ജന്മദിനാശംസകൾക്കു പിന്നാലെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം.ജി. കണ്ണന്റെ വേർപാടിന്റെ ഞെട്ടലിലുമാണ് അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കണ്ണന്റെ ജന്മദിനം. അതിന്റെ തലേന്ന് പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ കണ്ണൻ സന്ദർശനം

ജന്മദിനാശംസകൾക്കു പിന്നാലെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം.ജി. കണ്ണന്റെ വേർപാടിന്റെ ഞെട്ടലിലുമാണ് അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കണ്ണന്റെ ജന്മദിനം. അതിന്റെ തലേന്ന് പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ കണ്ണൻ സന്ദർശനം

ജന്മദിനാശംസകൾക്കു പിന്നാലെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം.ജി. കണ്ണന്റെ വേർപാടിന്റെ ഞെട്ടലിലുമാണ് അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കണ്ണന്റെ ജന്മദിനം. അതിന്റെ തലേന്ന് പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ കണ്ണൻ സന്ദർശനം

ജന്മദിനാശംസകൾക്കു പിന്നാലെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. പത്തനംതിട്ട  ഡിസിസി വൈസ് പ്രസിഡന്റ് എം.ജി. കണ്ണന്റെ വേർപാടിന്റെ ഞെട്ടലിലുമാണ് അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കണ്ണന്റെ ജന്മദിനം. അതിന്റെ തലേന്ന് പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ കണ്ണൻ സന്ദർശനം നടത്തിയിരുന്നു. ഒരിക്കൽ പരിചയപ്പെട്ടാൽ ആരും മറക്കാത്ത വ്യക്തിത്വം. 

എപ്പോൾ കണ്ടാലും ‘അണ്ണാ’ വിളിയിലൂടെ പുതുക്കുന്ന സൗഹൃദം. കക്ഷി രാഷ്ട്രീയത്തിനപ്പുറം വിശാലമായ സുഹൃദ് വലയമുള്ള കോൺഗ്രസ് പ്രവർത്തകനായിരുന്നു എം.ജി.കണ്ണൻ. സമരമുഖത്ത് കോൺഗ്രസിന്റെ പോരാളിയായിരുന്നു എം.ജി.കണ്ണൻ. സംഘർഷഭരിതമായ സാഹചര്യങ്ങളിലും പൊലീസുമായുള്ള ഏറ്റുമുട്ടലുകളിലും കരുത്തോടെ നിന്ന യുവനേതാവിനെയാണു പാർട്ടിക്കു നഷ്ടമായിരിക്കുന്നത്. സദാ ചിരിക്കുന്ന മുഖത്തോടെ നാട്ടിലെ ഏതു വിഷയത്തിലും ഇടപെടൽ നടത്തുന്ന സജീവ സാന്നിധ്യമായിരുന്നു ഈ നേതാവ്.

ADVERTISEMENT

ജീവിത സാഹചര്യങ്ങളുടെ കഠിന പാതകൾ താണ്ടിയാണ് കണ്ണൻ കോൺഗ്രസിൽ വളർന്നു വന്നത്. പ്രതിസന്ധികളെ മുന്നോട്ടുള്ള കുതിപ്പിന് ഈ നേതാവ് ഊർജമാക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായിരുന്ന സമയത്ത് ഒട്ടേറെ വിഷയങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ നടത്തി. സമരങ്ങളിൽ പൊലീസ് മർദനമേറ്റിട്ടുണ്ട്. 

