മതത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിച്ചു കാണുന്നതു തെറ്റാണ് എന്ന സുപ്രധാന മുന്നറിയിപ്പോടെ വേണം ജസ്ന സലീമിന്റെ ജീവിതകഥ പറയാൻ. കോഴിക്കോടു താമരശ്ശേരിയിലെ നാട്ടിൻ പുറത്തു പള്ളിയോടു ചേർന്നായിരുന്നു ജസ്ന സലീമിന്റെ വീട്. കുട്ടിക്കാലത്ത് ഒരിക്കൽ പോലും ചിത്രം വരച്ചിട്ടില്ലാത്ത ജസ്ന കുടുംബവും കുട്ടികളുമായി ജീവിക്കുന്ന കാലത്താണ് ആദ്യമായി ചിത്രം വരച്ചത്, ലഡ്ഡു തിന്നുന്ന ഉണ്ണിക്കണ്ണനെ. പിന്നെയുള്ള കാലം ജസ്നയുടെ വരകളിൽ പിറന്നത് ആയിരത്തിലേറെ ഉണ്ണിക്കണ്ണന്മാർ.

ജസ്നയുടെ ഖൽബിലെ കണ്ണൻ

മതത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിച്ചു കാണുന്നതു തെറ്റാണ് എന്ന സുപ്രധാന മുന്നറിയിപ്പോടെ വേണം ജസ്ന സലീമിന്റെ ജീവിതകഥ പറയാൻ. കോഴിക്കോടു താമരശ്ശേരിയിലെ നാട്ടിൻ പുറത്തു പള്ളിയോടു ചേർന്നായിരുന്നു ജസ്ന സലീമിന്റെ വീട്. കുട്ടിക്കാലത്ത് ഒരിക്കൽ പോലും ചിത്രം വരച്ചിട്ടില്ലാത്ത ജസ്ന കുടുംബവും കുട്ടികളുമായി ജീവിക്കുന്ന കാലത്താണ് ആദ്യമായി ചിത്രം വരച്ചത്, ലഡ്ഡു തിന്നുന്ന ഉണ്ണിക്കണ്ണനെ. പിന്നെയുള്ള കാലം ജസ്നയുടെ വരകളിൽ പിറന്നത് ആയിരത്തിലേറെ ഉണ്ണിക്കണ്ണന്മാർ. താമരശ്ശേരിയിൽ നിന്നു കൊയിലാണ്ടിയിലേക്കു വിവാഹം കഴിച്ചെത്തിയ ജസ്നയുടെ ജീവിതത്തിൽ കണ്ണൻ കുറുമ്പു കാട്ടിയ കഥ കേൾക്കാം.

ADVERTISEMENT

കണ്ണനെന്നു പേര്...

‘‘വാപ്പ മജീദ് ഡ്രൈവറായിരുന്നു. ഉമ്മ സോഫിയയും ചേച്ചിമാരായ സജ്നയും ഷെബിനയും ഞാനും പള്ളിയോടു ചേർന്ന വീട്ടിലാണു താമസിച്ചിരുന്നത്. താമരശ്ശേരി കോരങ്ങാട് സ്കൂളിലാണു പത്താം ക്ലാസ്സു വരെ പഠിച്ചത്. അതു കഴിഞ്ഞാണ് 2009 ൽ വിവാഹം കഴിഞ്ഞു സലീമിക്കയുടെ വീട്ടിലേക്കു വന്നത്. അപ്പോഴെനിക്കു വലിയ അദ്‌ഭുതമായിരുന്നു. വീടിനു തൊട്ടു മുന്നിൽ അമ്പലം.

ADVERTISEMENT

ചിത്രം വര തുടങ്ങിയതിനെ കുറിച്ചു പറയും മുൻപ് ഒരു പഴയ കഥ പറയാം. കൂട്ടുകാരൻ വന്നില്ലെങ്കിൽ ഞാൻ മദ്രസ്സയിൽ പോകില്ലായിരുന്നു. ഇതറിയാവുന്ന അവന്റെ ചേട്ടത്തിമാർ എന്നെ കളിപ്പിക്കും. മദ്രസ്സയിലേക്കു പോകേണ്ട സമയമാകുമ്പോൾ ഞാൻ അടുക്കള വാതിലിൽ നിന്നു നീട്ടി വിളിക്കും, എടാ ചെക്കാ... അന്നേരം ചേട്ടത്തിമാരുടെ മറുപടി ഇങ്ങനെ, അവൻ പോയല്ലോ. കേട്ടപാടേ കരഞ്ഞു തുള്ളിക്കൊണ്ടു ഞാൻ വീടിനു ചുറ്റും ഓടും.

