കശ്മീരിൽ ഭീകരരുടെ വെടിയേറ്റു മരിച്ച ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനു നാട് ഇന്നു വിടചൊല്ലും. റിനൈ മെഡിസിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിരുന്ന മൃതദേഹം ഇന്നു രാവിലെ 7ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ എത്തിച്ചു. 9 മണി വരെയാണ് പൊതുദർശനം. കേരള ഗവർണർ രാജേന്ദ്ര അർലേകർ, ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള,

കശ്മീരിൽ ഭീകരരുടെ വെടിയേറ്റു മരിച്ച ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനു നാട് ഇന്നു വിടചൊല്ലും. റിനൈ മെഡിസിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിരുന്ന മൃതദേഹം ഇന്നു രാവിലെ 7ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ എത്തിച്ചു. 9 മണി വരെയാണ് പൊതുദർശനം. കേരള ഗവർണർ രാജേന്ദ്ര അർലേകർ, ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, മന്ത്രി പി.രാജീവ്, കൊച്ചി മേയർ എം.അനിൽകുമാർ, എറണാകുളം കലക്ടർ എൻ.എസ്.കെ ഉമേഷ്, നടൻ ജയസൂര്യ ഉൾപ്പെടെയുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു.

കണ്ണീർതോരാതെ കൂടപ്പിറപ്പ്

മനസ്സിലടക്കിയ ദുഃഖ സാഗരം പിതൃസഹോദരനു മുന്നിൽ കണ്ണീരായൊഴുക്കി ആരതി. യുഎസിൽ നിന്നു വൈകിട്ടു മടങ്ങിയെത്തിയ ഉടൻ രാമചന്ദ്രന്റെ ‘നീരാഞ്ജനം’ വീട്ടിലേക്കെത്തിയ വല്ല്യച്ഛൻ രാജഗോപാല മേനോനെ കണ്ടപാടെ ആരതി നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു. ഇന്നലെ രാവിലെ മാധ്യമങ്ങൾക്കു മുന്നിൽ കശ്മീരിലെ ഭീകരാക്രമണവും അച്ഛൻ രാമചന്ദ്രന്റെ മരണവും സമചിത്തതയോടെ വിശദീകരിച്ചിരുന്നു ആരതി. എന്നാൽ ഏറെ പ്രിയപ്പെട്ട വല്ല്യച്ഛനെ കണ്ടതും നിയന്ത്രണങ്ങളെല്ലാം നഷ്ടമായി.

രാജഗോപാലിനൊപ്പം യുഎസിൽ നിന്നെത്തിയ ഭാര്യ ചന്ദ്രിക, മകൻ അജിത് എന്നിവർ ആരതിയെയും അമ്മ ഷീലയെയും ആശ്വസിപ്പിച്ചു. കൊച്ചിയിൽ നിന്ന് ഇരുപതു മണിക്കൂറോളം യാത്ര ചെയ്തു ന്യൂയോർക്ക് വിമാനത്താവളത്തിലിറങ്ങിയ രാജഗോപാല മേനോനോടും ഭാര്യയോടും മകനാണു ദുരന്തവാർത്ത അറിയിച്ചത്. വൈകാതെ മടക്കയാത്രയ്ക്ക് ടിക്കറ്റ് ബുക് ചെയ്തു. ഇന്നലെ മൂന്നരയോടെയാണു ദോഹ വഴി കൊച്ചിയിൽ മടങ്ങിയെത്തിയത്. സഹോദരനുമായി ഊഷ്മള ബന്ധം സൂക്ഷിച്ചിരുന്ന രാജഗോപാലമേനോൻ ഇപ്പോഴും നടുക്കത്തിൽ നിന്നു മുക്തനായിട്ടില്ല.

ADVERTISEMENT

‘ദുബായിൽ ആരതിയുടെ വീട്ടിലേക്കൊക്കെ രാമചന്ദ്രൻ ഇടയ്ക്കിടെ പോകാറുണ്ട്. അപ്പോഴെല്ലാം അക്കാര്യം വിളിച്ചു പറയാറാണു പതിവ്. കശ്മീരിലേക്കു പോകുന്നതിന് ഒരു ദിവസം മുൻപു പക്ഷേ, എന്നെ നേരിട്ടു കാണാൻ വീട്ടിലേക്കു വരുന്നുണ്ടെന്നു പറഞ്ഞു. വിഷുവിനും എന്നെ വീട്ടിലെത്തി കണ്ടതാണ്. രണ്ടു മാസത്തേക്കു ഞാൻ യുഎസിൽ പോകുന്നതല്ലേ, അതിനാലാകാം എന്നു കരുതി. വന്ന് ഒരു മണിക്കൂറോളം സംസാരിച്ചു. ഒടുവിൽ രണ്ടു പേരും സുഖയാത്ര ആശംസിച്ചാണു പിരിഞ്ഞത്. അത് അവസാന കൂടിക്കാഴ്ചയാകുമെന്ന് ഒരിക്കലും കരുതിയില്ല.’– രാജഗോപാലിന്റെ വാക്കുകൾ.

അബുദാബി എയർപോർട്ടിൽ താൻ ട്രാഫിക് അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്ന കാലത്ത് രാമചന്ദ്രനും അവിടെ ജോലി തേടി എത്തിയിരുന്നു എന്നു രാജഗോപാൽ പറയുന്നു. പിന്നീട് ഖത്തറിലേക്കും മസ്കത്തിലേക്കും രാമചന്ദ്രൻ പോയി. എന്നും ഉല്ലാസവാനായി മാത്രമേ അനുജനെ താൻ കണ്ടിട്ടുള്ളൂ. വലിയൊരു സൗഹൃദവലയം രാമചന്ദ്രനുണ്ടായിരുന്നു. എല്ലാവരും സമപ്രായക്കാർ. അവരൊക്കെയും തന്റെയും സുഹൃത്തുക്കളായി. വലിയ കുടുംബമാണ്. കുടുംബാംഗങ്ങളുമായും നിതാന്ത സൗഹൃദം രാമചന്ദ്രൻ പുലർത്തി. എല്ലാവരെയും ചേർത്തു നിർത്താൻ രാമചന്ദ്രനു പ്രത്യേക കഴിവുണ്ടായിരുന്നു എന്നും ഹൃദയവേദനയോടെ രാജഗോപാൽ ജ്യേഷ്ഠൻ പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT