പാലാ ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിന്റെ പടി കടന്ന് ഇന്നലെ രാവിലെ 9നു കുന്നനാംകുഴി പടിഞ്ഞാറേ പൊരിയത്ത് ഹെലൻ അലക്സ് (13) എത്തിയപ്പോൾ സഹപാഠികൾക്കും അധ്യാപകർക്കും കരച്ചിലടക്കാൻ കഴിഞ്ഞില്ല. ദിവസവും രാവിലെ സ്കൂളിൽ എത്തുന്ന സമയത്തു തന്നെയായിരുന്നു ഇന്നലെയും ഹെലന്റെ വരവ്. 8-ാം ക്ലാസ് വിദ്യാർഥിയായ

പാലാ ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിന്റെ പടി കടന്ന് ഇന്നലെ രാവിലെ 9നു കുന്നനാംകുഴി പടിഞ്ഞാറേ പൊരിയത്ത് ഹെലൻ അലക്സ് (13) എത്തിയപ്പോൾ സഹപാഠികൾക്കും അധ്യാപകർക്കും കരച്ചിലടക്കാൻ കഴിഞ്ഞില്ല. ദിവസവും രാവിലെ സ്കൂളിൽ എത്തുന്ന സമയത്തു തന്നെയായിരുന്നു ഇന്നലെയും ഹെലന്റെ വരവ്. 8-ാം ക്ലാസ് വിദ്യാർഥിയായ ഹെലൻ അലക്സ് കുന്നനാംകുഴി റോഡിലൂടെ കവിഞ്ഞൊഴുകിയ വെള്ളത്തിന്റെ കുത്തൊഴുക്കിൽപെട്ടാണു ദുരന്തം സംഭവിച്ചത്. കളിചിരികളുമായി സ്കൂൾ മുറ്റത്തു പാറി നടന്നിരുന്ന കുഞ്ഞാറ്റ നീറുന്ന നൊമ്പരക്കാഴ്ചയായി.

പ്രിയകൂട്ടുകാരിയുടെ ചേതനയറ്റ ശരീരം കണ്ടു സഹപാഠികൾ പൊട്ടിക്കരഞ്ഞു. വിദ്യാർഥികളും രക്ഷിതാക്കളുമടക്കം നൂറുകണക്കിനാളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ സ്കൂളിലെത്തിയത്. സ്കൂളിൽ നടത്തിയ പ്രാർഥനകൾക്കുശേഷം 10 മണിയോടെ ഹെലനെ പടിഞ്ഞാറേ പൊരിയത്ത് വീട്ടിൽ എത്തിച്ചു.കുഞ്ഞാറ്റയുടെ മൃതദേഹ പേടകത്തിൽ കെട്ടിപ്പിടിച്ചു വാവിട്ടു നിലവിളിച്ച മാതാപിതാക്കളായ അലക്സിനെയും മഞ്ജുവിനെയും സഹോദരൻ അലനെയും ആശ്വസിപ്പിക്കാൻ ആർക്കുമായില്ല.  വീട്ടിലെ പ്രാർഥനകൾക്ക് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കാർമികത്വം വഹിച്ചു.

ADVERTISEMENT

സംസ്കാര ശുശ്രൂഷകൾ‍ നടത്തിയ ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വൈദികരും കന്യാസ്ത്രീകളും വിദ്യാർഥികളും അധ്യാപകരുമടക്കം ആയിരങ്ങളാണ് ഹെലന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്.  ജോസ് കെ.മാണി എംപി, എംഎൽഎമാരായ മാണി സി.കാപ്പൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, എൽഡിഎഫ് കൺവീനർ ലോപ്പസ് മാത്യു, പി.സി.തോമസ്, പി.സി.ജോർജ്, ജോയി ഏബ്രഹാം, ജില്ലാ പഞ്ചായത്തംഗങ്ങളായ രാജേഷ് വാളിപ്ലാക്കൽ, ഷോൺ ജോർജ് തുടങ്ങി ഒട്ടേറെപ്പേർ അന്തിമോപചാരം അർപ്പിച്ചു.

ADVERTISEMENT
ADVERTISEMENT