ഇതു സ്ഥിരം പരിപാടിയായതോടെ കിണ്ണം തട്ടി മറിച്ചു കരയുന്ന എനിക്കു ‘കിണ്ണൻ’ എന്നു പേരുവീണു. അതു കേട്ടു വീണ്ടും അലറിക്കരഞ്ഞതോടെ വീട്ടിലെ പേരു കണ്ണൻ എന്നു രൂപം മാറി. കണ്ണമുട്ടി, കീരൻ, കീറാൻ, കിണ്ണൻ എ ന്നൊക്കെ കളിയാക്കി പേരുകളുമായതോടെ കണ്ണൻ എന്ന പേരിനെ ഞാൻ വെറുത്തു.

ADVERTISEMENT

കല്യാണം കഴിഞ്ഞു മൂന്നാം ദിവസം ഇക്കയുടെ സുഹൃത്തായ ജയൻ ചേട്ടന്റെ വീട്ടിൽ സൽക്കാരത്തിനു ചെന്നു. സംസാരിക്കുന്നതിനിടെ ഇക്ക ‘കണ്ണാ’ എന്നു വിളിച്ചു. കേട്ടപാടേ ഞാൻ പരിഭവിച്ചു കണ്ണുനിറച്ചു. അതു കണ്ട് ഇക്ക തടിതപ്പാനായി പറഞ്ഞു, ‘നിന്നെയല്ല, ദേ ഈ കണ്ണനെയാ വിളിച്ചത്...’ ഇക്ക വിരൽ ചൂണ്ടിയതു പൂജാമുറിയിലേക്കാണ്. അവിടെ ചുവരിൽ കുഞ്ഞിച്ചിരിയോടെ ഉണ്ണിക്കണ്ണൻ. ആദ്യകാഴ്ചയിൽ തന്നെ ഞങ്ങൾ ഇഷ്ടത്തിലായി.

നീലക്കണ്ണാ... നിന്നെ കണ്ടൂ...

മുൻപൊന്നും ഒരു പടം പോലും കുത്തിവരച്ചിട്ടില്ല. സ്കൂളിൽ പഠിക്കുമ്പോൾ ഇന്ത്യയുടെ ഭൂപടം വരയ്ക്കാനായി പേപ്പറിൽ വെളിച്ചെണ്ണ തേച്ച് ടെക്സ്റ്റ് ബുക്കിൽ നിന്നു കോപ്പി ചെയ്തയാളാണു ഞാൻ.

2013 ലാണു ഞങ്ങളുടെ വീടു പണി. ആ സമയത്ത് ഞാൻ രണ്ടാമതു ഗർഭിണിയാണ്. ഡോക്ടർ പൂർണമായി ബെഡ് റെസ്റ്റ് നിർദേശിച്ചിരിക്കുന്ന സമയം. വീടുപണി നടക്കുന്നതു കൊണ്ടു തകരഷീറ്റു മേഞ്ഞ ഷെഡിലാണു ഞങ്ങളുടെ താമസം. ഉച്ചയായാൽ അതിനുള്ളിൽ ചുട്ടുപൊള്ളും. മുറ്റത്തെ തണലിൽ കിടക്കുമ്പോഴാണ് ഒരു പേപ്പറിൽ കണ്ണന്റെ ഫോട്ടോ കണ്ടത്. വെറുതേ ഒന്നു വരച്ചുനോക്കി. ചിത്രം കണ്ട് അഭിനന്ദിച്ചതു ഭർത്താവു തന്നെയാണ്. ഞങ്ങളുടെ സുഹൃത്തായ മങ്ങാടു കോവിലകത്തെ ശങ്കരേട്ടനു (ശങ്കരൻ നമ്പൂതിരി) ആ ചിത്രം സമ്മാനിച്ചു.

