കാരാപ്പുഴ ഇടാട്ടു ചിറയിൽ ടി.സുനിൽ കുമാർ (56) ഇന്നലെ രാവിലെയാണ് മരിച്ചത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ശക്തമായ മഴയെത്തുടർന്ന് സുനിലിന്റെ കാരാപ്പുഴയിലെ വീട്ടിലേക്കുള്ള വഴിയും പരിസരവും വെള്ളത്തിലാണ്. മോട്ടർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് വറ്റിച്ച ശേഷം, ഇന്നു രാവിലെ 9നു കാരാപ്പുഴയിലുളള ഇളയ സഹോദരിയും റിട്ട.തഹസിൽദാരുമായ ടി.കെ.സതിയുടെ വസതിയിൽ മൃതദേഹം എത്തിക്കുമെന്നു ബന്ധുക്കൾ പറഞ്ഞു.

സംസ്കാരം 12നു മുട്ടമ്പലം നഗരസഭാ ശ്മശാനത്തിൽ. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു സുനിൽ. ട്രഷറി ഡയറക്ടർ വിളിച്ചപ്പോൾ ഫോണിൽ അപമര്യാദയായി സംസാരിച്ചെന്ന പേരിൽ വിരമിക്കുന്നതിനു 2 മണിക്കൂർ മുൻപ് സുനിലിനെ സസ്പെൻഡ് ചെയ്തത് ഏറെ വിവാദമായിരുന്നു. മാർച്ച് 31 നായിരുന്നു സംഭവം. ആളറിയാതെ സംഭവിച്ചതാണെന്നു സൂചിപ്പിച്ച് പിന്നീട് 3 തവണ സുനിൽ മാപ്പു പറഞ്ഞെങ്കിലും വിരമിക്കൽ ആനുകൂല്യങ്ങൾ 6 മാസമായിട്ടും നൽകിയിരുന്നില്ല. റിട്ടയർ ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണ് കാൻസർ തിരിച്ചറിഞ്ഞത്.

ADVERTISEMENT

സ്ഥലവും വീടും ബാങ്കിൽ പണയപ്പെടുത്തി ചികിത്സ തുടർന്നു. ‘മനോരമ’ വാർത്ത നൽകിയതോടെയാണ് സസ്പെൻഷൻ പിൻവലിച്ച് ട്രഷറി വകുപ്പിൽ നിന്നു പെൻഷൻ ആനുകൂല്യങ്ങൾ അനുവദിച്ചത്. ആദ്യം 2 ലക്ഷവും പിന്നീട് 18 ലക്ഷം രൂപയും ട്രഷറി അക്കൗണ്ടിലേക്ക് നൽകി. കഴിഞ്ഞ ദിവസം ഗ്രാറ്റുവിറ്റി തുകയും അക്കൗണ്ടിലേക്ക് കൈമാറിയെന്നു ട്രഷറി അധികൃതർ പറഞ്ഞു. സുനിൽ കുമാർ അവിവാഹിതനാണ്. മറ്റു സഹോദരങ്ങൾ: ദേവയാനി, ശ്യാമള, പരേതരായ അശോകൻ, അനിൽകുമാർ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT