കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ച് തകർത്ത സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്തു. കാഞ്ഞിരപ്പള്ളി സ്വദേശി സുലുവിനെതിരെ പൊതുമുതൽ നശിപ്പിച്ചു എന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. ചിങ്ങവനം പൊലീസാണ് കേസ് എടുത്തത്. ഉച്ചക്ക് ഒന്നരയോടെ കോടിമത നാലുവരി പാതയിലായിരുന്നു സംഭവം. ഒരേ

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ച് തകർത്ത സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്തു. കാഞ്ഞിരപ്പള്ളി സ്വദേശി സുലുവിനെതിരെ പൊതുമുതൽ നശിപ്പിച്ചു എന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. ചിങ്ങവനം പൊലീസാണ് കേസ് എടുത്തത്.

ഉച്ചക്ക് ഒന്നരയോടെ കോടിമത നാലുവരി പാതയിലായിരുന്നു സംഭവം. ഒരേ ദിശയിൽ സഞ്ചരിച്ച മലപ്പുറം ഡിപ്പോയിലെ കെഎസ്ആര്‍ടിസി സൂപ്പർ ഫാസ്റ്റ് ബസ് ഓവര്‍ടേക്കിങ്ങിനിടെ കണ്ണാടിയിൽ തട്ടി. തുടർന്ന് കാർ  ഓടിച്ചിരുന്ന സുലു ബസിനു കുറുകെ വണ്ടി നിർത്തി. ജീവനക്കാരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട ഇവർ ലിവർ ഉപയോഗിച്ച് ബസിന്റെ ഹെഡ് ലൈറ്റുകൾ അടിച്ച് തകർത്തശേഷം വണ്ടിയെടുത്ത് പോയി. 

ADVERTISEMENT

ചിങ്ങവനം പൊലീസ് ബസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. പൊതുമുതൽ നശിപ്പിച്ചതിനാണ്‌ കേസ് റജിസ്ട്രർ ചെയ്തത്. പെൺകുട്ടിയുടെ കുടുംബം പൊലീസിന്റെ മധ്യസ്ഥതയിൽ കെഎസ്ആര്‍ടിസി അധികൃതരുമായി ചർച്ച നടത്തിയതായും വിവരമുണ്ട്. എന്നാൽ പരാതി പിൻവലിക്കാനില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതർ നിലപാടെടുത്തതോടെ കേസ് എടുക്കുകയായിരുന്നു. 

ADVERTISEMENT
ADVERTISEMENT