കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു ആർ. നായരെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ആൺസുഹൃത്ത് കാഞ്ഞിരപ്പള്ളിയിലെ ഓട്ടോഡ്രൈവർ മേലേറ്റ് തകിടി അമ്പഴത്തിനാൽ വീട്ടിൽ അൻഷാദ് മികച്ച ആസൂത്രണം നടത്തിയെന്ന് പൊലീസ്. ഇയാളുടെ ഒപ്പം കാറിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി ചാവിടിയിൽ വീട്ടിൽ ഇജാസും അറസ്റ്റിലായി. തന്നിൽ നിന്ന്

കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു ആർ. നായരെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ആൺസുഹൃത്ത് കാഞ്ഞിരപ്പള്ളിയിലെ ഓട്ടോഡ്രൈവർ മേലേറ്റ് തകിടി അമ്പഴത്തിനാൽ വീട്ടിൽ അൻഷാദ് മികച്ച ആസൂത്രണം നടത്തിയെന്ന് പൊലീസ്. ഇയാളുടെ ഒപ്പം കാറിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി ചാവിടിയിൽ വീട്ടിൽ ഇജാസും അറസ്റ്റിലായി.

തന്നിൽ നിന്ന് അകന്ന നീതുവിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് അൻഷാദ് കറുകച്ചാലിലെത്തിയത്. നീതു താമസിക്കുന്ന പൂവൻപാറപ്പടിയിലെ വാടകവീടും വഴിയും അറിയാമായിരുന്ന ഇയാൾ സംഭവത്തിന് അരമണിക്കൂർ മുൻപുതന്നെ റോഡിൽ കാറുമായി കാത്തുനിൽക്കുകയായിരുന്നു. 

ADVERTISEMENT

ചങ്ങനാശ്ശേരിയിലെ ടെക്സ്റ്റൈൽ ഷോപ്പ് ജീവനക്കാരിയാണ് കൂത്രപ്പള്ളി സ്വദേശിനി നീതു. ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന നീതുവുമായി അൻഷാദിന് സൗഹൃദമുണ്ടായിരുന്നു. അടുത്തകാലത്ത് വ്യക്തിപരവും സാമ്പത്തികവുമായ തർക്കങ്ങളെ തുടർന്ന് ഇരുവരും ഭിന്നതയിലായി. തുടർന്നാണ് അന്‍ഷാദ് ആസൂത്രിതമായി നീതുവിനെ കൊലപ്പെടുത്തിയത്.

വിവാഹമോചനവുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരിയിലെ വക്കീൽ ഓഫീസിലേക്ക് പോകാൻ വീട്ടിൽനിന്നും ഇറങ്ങിയതായിരുന്നു നീതു. ഇടതുവശം ചേർന്ന് നടന്നുപോയ നീതുവിനെ പിന്നാലെ അമിതവേഗത്തിൽ ഓടിച്ചുവന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാറിന്റെ ബോണറ്റിലും സമീപത്തെ വൈദ്യുത തൂണിലുമിടിച്ചാണ് നീതു റോഡിലേക്ക് വീണത്. കാറിന്റെ ഇടതുവശത്തെ ബമ്പറും ഹെഡ്‍ലൈറ്റും തകർന്ന് റോഡിലുണ്ടായിരുന്നു

ADVERTISEMENT

കൃത്യം നടപ്പാക്കും മുന്‍പ് പ്രതികൾ കാറിന്റെ മുൻവശത്തെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റി. എന്നാല്‍ പിന്‍ഭാഗത്തെ നമ്പർ പ്ലേറ്റ് മാറ്റിയിരുന്നില്ല. ഇതാണ് പ്രതികളെ ഉടന്‍ കണ്ടെത്താന്‍ പൊലീസിന് തുമ്പായത്.

ADVERTISEMENT
ADVERTISEMENT