നിയമസഭയിലേക്ക് കന്നിയങ്കത്തിൽ മത്സരിക്കാൻ കിട്ടിയത് അടൂർ സീറ്റ്. ഇടതുപക്ഷത്തിന് 26,000 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്ന അടൂരിൽ കന്നിയങ്കത്തിൽ തന്നെ ആ ഭൂരിപക്ഷം 3000ൽ താഴെയെത്തിക്കാൻ കഴിഞ്ഞു.തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിലും അർബുദരോഗിയായ മകൻ ശിവകിരണിനെ തോളിലിട്ട് ചികിത്സയ്ക്കായി തിരുവനന്തപുരം ആർസിസിയിൽ കാത്തിരുന്ന കണ്ണന്റെ മുഖം ജനങ്ങൾ ഇന്നും മറന്നിട്ടില്ല. മകൻ രോഗത്തിൽനിന്നു മുക്തനായി.

ADVERTISEMENT

പക്ഷേ, രാഷ്ട്രീയ എതിരാളികൾ അന്ന് ഉന്നയിച്ച വിമർശനങ്ങൾ ഏറെ മുറിവേൽപിച്ചിരുന്നുവെന്ന് കണ്ണൻ പിന്നീടു പറഞ്ഞിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കാൻ സജീവമായി മുന്നോട്ടു പോകുന്നതിനിടെയാണ് കണ്ണന്റെ ആകസ്മികമായ വേർപാട്. 

പക്ഷാഘാതത്തെ തുടർന്ന് പരുമലയിലുള്ള സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുമ്പോഴും എം.ജി. കണ്ണൻ തിരിച്ചു വരുമെന്നുള്ള പ്രതീക്ഷയിലായിരുന്നു കോൺഗ്രസ് നേതാക്കളും പ്രവർത്തകരും. പക്ഷേ, പ്രാർഥനയോടെ കാത്തിരുന്നവരുടെ പ്രതീക്ഷ തെറ്റിച്ച് ഇന്നലെ രാവിലെ 11ന് കണ്ണൻ മരണത്തിനു കീഴടങ്ങി. ശനിയാഴ്ച ഉച്ചയ്ക്കാണ് കണ്ണനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചത്. രാത്രി നില വഷളായതോടെ വെന്റിലേറ്ററിലാക്കി. വിവരമറിഞ്ഞ് പാർട്ടി നേതാക്കൾ പലരും പരുമല ആശുപത്രിയിലേക്ക് ഓടിയെത്തിയിരുന്നു.

ADVERTISEMENT

‘കുടുംബത്തിന്റെ സംരക്ഷണം പാർട്ടി ഏറ്റെടുക്കും’

പ്രസ്ഥാനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ക്ഷീണമില്ലാതെ രാപകൽ ഓടിനടക്കുമായിരുന്ന എം.ജി.കണ്ണന്റെ കുടുംബത്തിന്റെ സംരക്ഷണം കോൺഗ്രസ് പാർട്ടി ഏറ്റെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. കണ്ണന്റെ ഭവനത്തിൽ എത്തി ഭാര്യയോടും കുടുംബാംഗങ്ങളോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഏത് പ്രവർത്തകനും ഏത് അർധരാത്രിയിലും എന്തു പ്രശ്നം ഉണ്ടായാലും അവിടെ ഓടിയെത്താൻ കണ്ണൻ ഉണ്ടായിരുന്നു. സമര മുഖങ്ങളിൽ പൊലീസിന്റെ ലാത്തിക്ക് മുന്നിൽ ആദ്യം കയറി നിൽക്കുന്ന കണ്ണൻ ജ്വലിക്കുന്ന ഓർമയായി പാർ‌ട്ടി പ്രവർത്തകരുടെ മനസ്സിൽ ഉണ്ടാകുമെന്നും ചെറുഭൂരിപക്ഷത്തിൽ അടൂർ നഷ്ടപ്പെടുമ്പോഴും കണ്ണനെ ഹൃദയത്തിലാണ് ആ നാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയോടും പ്രവർത്തകരോടും അങ്ങേയറ്റം ആത്മാർഥത കാട്ടിയ സത്യസന്ധനായ പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായിരുന്നു എം.ജി. കണ്ണനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുസ്മരിച്ചു.

ADVERTISEMENT