മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ ലൈംഗികമായി ദുരുപയോഗം ചെയ്തശേഷം ഭീഷണി. ഉത്തര്‍പ്രദേശിലെ മധുരയിലാണ് സംഭവം. നോയിഡ സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. 27 വയസുകാരനായ യുവാവിനെതിരെ 24 വയസുള്ള യുവതിയാണ് പരാതി നല്‍കിയത്. ഡല്‍ഹി വിമാനത്താവള ജീവനക്കാരിയായ യുവതിയെ മാട്രിമോണിയല്‍ സൈറ്റിലൂടെയാണ്

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ ലൈംഗികമായി ദുരുപയോഗം ചെയ്തശേഷം ഭീഷണി. ഉത്തര്‍പ്രദേശിലെ മധുരയിലാണ് സംഭവം. നോയിഡ സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. 27 വയസുകാരനായ യുവാവിനെതിരെ 24 വയസുള്ള യുവതിയാണ് പരാതി നല്‍കിയത്. 

ഡല്‍ഹി വിമാനത്താവള ജീവനക്കാരിയായ യുവതിയെ മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ഇയാള്‍ പരിചയപ്പെടുന്നത്. ബിസിനസുകാരനെന്ന് പറഞ്ഞാണ് യുവതിയെ ഇയാള്‍ വന്നു കണ്ടതും സംസാരിച്ചതും. വീട്ടിലും വന്ന് കാര്യങ്ങള്‍ അന്വേഷിച്ചതോടെ ഇരുവരും തമ്മിലുള്ള ബന്ധം ദൃഢമായി. 

ADVERTISEMENT

പിന്നീടൊരിക്കല്‍ ആരും ഇല്ലാത്ത സമയം ഇയാള്‍ വീട്ടിലെത്തുകയും ലൈംഗികബന്ധത്തിനു നിര്‍ബന്ധിക്കുകയുമായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. മധുരയിലെ വീട്ടിലും ഡല്‍ഹിയിലെ ഫ്ലാറ്റിലും പലതവണ ഇരുവരും കണ്ടുമുട്ടി. പിന്നീട് ഒരു തവണ ഗര്‍ഭമലസിപ്പിക്കാനും ഇയാള്‍ യുവതിയെ നിര്‍ബന്ധിച്ചു. 

ഈ സംഭവത്തിനു ശേഷം വിവാഹം നടത്തണമെന്നാവശ്യപ്പെട്ട യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. കുടുംബാംഗങ്ങളെയൊന്നടങ്കം കൊലപ്പെടുത്തുമെന്നും ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് പൊലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. യുവാവിനെ അറസ്റ്റ് ചെയ്തു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT