ഒരു ദിവസം 20ലേറെ തവണ കറന്റ് പോകും, പരാതി പറഞ്ഞു മടുത്തു; പതിനായിരം രൂപയുടെ ചില്ലറ എണ്ണിപ്പിച്ച് വാര്‍ഡ് മെമ്പറുടെ പ്രതിഷേധം!
ഒരു ദിവസം 20 ലേറെ തവണ കറന്റ് പോകും. നാട്ടുകാരുടെ പരാതി കേട്ട് മടുത്തു. കെഎസ്ഇബിയില്‍ നിന്ന് പ്രശ്നപരിഹാരം ഉണ്ടാകാതായപ്പോള്‍ ജീവനക്കാരെ കൊണ്ട് പതിനായിരം രൂപയുടെ ചില്ലറ എണ്ണിപ്പിച്ച് വാര്‍ഡ് മെമ്പറുടെ പ്രതിഷേധം. പത്തനാപുരം തലവൂർ പഞ്ചായത്തംഗം സി. രഞ്ജിത്താണ് ഉദ്യോഗസ്ഥരെ വലച്ച് ചില്ലറ

ഒരു ദിവസം 20 ലേറെ തവണ കറന്റ് പോകും. നാട്ടുകാരുടെ പരാതി കേട്ട് മടുത്തു. കെഎസ്ഇബിയില്‍ നിന്ന് പ്രശ്നപരിഹാരം ഉണ്ടാകാതായപ്പോള്‍ ജീവനക്കാരെ കൊണ്ട് പതിനായിരം രൂപയുടെ ചില്ലറ എണ്ണിപ്പിച്ച് വാര്‍ഡ് മെമ്പറുടെ പ്രതിഷേധം. പത്തനാപുരം തലവൂർ പഞ്ചായത്തംഗം സി. രഞ്ജിത്താണ് ഉദ്യോഗസ്ഥരെ വലച്ച് ചില്ലറ എണ്ണിച്ചത്.
തലവൂർ മേഖലയിൽ ദിവസവും പല തവണ വൈദ്യുതി മുടങ്ങുമെന്നും പട്ടാഴിയിലെ സെക്‌ഷൻ ഓഫിസിൽ അറിയിച്ചാൽ ഒഴിവു കഴിവ് പറയുകയായിരുന്നു ഉദ്യോഗസ്ഥരുടെ പതിവെന്നും രഞ്ജിത്ത് ആരോപിക്കുന്നു. ഇതിനിടയിലാണ് വൈദ്യുതി ചാർജും വർധിപ്പിച്ചത്. പ്രതിഷേധത്തിനു പല വഴികൾ തിരഞ്ഞെടുത്തിട്ടും പ്രയോജനമില്ലെന്നു വന്നതോടെയാണ് പുതിയ മാർഗം തേടാൻ രഞ്ജിത്ത് തീരുമാനിച്ചത്.
വൈദ്യുതി വിഛേദിക്കാതിരിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. രണ്ടാലുംമൂട് വാർഡിലെ 9 പേരുടെ ബില്ലുകൾ ശേഖരിച്ച് മൊത്തം ബിൽ തുകയായ പതിനായിരത്തോളം രൂപയുടെ ചില്ലറയുമായി വൈദ്യുതി ഓഫിസിലെത്തി ബിൽ അടയ്ക്കുകയായിരുന്നു. ഇത്രയും തുക എണ്ണിത്തിട്ടപ്പെടുത്താൻ ജീവനക്കാർ ഏറെ സമയമെടുത്തു. ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപയുടെ നാണയങ്ങളായിരുന്നു ഏറെയും.
ഒന്നരയോടെ ആരംഭിച്ച എണ്ണല്‍പ്രവൃത്തി വൈകിട്ട് നാലരയോടെയാണ് അവസാനിച്ചത്. എഇ ഉള്‍പ്പെടയുള്ള 20 ഓളം ഉദ്യോഗ്സ്ഥര്‍ കുത്തിയിരുന്ന് എണ്ണിത്തീര്‍ക്കുകയായിരുന്നു. ചില്ലറയെന്ന് കേട്ടപ്പഴേ ഉദ്യോഗസ്ഥരുടെ ഭാവം മാറി, നാലര കഴിഞ്ഞു എണ്ണിത്തീര്‍ന്നപ്പോള്‍ . പിന്നെ നാണയങ്ങള്‍ തരംതിരിക്കുന്ന ജോലിയായിരുന്നു, അപ്പോഴേക്ക് താന്‍ തിരിച്ചുപോന്നെന്നും രഞ്ജിത്ത് പറയുന്നു.