കുഞ്ഞുമോളുടെ മടിയിലേക്ക് കാമുകന്റെ തലയറുത്ത് വച്ച് കമ്മല്‍ വിനോദ്; അച്ഛനെ കൊന്നിട്ടും, നിഷ്പ്രയാസം ഊരിപ്പോയ പ്രതിയെ കുടുക്കി പൊലീസ്
ചെറിയൊരു കൈപ്പിച്ചാത്തി കൊണ്ട് ഒരു മനുഷ്യന്റെ മൃതദേഹം കണ്ടിച്ച്, ചെറിയ ചെറിയ കഷണങ്ങളാക്കുവാന്‍ പറ്റുമോ? പ്രമാദമായ സന്തോഷ് വധക്കേസിൽ കമ്മൽ വിനോദ് പിടിയിലായപ്പോള്‍, കൊലയ്ക്ക് ശേഷം മൃതദേഹം മുറിച്ച ചെറിയ കത്തി കണ്ടെടുത്തപ്പോള്‍, പൊലീസുകാര്‍ക്ക് തോന്നിയ വലിയൊരു സംശയമാണത്. കൈപ്പിച്ചാത്തി ഉപയോഗിച്ച്
ചെറിയൊരു കൈപ്പിച്ചാത്തി കൊണ്ട് ഒരു മനുഷ്യന്റെ മൃതദേഹം കണ്ടിച്ച്, ചെറിയ ചെറിയ കഷണങ്ങളാക്കുവാന്‍ പറ്റുമോ? പ്രമാദമായ സന്തോഷ് വധക്കേസിൽ കമ്മൽ വിനോദ് പിടിയിലായപ്പോള്‍, കൊലയ്ക്ക് ശേഷം മൃതദേഹം മുറിച്ച ചെറിയ കത്തി കണ്ടെടുത്തപ്പോള്‍, പൊലീസുകാര്‍ക്ക് തോന്നിയ വലിയൊരു സംശയമാണത്. കൈപ്പിച്ചാത്തി ഉപയോഗിച്ച്
ചെറിയൊരു കൈപ്പിച്ചാത്തി കൊണ്ട് ഒരു മനുഷ്യന്റെ മൃതദേഹം കണ്ടിച്ച്, ചെറിയ ചെറിയ കഷണങ്ങളാക്കുവാന്‍ പറ്റുമോ? പ്രമാദമായ സന്തോഷ് വധക്കേസിൽ കമ്മൽ വിനോദ് പിടിയിലായപ്പോള്‍, കൊലയ്ക്ക് ശേഷം മൃതദേഹം മുറിച്ച ചെറിയ കത്തി കണ്ടെടുത്തപ്പോള്‍, പൊലീസുകാര്‍ക്ക് തോന്നിയ വലിയൊരു സംശയമാണത്. കൈപ്പിച്ചാത്തി ഉപയോഗിച്ച്
ചെറിയൊരു കൈപ്പിച്ചാത്തി കൊണ്ട് ഒരു മനുഷ്യന്റെ മൃതദേഹം കണ്ടിച്ച്, ചെറിയ ചെറിയ കഷണങ്ങളാക്കുവാന്‍ പറ്റുമോ? പ്രമാദമായ സന്തോഷ് വധക്കേസിൽ കമ്മൽ വിനോദ് പിടിയിലായപ്പോള്‍, കൊലയ്ക്ക് ശേഷം മൃതദേഹം മുറിച്ച ചെറിയ കത്തി കണ്ടെടുത്തപ്പോള്‍, പൊലീസുകാര്‍ക്ക് തോന്നിയ വലിയൊരു സംശയമാണത്.
കൈപ്പിച്ചാത്തി ഉപയോഗിച്ച് മൃതദേഹം ചെറിയ കഷണങ്ങളാക്കാന്‍ എല്ലാവര്‍ക്കും പറ്റില്ല.. എന്നാല്‍ ഈ വധക്കേസിലെ പ്രതിയായ കമ്മൽ വിനോദിന് അത് കഴിയും. നല്ല കശാപ്പുകാരനാണേൽ, ചെറിയ പിച്ചാത്തി മതി മൃതദേഹം കണ്ടിച്ച് കഷണങ്ങളാക്കാന്‍. അതിവിദഗ്ദധമായി, വളരെ ശ്രദ്ധിച്ച് കശേരുക്കൾക്കിടയിലൂടെ നട്ടെല്ലിന്റെ ഭാഗം മുറിച്ചു മാറ്റാൻ നല്ലൊരു കശാപ്പുകാരന് എളുപ്പത്തില്‍ കഴിയുമെന്ന് പൊലീസ് സർജൻ ഡോ. ജയിംസ് കുട്ടി തെളിവുകൾ നിരത്തി സമര്‍ഥിച്ചു. ഇതോട് കൂടിയാണ് ഒരു തരത്തിലും കുറ്റം ഏല്‍ക്കാന്‍ തയ്യാറാവാതിരുന്ന കമ്മലിന് കുരുക്ക് മുറുകിയത്.
ഭാര്യയുടെ കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിക്കാന്‍ വിനോദിനൊപ്പം കട്ടയ്ക്ക് നിന്നത് അതേ ഭാര്യ തന്നെയാണ്. ചോദ്യം ചെയ്യലിൽ കൂട്ടുകാരനെ കൊന്നില്ലെന്ന് പലവട്ടം വിനോദ് ആവർത്തിച്ചപ്പോഴും, കൂട്ടുപ്രതിയായ ഭാര്യ കുഞ്ഞുമോൾക്ക് പിടിച്ച് നിൽക്കാനായില്ല. നിക്കക്കള്ളിയില്ലാതെയാണ് ഇരുവരും കുറ്റം ഏറ്റുപറഞ്ഞത്. അച്ഛനെ കൊന്നിട്ടും, നിഷ്പ്രയാസം ഊരിപ്പോയ കമ്മൽ വിനോദ് ഭാര്യയുടെ കാമുകനെ കൊന്ന കേസിലും ഊരിപ്പോകാനാവുമെന്ന് കരുതി. എന്നാലയാളുടെ എല്ലാ പ്ലാനും പൊളിച്ചു കൈയ്യില്‍ കൊടുത്തു കേരളാ പൊലീസ്.
2017 ഓഗസ്റ്റിലാണ് ആ അരും കൊല നടന്നത്. 27ാം തീയതിയില്‍ മാങ്ങാനം മന്ദിരം കലുങ്കിനടുത്ത് നിന്നാണ് ചാക്കിൽ കെട്ടിയ നിലയിൽ ഒരാളുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. അന്നത്തെ ഈസ്റ്റ് എസ്എച്ച്ഒ സാജു വർഗീസിന്റെ അന്വേഷണത്തില്‍ മൃതദേഹം വർഗീസ് ഫിലിപ്പെന്ന സന്തോഷിന്റേതാണെന്ന് തിരിച്ചറിഞ്ഞു. സന്തോഷിന്റെ മൊബൈലില്‍ നിന്നുള്ള ലാസ്റ്റ് കോളുകൾ കമ്മല്‍ വിനോദിന്റെ ഭാര്യ കുഞ്ഞുമോളുടെ ഫോണിലേക്കായിരുന്നു.
അതാണ് അന്വേഷണത്തിലെ ആദ്യ ബ്രേക്ക് ത്രൂ. കമ്മല്‍ വിനോദിന്റെ ഭാര്യ കുഞ്ഞുമോളും കൊല്ലപ്പെട്ട സന്തോഷുമായി അടുത്ത ബന്ധമുണ്ടായിരുന്നു. വിനോദ് അതറിഞ്ഞു. ആ വൈരാഗ്യമാണ് കൂട്ടുകാരന്റെ കൊലയിലേക്കെത്തിയത്. കമ്മല്‍ വിനോദ് ഭാര്യ കുഞ്ഞുമോളെക്കൊണ്ട് വർഗീസ് ഫിലിപ്പെന്ന സന്തോഷിനെ വീട്ടിലേക്കു വിളിപ്പിക്കുകയായിരുന്നു.
വീട്ടിലെത്തിയ സന്തോഷിനെ കമ്മല്‍ വിനോദ് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്, അതും ഭാര്യ കുഞ്ഞുമോളുടെ മുന്നിലിട്ട്... ശേഷം മരണം ഉറപ്പാക്കി. രക്തസാമ്പിൾ ലഭിക്കാതിരിക്കാൻ ചാണകത്തിൽ വച്ചു ആ കൈപ്പിച്ചാത്തി. എന്നിട്ടും കത്തിയില്‍ നിന്ന് രക്ത സാമ്പിൾ കിട്ടി. മാത്രമല്ല പ്രധാനപ്പെട്ടൊരു തെളിവ് കമ്മല്‍ വിനോദ് അവിടെ ഉപേക്ഷിച്ചിരുന്നു. അത്ര ക്ലീനായി തെളിവുകള്‍ നശിപ്പിക്കാന്‍ നോക്കിയിട്ടും, ആ നിര്‍ണായക തെളിവ് കമ്മലിന്റെ കണ്ണില്‍പ്പെട്ടില്ല. കൊല്ലപ്പെട്ട വർഗീസിന്റെ ഷർട്ടിന്റെ ഒരു ബട്ടണ്‍ അവിടെ വീണുപോയിരുന്നു. അത് കൃത്യം പൊലീസിന് കിട്ടുകയും ചെയ്തു.
വല്ലാത്ത ധൈര്യമാണ് ഈ കൊലപാതകിക്കെന്ന് പറയാതെ വയ്യ. കൊലയ്ക്ക് ശേഷം ചോരയൊലിക്കുന്ന ആ മൃതശരീരം കൈപ്പിച്ചാത്തി കൊണ്ട് മുറിച്ച് ചെറിയ കഷണങ്ങളാക്കിയത് കമ്മല്‍ വിനോദ് തന്നെയാണ്. തല ഒഴികെയുള്ള ശരീരഭാഗങ്ങൾ ഓരോന്നായി ചാക്കിൽ കെട്ടി വിനോദ് ഓട്ടോറിക്ഷയുടെ സീറ്റിന്റെ താഴെയാണ് വച്ചത്.
തല പ്ലാസ്റ്റിക് കവറിലാക്കി, കാവിമുണ്ടിൽ പൊതിഞ്ഞെടുത്തു... ഓട്ടോയില്‍ കയറിയിരുന്ന കുഞ്ഞുമോളുടെ മടിയിലാണ് കാമുകന്റെ ആ തല വയ്ച്ചു കൊടുത്തത്. ശേഷം ആ അർദ്ധരാത്രിയില്‍ കൊടൂരാറ്റിലെ ഒഴുക്കുള്ള ഭാഗം ലക്ഷ്യമാക്കി ഓട്ടോ പാഞ്ഞു. ശരീര ഭാഗങ്ങള്‍ ഒഴുക്കി വിടാനായിരുന്നു കമ്മലിന്‍റെ പ്ലാന്‍. എന്നാൽ ആ പ്ലാനങ്ങോട്ട് വര്‍ക്കൗണ്ടായില്ല. ചതിച്ചത് ഓട്ടോയാണ്. ഓട്ടോ മാങ്ങാനത്ത് വച്ച് നിന്നു... സ്റ്റാര്‍ട്ടാവുന്നില്ല..
ആരെങ്കിലും തങ്ങളെ കണ്ട് തിരിച്ചറിഞ്ഞാല്‍ പണിയുറപ്പാണ്. ആ ഭയം ഇരുവര്‍ക്കും താങ്ങാനായില്ല. ഒടുവില്‍ അന്നേരം തോന്നിയ ഐഡിയയില്‍ ശരീരഭാഗങ്ങൾ അവിടെ തന്നെ ഉപേക്ഷിച്ചു. ഇനിയുള്ളത് തലയാണ്. ബാക്കി വന്ന ഒരു ചാക്കുമായി ഓട്ടോ കുറെ ദൂരം തള്ളിനീക്കി അവര്‍. ഇറക്കമുള്ള ഭാഗത്ത് ഓട്ടോ സ്റ്റാർട്ടായി. അങ്ങനെയാണ് തുരുത്തേൽ പാലത്തിന് അടുത്തെത്തിയതോടെ തലയും ഉപേക്ഷിച്ചത്. ശരീര ഭാഗങ്ങള്‍ കളഞ്ഞതോടെ ധൈര്യമായി.. പിന്നീട് ഓട്ടോറിക്ഷയുമായി നേരേ കൊല്ലാട് ഭാഗത്തേക്ക്... അവിടെ കൊണ്ടുപോയി ഓട്ടോ കഴുകി വൃത്തിയാക്കി. ശേഷം നേരെ കൊല നടത്തിയ വീട്ടിലേക്ക്.. തെളിവ് നശിപ്പിക്കണം.. അങ്ങനെ ഇരുവരും വീട്ടിലെത്തി രക്തക്കറ തുടച്ച് വൃത്തിയാക്കി.
വിനോദ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് സന്തോഷിനെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയതെന്നായിരുന്നു കുഞ്ഞുമോളുടെ മൊഴി. ആ ഓട്ടോ കേടായതാണ് അന്വേഷണത്തില്‍ നിർണായകമായത്. നേരിട്ട് സാക്ഷികളില്ലാത്തതിനാല്‍ ഊരിപ്പോകാമെന്നായിരുന്നു കമ്മലിന്‍റെ ഉള്ളില്‍. എന്നാല്‍ പൊലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകളെല്ലാം ഇരുവര്‍ക്കും എതിരായി. മറ്റ് സാക്ഷികളെ ഭീഷണിപ്പെടുത്തി തനിക്ക് അനുകൂലമാക്കാനും അവര്‍ നോക്കിയിരുന്നു. പ്രോസിക്യൂഷന്റെയും പൊലീസിന്റെയും കൃത്യമായ ഇടപെടലാണ് വിനോദിനും ഭാര്യ കുഞ്ഞുമോൾക്കും അഴി ഉറപ്പാക്കിയത്.
കമ്മല്‍ വിനോദിന്റെ നിര്‍ദേശപ്രകാരം കുഞ്ഞുമോൾ വിളിക്കുമ്പോൾ, ആദ്യം ഫോണെടുത്തത് സന്തോഷായിരുന്നില്ല.. അയാളുടെ അച്ഛനായിരുന്നു. പിന്നീട് സന്തോഷ്, കുഞ്ഞുമോൾ കഴിയുന്ന മീനടത്തെ വീടു വരെ വരുന്നതും, മൂവരുടേയും ടവർ ലൊക്കേഷൻ ഒരേ ഇടത്താവുന്നതും അന്വേഷണത്തില്‍ നിർണായകമായി.
സ്വന്തം അച്ഛനെ വീട്ടിൽ വച്ച് കമ്മല്‍ വിനോദ് ചവിട്ടിക്കൊന്ന കേസിൽ ഭാര്യ കുഞ്ഞുമോളും മക്കളുമായിരുന്നു സാക്ഷികൾ. എന്നാല്‍ ഇരുവരും വിനോദിനായി കോടതിയിൽ കൂറുമാറി. മറ്റ് ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിലാണ് കമ്മല്‍ അന്ന് രക്ഷപ്പെട്ടത്. അതേപോലെ സാക്ഷികളെ മാറ്റിയാൽ ഈ കൊലയില്‍ നിന്നും രക്ഷപ്പെടാമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു വിനോദ്.
നിരവധി തെളിവുകൾ പൊലീസ് ശേഖരിച്ചു. അതില്‍ പലതും അഴിക്കാനാവാത്ത കുരുക്കായി മാറിയതോടെയാണ് കമ്മല്‍ കുടുങ്ങിയത്. ഭിത്തിയിലും തറയിലും നിന്ന് തുടച്ചുമാറ്റിയെങ്കിലും രക്തത്തുള്ളികളുടെ തെളിവ് ആ വീട്ടില്‍ നിന്ന് കണ്ടെത്തിയത് പ്രതികളെ കുടുക്കുന്നതില്‍ നിര്‍ണായകമായി. സന്തോഷിന്‍റെ പല്ല്, തലയോട്ടിയുടെ ഭാഗം, തലമുടി എന്നിവയുടെ ഡി.എൻ.എ ഫലം, പോസ്റ്റുമോർട്ടം ചെയ്ത പൊലീസ് സർജൻ ഡോ. ജെയിംസ് കുട്ടിയുടെ മൊഴി എന്നിവയെല്ലാം കമ്മല്‍ വിനോദിനും കുഞ്ഞുമോള്‍ക്കും കുരുക്ക് മുറുക്കി.
സിറ്റിംഗിന് ഒരു ലക്ഷം രൂപ വരെ വാങ്ങുന്ന പ്രമുഖ അഭിഭാഷകനാണ് കമ്മല്‍ വിനോദിനും ഭാര്യ കുഞ്ഞുമോള്‍ക്കും വേണ്ടി കോടതിയിൽ ഹാജരായത്. സാക്ഷികളെ മദ്യവും പണവും നൽകി ഒപ്പം നിറുത്താനും വിനോദ് ശ്രമിച്ചു. ഈ കേസ് നടത്താൻ ഇത്രയും പണം കമ്മല്‍ വിനോദിന് ലഭിച്ചത് എവിടെ നിന്നാണെന്ന ചോദ്യം ഇപ്പോഴും ചോദ്യമായി അവശേഷിക്കുന്നു.
ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തുക, ആ മൃതദേഹം പിച്ചാത്തിക്ക് മുറിച്ച് കഷ്ണങ്ങളാക്കി ഓട്ടോയില്‍ കറങ്ങി പലയിടങ്ങളില്‍ ഉപേക്ഷിക്കുക, തെളിവ് നശിപ്പിക്കുക തുടങ്ങി എല്ലാം കോടതിയില്‍ തെളിഞ്ഞു. കമ്മല്‍ വിനോദിനും കുഞ്ഞുമോള്‍ക്കും ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. അതിന് പുറമെ തെളിവു നശിപ്പിച്ച കുറ്റത്തിന് കമ്മൽ വിനോദിന് 5 വർഷവും കുഞ്ഞുമോൾക്ക് 2 വർഷവും അധിക ശിക്ഷയുമുണ്ട്.
5 വർഷത്തെ ശിക്ഷ അനുഭവിച്ച ശേഷം വേണം, കമ്മല്‍ വിനോദ് ജീവപര്യന്തം ശിക്ഷ അനുഭവിക്കാൻ. കുഞ്ഞുമോൾ 2 ശിക്ഷയും ഒരുമിച്ച് അനുഭവിക്കണം. ഇരുവരും 5 ലക്ഷം രൂപ പിഴയും നല്‍കണം... എങ്ങനെ നോക്കിയാലും പൊലീസിന്റെ കുറ്റമറ്റ അന്വേഷണമാണ് ഈ കൊലക്കേസിലെ വഴിത്തിരിവ്.