വിവാഹം കഴിഞ്ഞു കുറേ വർഷമായിട്ടും കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുകയായിരുന്നു ശങ്കരേട്ടനും ഭാര്യയും. കുറച്ചു നാൾ കഴിഞ്ഞു ചേച്ചി ഗർഭിണിയായി. മിടുക്കനൊരു ആൺകുഞ്ഞു ജനിച്ചു, അവർ അവനു കണ്ണൻ എന്നു പേരിട്ടു. ശങ്കരേട്ടനിൽ നിന്നു കേട്ടറിഞ്ഞു പലരും എന്നെ വിളിച്ചു. ചോദിച്ചവർക്കൊക്കെ ഫ്രീയായി ചിത്രം വരച്ചു കൊടുത്തു. ഓർഡറുകൾ കൂടിപ്പോൾ പെയിന്റിന്റെയും മറ്റും ചെലവിനായി ചെറിയ പ്രതിഫലം വാങ്ങിത്തുടങ്ങി.

എന്തേ നീ കണ്ണാ...

ആവശ്യക്കാർ കൂടിയതോടെ കൊറിയറായി ചിത്രങ്ങൾ അയയ്ക്കാൻ തുടങ്ങി. കഴിഞ്ഞ നാലു വർഷം കൊണ്ട് അറുന്നൂറിലേറെ ചിത്രങ്ങൾ വരച്ചു. വെണ്ണക്കണ്ണനെയും ലഡ്ഡു കഴിക്കുന്ന കണ്ണനെയും ആലിലക്കണ്ണനെയുമൊക്കെ വരച്ചിട്ടുണ്ട്. പക്ഷേ, എല്ലാത്തിലും കണ്ണന്റെ മുഖം ഒന്നുതന്നെയാകും. കണ്ണനിലൂടെ വരുമാനം കിട്ടിയ കാലത്താണു ഗുരുവായൂരിൽ ചിത്രം സമർപ്പിക്കണമെന്നു മോഹം തോന്നിയത്. അങ്ങനെ വിഷുവിനും അഷ്ടമി രോഹിണിക്കും ഗുരുവായൂരിലെത്തി ഫോട്ടോ സമർപ്പിക്കാൻ തുടങ്ങി. ഇക്കഴിഞ്ഞ വർഷം 101 ചിത്രങ്ങൾ കണ്ണനു സമർപിച്ചു.

ഗുരുവായൂരമ്പലത്തിൽ മാത്രമല്ല, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ്, മനോജ് കെ. ജയൻ, െമട്രോമാൻ ഇ.ശ്രീധരൻ, ഗോകുലം ഗോപാലൻ എന്നിവരുടെയൊക്കെ വീട്ടിലും എന്റെ ചിത്രമുണ്ട്. സുരേഷേട്ടന്റെ (നടൻ സുരേഷ് ഗോപി) മകളുടെ വിവാഹത്തിനു വരുന്ന പ്രധാനമന്ത്രിക്കു ചിത്രം കൊടുക്കാനുള്ള അവസരവും അ ദ്ദേഹം ഒരുക്കി. ചിത്രം ഏറ്റുവാങ്ങിയ മോദിജി എന്നെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു.

കണ്ണന്റെ ചിത്രം വരയ്ക്കുന്നതിനെ വീട്ടിലും നാട്ടിലും എതിർക്കുന്ന ചിലരുണ്ട്. അങ്ങനെയുള്ള പലരും വിശേഷങ്ങൾക്കു വിളിക്കാറില്ല. പക്ഷേ, അഭിമാനത്തോടെയാണു കണ്ണനെ വരയ്ക്കുന്നത്. ഭർത്താവ് സലീമും മക്കളായ ലെൻഷാനും ലെൻഷ്കയും ഫുൾ സപ്പോർട്ടുമായി ഉണ്ട്.’’

രൂപാ ദയാബ്ജി

ഫോട്ടോ: ഉണ്ണി ഭാവന, സനത് രാമചന്ദ്രൻ

ADVERTISEMENT