ചോര കാണുമ്പോൾ ഉന്മാദം... മറ്റാരോ ശരീരത്തിൽ പ്രവേശിച്ചു നടത്തിയ അരുംകൊലയെന്ന് വാദം: കേഡലിന്റെ നാടകങ്ങൾ
Nanthancode Murder: Kadel Rinson Raja found guilty
നന്തന്‍കോട് കൂട്ടക്കൊല കേസില്‍ പ്രതി കേഡൽ ജിൻസൻ രാജ കുറ്റക്കാരൻ എന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2017 ഏപ്രില്‍ എട്ടിനാണ് ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117–ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍,
നന്തന്‍കോട് കൂട്ടക്കൊല കേസില്‍ പ്രതി കേഡൽ ജിൻസൻ രാജ കുറ്റക്കാരൻ എന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2017 ഏപ്രില്‍ എട്ടിനാണ് ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117–ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍,
നന്തന്‍കോട് കൂട്ടക്കൊല കേസില്‍ പ്രതി കേഡൽ ജിൻസൻ രാജ കുറ്റക്കാരൻ എന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2017 ഏപ്രില്‍ എട്ടിനാണ് ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117–ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍,
നന്തന്‍കോട് കൂട്ടക്കൊല കേസില്‍ പ്രതി കേഡൽ ജിൻസൻ രാജ കുറ്റക്കാരൻ എന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2017 ഏപ്രില്‍ എട്ടിനാണ് ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117–ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേഡല്‍ ജിന്‍സൻ രാജ, മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും അതിദാരുണമായി കൊലപ്പെടുത്തി എന്നാണു കേസ്.
തന്നെ നിരന്തരം അവഗണിച്ച പിതാവിനെ കൊലപ്പെടുത്താനാണ് ആദ്യം പദ്ധതിയിട്ടതെന്നും പിന്നീടു മറ്റുള്ളവരെയും കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് കണ്ടെത്തല്‍. ജീനിന്റെയും കരോലിന്റെയും മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. രാജയുടെ ശരീരം ഭാഗികമായി കത്തിയിരുന്നു. മഴു ഉപയോഗിച്ചു തലയ്ക്കു വെട്ടിയാണ് പ്രതി രാജയെ കൊന്നതെന്നാണ് പൊലീസ് നിഗമനം. ശരീരത്തിലെ ഒൻപതു മുറിവുകളില്‍ ഏഴെണ്ണം തലയോട്ടിയിലായിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ചു പരുക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണു കേഡലിനെതിരെ ചുമത്തിയത്.
ദുരൂഹം ആസ്ട്രൽ പ്രൊജക്ഷൻ കഥ
ആത്മാവിനെ ശരീരത്തിൽനിന്നു വേർപെടുത്തുമെന്നു വിശ്വസിക്കപ്പെടുന്ന ‘ആസ്ട്രൽ പ്രൊജക്ഷൻ’ കഥ മെനഞ്ഞാണ് നന്തൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചത്. 15 വർഷമായി ഈ രീതി പരിശീലിക്കുന്നുണ്ടെന്നും തന്റെ ശരീരത്തിൽ മറ്റാരോ പ്രവേശിച്ചെന്നും അയാളാണു കൊല നടത്തിയതെന്നും പറഞ്ഞ പ്രതി സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും നടിച്ചു.
തുടക്കത്തിൽ ഇതു വിശ്വസിച്ചെങ്കിലും പ്രതി നാടകം കളിക്കുകയാണെന്ന സംശയം പൊലീസിൽ ബലപ്പെട്ടു. തുടർന്ന് മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം ഡോക്ടറുടെ പരിശോധനയ്ക്കു വിധേയനാക്കി. ഡോക്ടറുടെ സാന്നിധ്യത്തിൽ ചോദ്യംചെയ്തു. കേഡലിനു മാനസികമായ പ്രശ്നങ്ങളൊന്നുമില്ലെന്നു ബോധ്യപ്പെട്ടു. ആഭിചാര കർമങ്ങളെ തെറ്റായി വ്യാഖ്യാനിച്ച കേഡൽ കൊലപാതകത്തിൽ ഉന്മാദം കണ്ടെത്തുകയായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി. അപ്പോഴും മനോദൗർബല്യമുള്ള ആളായി അഭിനയം തുടർന്നു.
മാനസികപ്രശ്നമുണ്ടെന്നു കാണിച്ച് പുറത്തിറങ്ങാമെന്ന കേഡലിന്റെ പദ്ധതി മനസ്സിലാക്കിയ പൊലീസ്, മനസ്സിനു താളംതെറ്റിയ വ്യക്തിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റുമെന്നും കസ്റ്റഡി പ്രതിയായി അവിടെ സെല്ലിൽ കഴിയണമെന്നും അയാളോടു പറഞ്ഞു. രോഗാവസ്ഥ ഭേദമായെന്നു ഡോക്ടർമാരുടെ വിദഗ്ധ സംഘം കണ്ടെത്തിയാൽ മാത്രമേ കേസിന്റെ വിചാരണ പോലും പിന്നീട് ആരംഭിക്കാൻ കഴിയൂ. ഇതു കേട്ടതോടെയാണ് കേഡൽ അന്വേഷണത്തോട് സഹകരിച്ചു തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
എന്താണ് ‘ആസ്ട്രൽ പ്രൊജക്‌ഷൻ’
കൂടുവിട്ടു കൂടുമാറ്റം എന്നൊക്കെ പറയാവുന്ന തരം ബ്ലാക് മാജിക്കാണ് ആസ്ട്രൽ പ്രൊജക്‌ഷൻ. ശരീരംവിട്ട് ആത്മാവ് മറ്റെവിടെയോ സഞ്ചരിക്കുകയാണെന്ന തോന്നലുണ്ടാക്കുന്ന മനോനിലയാണിത്. അല്ലെങ്കിൽ, ഒരാൾക്ക് ഒരേസമയം രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ എത്തിച്ചേരാനാകുമെന്നു തോന്നിപ്പിക്കുന്ന അവസ്ഥ. ആത്മാവിനെ ശരീരത്തിൽനിന്നു മോചിപ്പിച്ചു മറ്റൊരു ലോകത്തേക്ക് എത്തിക്കാനുള്ള ആസ്ട്രൽ പ്രൊജക്‌ഷൻ പരീക്ഷണമാണു താൻ നടത്തിയതെന്നായിരുന്നു കേഡലിന്റെ ആദ്യ മൊഴി. ആസ്ട്രൽ എന്ന വാക്കിനു നക്ഷത്രമയം എന്നാണ് അർഥം.
താന്ത്രിക വിദ്യയിലേതുപോലെയുള്ള മാർഗങ്ങളാണു ഇതു പരിശീലിക്കുന്ന സാത്താൻ സേവക്കാരും പ്രയോഗിക്കുന്നത്. ആസ്ട്രൽ പ്രൊജക്‌ഷൻ പരീക്ഷണത്തിൽ വിജയിച്ചാൽ വിശാലമായതും മറ്റുള്ളവർക്കു കാണാൻ പറ്റാത്തതുമായ കാഴ്ചകൾ കാണാനാകുമെന്നാണു വിശ്വാസം. വ്യക്തികളുടെ ആത്മാവിനെ ഇതുവഴി സ്പർശിക്കാനാകുമെന്നും ഇത് പ്രയോഗിക്കുന്നവർ പ്രചരിപ്പിക്കുന്നു. ആസ്ട്രൽ പ്രൊജക്‌ഷൻ അഥവാ ഡ്രീം യോഗയിൽ വർഷങ്ങളായി അകപ്പെട്ടു പോയ ഒട്ടേറെ ആളുകളുണ്ട്.
ഇതിൽ എത്താൻ ഘട്ടങ്ങൾ അഭ്യസിക്കണം എന്നു പറഞ്ഞാണ് ഇതിന്റെ പ്രചാരകർ ഇരകളെ വീഴ്ത്തുന്നത്. ഉന്മാദവും ഭ്രാന്തും ചേർന്ന മാനസിക നിലയിലേക്കാണ് ഇരകളെ എത്തിക്കുന്നത്. ആസ്ട്രൽ പ്രൊജക്‌ഷൻ സംബന്ധിച്ചുള്ള മറ്റു പ്രചാരണങ്ങൾ ഇങ്ങനെ : ആസ്ട്രൽ പ്രൊജക‌്ഷൻ നടത്തിയ വ്യക്തിക്ക് അതിഭയങ്കരമായ ഊർജവും ധൈര്യവും കിട്ടും. ഒരുവിധ ശക്തിക്കും അയാളെ തൊടാനാകില്ല. ഈ അവസ്ഥയിൽ ഇഷ്ടമുള്ളിടത്തേക്കു പറക്കാനാകും. ആസ്ട്രൽ ട്രാവൽ എന്നാണിത് അറിയപ്പെടുന്നത്. ഇഷ്ടത്തിനനുസരിച്ച് ലോകത്തെ മാറ്റാനാകുമെന്നും വിശ്വസിപ്പിക്കും.