ആലപ്പുഴ ചെറുതനയില്‍ ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പുത്തൻതുരുത്തിൽ തെരുവുനായുടെ ആക്രമണത്തിൽ കുട്ടിയടക്കം 6 പേർക്കാണ് കടിയേറ്റത്. നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. തെരുവ് നായയുടെ കടിയേറ്റവർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച രാത്രിയാണ്

ആലപ്പുഴ ചെറുതനയില്‍ ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പുത്തൻതുരുത്തിൽ തെരുവുനായുടെ ആക്രമണത്തിൽ  കുട്ടിയടക്കം 6 പേർക്കാണ് കടിയേറ്റത്. നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. തെരുവ് നായയുടെ കടിയേറ്റവർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

തിങ്കളാഴ്ച രാത്രിയാണ് ആദ്യം തെരുവ് നായയുടെ ആക്രമണം ഉണ്ടാകുന്നത്. പുന്നൂർ പറമ്പിൽ നാസിമയുടെ മകൾ 12 വയസ്സുകാരിയായ അൻസിറയ്ക്കാണ് ആദ്യമായി നായയുടെ കടിയേറ്റത്. വീട്ടിലെ നായ്ക്കുട്ടിക്ക് ഭക്ഷണം കൊടുക്കാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു നായയുടെ ആക്രമണം. 

ADVERTISEMENT

തുടർന്ന് ഇവിടെ നിന്നും ഓടിപ്പോയ നായ ഇന്നലെ രാവിലെ ആറുമണിയോടെ ജോലിക്ക് പോകാനായി ഇറങ്ങിയ അഞ്ചുപേരെ കടിച്ചു. എല്ലാവർക്കും കാലിലാണ് കടിയേറ്റത്. ഇവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസ തേടി. സമീപവീട്ടിലെ ആടിനും നായയുടെ കടിയേറ്റു.

നാട്ടുകാരെ കടിച്ച നായയെ പിന്നീട് സമീപത്തെ പറമ്പിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഈ പ്രദേശത്ത് നേരത്തെ കാര്യമായ തെരുവ്നായ ശല്യം ഇല്ലാതിരുന്ന സ്ഥലമാണ്. അടുത്തകാലത്ത് തെരുവ്നായകളുടെ എണ്ണം കൂടി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT