കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ഉച്ചയ്ക്ക് 12.30നു ശിക്ഷ വിധിക്കും. പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ (15)നെ പ്രിയരഞ്ജന്‍

കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍  പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ഉച്ചയ്ക്ക് 12.30നു ശിക്ഷ വിധിക്കും. പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ (15)നെ പ്രിയരഞ്ജന്‍ മനഃപൂര്‍വം കാറിടിച്ച് കൊലപ്പെടുത്തി എന്നാണു കേസ്.

പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചതിനെ ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തില്‍ 2023 ഓഗസ്റ്റ് 30ന് ആദിശേഖറിനെ സുഹൃത്തുക്കള്‍ക്കു മുന്നില്‍ വച്ചാണ് പ്രിയരഞ്ജന്‍ കാറിടിപ്പിച്ചത്. ക്ഷേത്ര വളപ്പിൽ പ്രിയരഞ്ജൻ മൂത്രം ഒഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തു.‘മാമാ ഇത് ശരിയാണൊ. ക്ഷേത്രമല്ലേ? എന്ന് മാത്രമായിരുന്നു ആദിശേഖർ നിഷ്കളങ്കമായി ചോദിച്ചത്. അന്ന് ആദിശേഖറിനോട് കയർത്തു പ്രിയരഞ്ജൻ. കൈ സൈക്കിളിലെ ഹാൻഡിൽ അമത്തി പിടിച്ചിരുന്ന ആദിശേഖറിന്റെ കൈകളിൽ ബലമായി പിടിച്ച് അമർത്തി അന്ന് പ്രിയരഞ്ജൻ ദേഷ്യം തീർത്തു. കാണിച്ച് തരാമെന്ന വെല്ലുവിളിയും. ഇതാണ് മനുഷ്യമനഃസാക്ഷിയെ മരവിപ്പിച്ച അരും കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് കണ്ടെത്തിയത്.

ADVERTISEMENT

ക്ഷേത്രത്തിനു സമീപത്തെ റോഡില്‍ സൈക്കിളില്‍ കയറാന്‍ ആദിശേഖര്‍ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിച്ചശേഷം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ആദ്യം കേസെടുത്തത്. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണു ആസൂത്രിത കൊലപാതകമാണെന്നു തിരിച്ചറിയാന്‍ കാരണമായത്. സംഭവത്തിനു ശേഷം കാര്‍ ഉപേക്ഷിച്ച് കുടുംബവുമായി തമിഴ്‌നാട്ടിലേക്ക് കടന്ന പ്രിയരഞ്ജനെ കാട്ടാക്കട സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഡി.ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് കന്യാകുമാരി കുഴിത്തുറയില്‍നിന്ന് അറസ്റ്റ് ചെയ്തത്.

കാട്ടാക്കട പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്രത്തിനു മുന്നിൽ കാറിടിച്ച് പത്താംക്ലാസ് വിദ്യാർഥി പൂവച്ചൽ പുളിങ്കോട് ‘അരുണോദയ’ത്തിൽ എ.അരുൺകുമാറിന്റെ മകൻ ആദിശേഖർ(15)കൊല്ലപ്പെട്ട സംഭവത്തിന്റെ ഏക ദൃക്സാക്ഷിയും കൂട്ടുകാരനുമായ ആർ.നീരജ്(12) അന്ന് നൽകിയ ദൃക്സാക്ഷി വിവരണം.

ADVERTISEMENT

‘റോഡരികിൽ കിടന്ന കാർ പതുക്കെയാണ് നീങ്ങിയത്. പിന്നെ വേഗത്തിൽ മുന്നോട്ടെടുത്തു. ഈ സമയം സൈക്കിൾ വളയ്ക്കുകയായിരുന്നു ആദിശേഖർ. തൊട്ടു പിന്നാലെ വേഗത്തിൽ കാർ വേഗത്തിൽ ഞങ്ങൾക്കു നേരെ വന്നു. ഇടിക്കാതിരിക്കാൻ ഞാൻ ക്ഷേത്ര വഴിയിലേക്ക് എടുത്തു ചാടി. കാർ വേഗത്തിൽ വരുന്നതു കണ്ട ആദിശേഖർ പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ഇടിച്ചു തെറിപ്പിച്ചു.  റോഡിന്റെ മധ്യഭാഗത്തേക്കു വീണ ആദിശേഖരിന്റെ സൈക്കിളിലും, ശരീരത്തിന്റെ ഒരു ഭാഗത്തും കൂടി കയറിയിറങ്ങി.

പെരിന്തൽമണ്ണ ജിഎംഎച്ച്എസ്എസിൽ ഏഴാം ക്ലാസിലാണ് ഞാൻ പഠിക്കുന്നത്. അമ്മ വീടാണ് പുളിങ്കോട്. അവധിക്ക് എത്തിയത്. പുളിങ്കോട് ഭദ്രകാളി ദേവീ ക്ഷേത്രത്തിന്റെ ഗ്രൗണ്ടിൽ എന്നും ഫുട്ബോൾ കളിക്കുമായിരുന്നു. മത്സരത്തിനു ശേഷം പന്ത് സൂക്ഷിക്കുന്ന ക്ഷേത്രപരിസരത്തുള്ള പാത്രപ്പുരയോടു ചേർന്നുള്ള ഷെഡ്ഡിൽ ആദിശേഖറും ഞാനും സൈക്കിളിൽ എത്തി. ആദിശേഖറിന്റെ സൈക്കിളിലായിരുന്നു യാത്ര.

ഈ സമയം നീലനിറത്തിലുള്ള പുത്തൻ കാർ പാത്രപ്പുരയ്ക്കടുത്ത് റോഡരികിൽ കിടക്കുന്നുണ്ടായിരുന്നു. മത്സരം നടക്കുമ്പോൾ തന്നെ ഈ കാർ അവിടെ എത്തിയിരുന്നു. ആരെയോ കാത്തു കിടക്കുന്നതു പോലെ... പാത്രപ്പുരയോടു ചേർന്നുള്ള ഷെഡ്ഡിൽ പന്തു വച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് റോഡരികിൽ കിടന്ന കാർ ഞങ്ങൾക്കു നേരെ പാഞ്ഞടുത്തത്. പൊലീസ് ആവശ്യപ്പെട്ടാൽ ഇക്കാര്യങ്ങൾ പറയും’.

ADVERTISEMENT
ADVERTISEMENT