അവധിക്കാലത്തിന്റെ ആഘോഷങ്ങൾക്കിടയിൽ വിധി കവർന്നെടുത്തത് മൂന്നു കുരുന്നുകളുടെ ജീവൻ. കല്ലടിക്കോട് തുടിക്കോട് ആദിവാസി ഉന്നതിയിൽ കുട്ടികളുടെ കളിക്കളങ്ങളിൽ ഇനി അവരില്ല. സഹോദരങ്ങളായ പ്രദീപ് (6), പ്രതീഷ് (4), പിതൃസഹോദരി രാധിക (10) എന്നിവരാണ് ഇന്നലെ ഉന്നതിയോടു ചേർന്നുള്ള ചിറയിൽ മുങ്ങി മരിച്ചത്. അവധിക്കാലം

അവധിക്കാലത്തിന്റെ ആഘോഷങ്ങൾക്കിടയിൽ വിധി കവർന്നെടുത്തത് മൂന്നു കുരുന്നുകളുടെ ജീവൻ. കല്ലടിക്കോട് തുടിക്കോട് ആദിവാസി ഉന്നതിയിൽ കുട്ടികളുടെ കളിക്കളങ്ങളിൽ ഇനി അവരില്ല. സഹോദരങ്ങളായ പ്രദീപ് (6), പ്രതീഷ് (4), പിതൃസഹോദരി രാധിക (10) എന്നിവരാണ് ഇന്നലെ ഉന്നതിയോടു ചേർന്നുള്ള ചിറയിൽ മുങ്ങി മരിച്ചത്. അവധിക്കാലം ഉന്നതിയും പരിസരവുമെല്ലാം അവരുടെ കളിക്കളങ്ങളാണ്.

മരങ്ങളും തോടും എല്ലാം അവരുടെ കൂട്ടുകാരാണ്. ഉച്ചഭക്ഷണത്തിനു ശേഷം കളിക്കാനിറങ്ങിയ കുട്ടികൾ വൈകിട്ടും തിരിച്ചെത്താതായതോടെ കാട്ടാനശല്യമുള്ള പ്രദേശമായതിനാലാണു വീട്ടുകാർ തിരഞ്ഞിറങ്ങിയത്. കളിയുടെ ഹരത്തിൽ വൈകിയതെന്നാണ് അപ്പോഴും വീട്ടുകാർ കരുതിയത്.  എന്നാൽ, ഉന്നതിയോടു ചേർന്നുള്ള ചിറയ്ക്കു സമീപം വീണുകിടക്കുന്ന സൈക്കിളും ചെരിപ്പുകളും അവരുടെ ഹൃദയം തകർത്തു.

ADVERTISEMENT

ഓടിയെത്തിയ സമീപവാസികളും ബന്ധുക്കളും ചിറയിൽ നിന്ന് ഒരാളെ ആദ്യം കയറ്റി. ഇറങ്ങി നോക്കിയപ്പോഴാണ് താഴ്ന്ന നിലയിൽ മറ്റു 2 പേരെ കണ്ടത്. കാലങ്ങളായുള്ള വലിയ ചിറ ഇവർക്കെല്ലാം പരിചിതമായിരുന്നു. എന്നാൽ, ഇപ്പോൾ ചെളിയും വെള്ളവും നിറഞ്ഞ് അപകടാവസ്ഥയിലാണെന്നു പറയുന്നു. ഉന്നതിയോടും റോഡിനോടും ചേർന്ന ചിറയ്ക്കു സുരക്ഷാവേലി ഇല്ലാതിരുന്നതും വില്ലനായി. നാടിന്റെ നോവായി പൂർത്തിയാക്കാത്ത ഏതോ വിനോദം ബാക്കിയാക്കി അവരുടെ വിയോഗം അവശേഷിക്കുന്നു.

പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്നു രാവിലെ 9നു പാലക്കാട്ടു നിന്ന് കൊണ്ടുവരുന്ന മൃതദേഹങ്ങൾ 10നു കരിമ്പ മരുതംകോട് ജിഎൽപി സ്കൂളിൽ പൊതുദർശനത്തിനു ശേഷം കരിമ്പ കുനിയംകാട് പൊതു ശ്മശാനത്തിൽ സംസ്കരിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT