‘നീ ഇത് ആരോടാ സംസാരിക്കുന്നത് എന്നു ചോദിച്ച് അടിച്ചു, പലവട്ടം മുഖത്തടിച്ചു’; യുവതിക്ക് ക്രൂരമർദനം, അഭിഭാഷകനെതിരെ കേസ്
ജൂനിയർ അഭിഭാഷകയായി ജോലി ചെയ്യുന്ന യുവതിയെ ക്രൂരമായി മർദിച്ചതിന് തിരുവനന്തപുരം വഞ്ചിയൂർ ജില്ലാക്കോടതിയിലെ അഭിഭാഷകനെതിരെ ക്രിമിനൽ കേസ്. തിരുവനന്തപുരം സ്വദേശി ശ്യാമിലി ജസ്റ്റിന്റെ പരാതിയിൽ വഞ്ചിയൂർ മഹാറാണി ബിൽഡിങ്ങിൽ ബെയ്‌ലിൻ ദാസിനെതിരെയാണ് പൊലീസ് കേസ്. പരാതിക്കു പിന്നാലെ ഇദ്ദേഹത്തെ

ജൂനിയർ അഭിഭാഷകയായി ജോലി ചെയ്യുന്ന യുവതിയെ ക്രൂരമായി മർദിച്ചതിന് തിരുവനന്തപുരം വഞ്ചിയൂർ ജില്ലാക്കോടതിയിലെ അഭിഭാഷകനെതിരെ ക്രിമിനൽ കേസ്. തിരുവനന്തപുരം സ്വദേശി ശ്യാമിലി ജസ്റ്റിന്റെ പരാതിയിൽ വഞ്ചിയൂർ മഹാറാണി ബിൽഡിങ്ങിൽ ബെയ്‌ലിൻ ദാസിനെതിരെയാണ് പൊലീസ് കേസ്.
പരാതിക്കു പിന്നാലെ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് കോടതിയിലെത്തിയെങ്കിലും ബാർ അസോസിയേഷൻ നേതാക്കൾ ചേർന്ന് പൊലീസിനെ തടഞ്ഞു. തുടർന്ന് ബെയ്‌ലിൻ ദാസ് പിന്നിലെ വഴിയിലൂടെ കോടതിയിൽ നിന്നു പോയി. അദ്ദേഹത്തെ അംഗത്വത്തിൽ നിന്നു സസ്പെൻഡ് ചെയ്തതായി ബാർ അസോസിയേഷൻ അറിയിച്ചു.
ജൂനിയർ അഭിഭാഷകർ തമ്മിലെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട തന്നെ ബെയ്‌ലിൻ ദാസ് പലവട്ടം മുഖത്തടിക്കുകയും മർദിക്കുകയും ചെയ്തെന്നാണ് ശ്യാമിലിയുടെ പരാതി. മുഖത്ത് സാരമായി പരുക്കേറ്റ ശ്യാമിലി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിനു നൽകിയ പരാതിയിലും മാധ്യമങ്ങളോടും ശ്യാമിലി പറഞ്ഞത്:
‘‘ഉച്ചയ്ക്ക് 12ന് ഹിയറിങ് കഴിഞ്ഞ് ഓഫിസിലെത്തി ബെയ്‌ലിൻ ദാസിനോട് സംസാരിക്കാനുണ്ടെന്നു പറഞ്ഞു. അദ്ദേഹം അതു കേൾക്കാൻ തയാറായില്ല. എന്നോടു പ്രശ്നമുള്ള ജൂനിയറിനെ പറഞ്ഞു വിലക്കണം എന്നാവശ്യപ്പെട്ടു. അദ്ദേഹം അതു കേൾക്കാതെ ഇറങ്ങിപ്പോകാനൊരുങ്ങി. ഈ സമയത്ത് ജൂനിയറുമായി ഞാൻ തർക്കിച്ചതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ‘നീ ഇത് ആരോടാ സംസാരിക്കുന്നത്’ എന്നു ചോദിച്ച് മറ്റുള്ളവരുടെ മുന്നിൽ വച്ച് എന്നെ അടിച്ചു. ഞാൻ താഴെവീണു.
അവിടുന്ന് എടുത്തുയർത്തി നിർത്തി വീണ്ടും അടിച്ചു. പരാതിപ്പെടുമെന്നു പറഞ്ഞു ഞാൻ ഉടൻ ഭർത്താവിനെ ഫോണിൽ വിവരമറിയിച്ചു. ഇതു കേട്ടതോടെ അദ്ദേഹം പുറത്തുപോകാൻ ഒരുങ്ങി. ഇതു ഞാൻ തടഞ്ഞു. അപ്പോൾ ക്രൂരമായി മർദിച്ചു. മറ്റുള്ളവർ കണ്ടുനിന്നതല്ലാതെ തടഞ്ഞില്ല.
പൊലീസ് എത്തിയപ്പോൾ കോടതിയിൽ കയറി അറസ്റ്റ് ചെയ്യാൻ ബാർ അസോസിയേഷൻ ഭാരവാഹികൾ സമ്മതിച്ചില്ല. ഇദ്ദേഹത്തിന്റെ ഓഫിസിൽ അധികനാൾ ആരും നിൽക്കില്ല. ദേഷ്യം വരുമ്പോൾ പറയുന്ന വാക്കുകൾ പുറത്തുപറയാൻ കൊള്ളില്ല. മുഖത്തേക്ക് ഫയലുകൾ വലിച്ചെറിയും. എല്ലാവരുടെയും മുന്നിൽ വച്ച് മർദിക്കും. പീഡനം സഹിക്കാനാകാതെ പലരും ഓഫിസ് വിട്ടിട്ടുണ്ട്.’’– ശ്യാമിലി പറഞ്ഞു.
യുവജന കമ്മിഷൻ സ്വമേധയാ കേസെടുത്ത് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ബെയ്‌ലിനെ നിയമനടപടിക്കു വിധേയമാക്കണമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു