ജന്മദിനം ആഘോഷിക്കാന്‍ ദുബായില്‍ കൊ‌ണ്ടുപോയില്ലെന്നതിന്റെ പേരില്‍ ഭര്‍ത്താവിനെ ഭാര്യ മര്‍ദിച്ച് കൊലപ്പെടുത്തി. പുനെയിലെ വാനവ്ദി മേഖലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ എത്തുകയും ഭാര്യ മുഖത്ത് ഇടിച്ചതിന്റെ ആഘാതത്തില്‍ ഭര്‍ത്താവിന്റെ മൂക്ക് തകരുകയും പല്ലുകള്‍

ജന്മദിനം ആഘോഷിക്കാന്‍ ദുബായില്‍ കൊ‌ണ്ടുപോയില്ലെന്നതിന്റെ പേരില്‍ ഭര്‍ത്താവിനെ ഭാര്യ മര്‍ദിച്ച് കൊലപ്പെടുത്തി. പുനെയിലെ വാനവ്ദി മേഖലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ എത്തുകയും ഭാര്യ മുഖത്ത് ഇടിച്ചതിന്റെ ആഘാതത്തില്‍ ഭര്‍ത്താവിന്റെ മൂക്ക് തകരുകയും പല്ലുകള്‍ ഇളകി വീഴുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് മരിക്കുന്നത്. 

നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന നിഖില്‍ ഖന്ന (36) എന്നയാളാണ് മരിച്ചത്. ആറു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ജന്മദിനത്തിനും വിവാഹ വാര്‍ഷികത്തിനും ആശംസ നേര്‍ന്നില്ലെന്നും വില പിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയില്ലെന്നും പറഞ്ഞാണ് ഭാര്യ രേണുകയും നിഖിലും തമ്മില്‍ തര്‍ക്കമുണ്ടായത്. 

ADVERTISEMENT

സഹോദരന്റെ മകളുടെ ജന്മദിനം ആഘോഷിക്കാന്‍ ഡല്‍ഹിയിലേക്ക് നിഖില്‍ കൊണ്ടുപോകാതിരുന്നതും രേണുകയെ പ്രകോപിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തില്‍ രേണുകയെ പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി 302 പ്രകാരമാണ് രേണുകയ്ക്ക് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. 

ADVERTISEMENT
ADVERTISEMENT