റിട്ട. സർക്കിൾ ഇൻസ്പെക്ടർ പോളക്കാട്ടിൽ എം.വി. മാത്യുവിനെ ബൈക്കിൽ നിന്നു വീണ് ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുഴഞ്ഞുവീണുണ്ടായ അപകടമെന്നു പൊലീസ് വിധിയെഴുതിയ കേസാണു വാഹനാപകടമെന്നു തെളിഞ്ഞത്. മാത്യുവിന്റെ ബന്ധുക്കൾക്കുണ്ടായ സംശയങ്ങളും തുടർന്നു നടത്തിയ അന്വേഷണവുമാണ് ഓട്ടോ

റിട്ട. സർക്കിൾ ഇൻസ്പെക്ടർ പോളക്കാട്ടിൽ എം.വി. മാത്യുവിനെ ബൈക്കിൽ നിന്നു വീണ് ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുഴഞ്ഞുവീണുണ്ടായ അപകടമെന്നു പൊലീസ് വിധിയെഴുതിയ കേസാണു വാഹനാപകടമെന്നു തെളിഞ്ഞത്. മാത്യുവിന്റെ ബന്ധുക്കൾക്കുണ്ടായ സംശയങ്ങളും തുടർന്നു നടത്തിയ അന്വേഷണവുമാണ് ഓട്ടോ ഇടിച്ചുണ്ടായ അപകടമാണെന്ന കണ്ടെത്തലിലേക്കു നയിച്ചത്. 

സംഭവത്തിൽ ഓട്ടോ ഡ്രൈവർ കോട്ടയം അയ്മനം ലക്ഷം വീട് കോളനിയിൽ പത്തിൽപറമ്പിൽ ജയകുമാറിനെ (ചാക്കോച്ചി) പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 11നു രാവിലെ 10നു പനമ്പാലം കോലേട്ടമ്പലത്തിന്റെ സമീപം ബൈക്കിൽ നിന്നു വീണു ഗുരുതരമായി പരുക്കേറ്റ നിലയിലാണു മാത്യുവിനെ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 18നു മരിച്ചു. അപകടമരണമെന്ന സാധ്യത തള്ളിയ പൊലീസ് കേസ് അവസാനിപ്പിക്കാനൊരുങ്ങി. ഇതിനിടയിലാണു ബന്ധുക്കൾ സംശയമുന്നയിച്ചത്.

ADVERTISEMENT

മാത്യുവിനു പരുക്കേറ്റതു ശരീരത്തിന്റെ വലതുവശത്താണെന്നും ഇടതുവശത്തു കൂടി ബൈക്കിൽ യാത്ര ചെയ്യുന്ന ആൾ അപകടത്തിൽപെട്ടാൽ എങ്ങനെ വലതുഭാഗത്തു ഗുരുതരമായ പരുക്കുകളുണ്ടാകുമെന്നുമുള്ള സംശയമാണു ബന്ധുക്കൾ ഉന്നയിച്ചത്. തുടർന്നു പൊലീസും അന്വേഷണം നടത്തി. അപകടസ്ഥലത്തേക്കു ബൈക്കിലെത്തിയ യുവാക്കൾ, പരുക്കേറ്റ മാത്യുവിനെ ആശുപത്രിയിലെത്തിക്കാൻ സമീപത്തുണ്ടായിരുന്ന ഓട്ടോക്കാരന്റെ സഹായം തേടിയിരുന്നു. 

‘ആശുപത്രിയിൽ കൊണ്ടുപോയാൽ ഈ അപകടം എന്റെ തലയ്ക്കിരിക്കും’ എന്നു പറഞ്ഞ് ഓട്ടോഡ്രൈവർ വിട്ടുപോയ സംഭവം യുവാക്കൾ അറിയിച്ചതോടെ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തുടങ്ങി. അപകടമുണ്ടാക്കിയത് ജയകുമാർ ഓടിച്ച ഓട്ടോയാണെന്നു തെളിഞ്ഞു. പൊലീസ് പരിശോധനയിൽ മാത്യു സഞ്ചരിച്ച ബൈക്കിന്റെ ക്രാഷ് ഗാർഡിൽ കറുത്ത പെയിന്റ് കണ്ടെത്തി. ഫൊറൻസിക് പരിശോധനയിൽ ഓട്ടോയുടെ പെയിന്റും ബൈക്കിന്റെ ക്രാഷ് ഗാർഡിലെ പെയിന്റും ഒന്നാണെന്നു തെളിഞ്ഞതോടെ ഇന്നലെ ഗാന്ധിനഗർ പൊലീസ് ജയകുമാറിനെ അറസ്റ്റ് ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണു കേസ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT