മുത്തശ്ശിയുടെ താരാട്ടു പാതിയിൽ നിലച്ചു, കുഞ്ഞനുജന്റെ മുറിവുകളിൽ തലോടി അഭിഷേക്: നോവേറും കാഴ്ച
Alappuzha Karuvatta tragic accident
ദേശീയപാതയിൽ കരുവാറ്റയിലുണ്ടായ അപകടത്തിൽപ്പെട്ടത് കുഞ്ഞിനു ചോറൂണ് നടത്താൻ പോയ കുടുംബം. ആലപ്പുഴ പൂന്തോപ്പ് വാർഡ് നടുവിലേപറമ്പിൽ രാജശേഖരന്റെയും ശ്രീകലയുടെയും മകൻ അഭിറാമിന്റെ (9 മാസം) ചോറൂണ് നടത്താൻ മണ്ണാറശാല ക്ഷേത്രത്തിലേക്ക് കാറിൽ പോവുകയായിരുന്നു കുടുംബം. കാർ എതിർദിശയിൽ വന്ന കെഎസ്ആർടിസി ഫാസ്റ്റ്

ദേശീയപാതയിൽ കരുവാറ്റയിലുണ്ടായ അപകടത്തിൽപ്പെട്ടത് കുഞ്ഞിനു ചോറൂണ് നടത്താൻ പോയ കുടുംബം. ആലപ്പുഴ പൂന്തോപ്പ് വാർഡ് നടുവിലേപറമ്പിൽ രാജശേഖരന്റെയും ശ്രീകലയുടെയും മകൻ അഭിറാമിന്റെ (9 മാസം) ചോറൂണ് നടത്താൻ മണ്ണാറശാല ക്ഷേത്രത്തിലേക്ക് കാറിൽ പോവുകയായിരുന്നു കുടുംബം. കാർ എതിർദിശയിൽ വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന അഭിരാമിന്റെ മുത്തശ്ശി സരസ്വതിയമ്മ (72) ആണ് മരിച്ചത്. രാജശേഖരന്റെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തിൽ പരുക്കേറ്റവർ ആലപ്പുഴ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കരുനാഗപ്പള്ളി ഡിപ്പോയിൽനിന്ന് എറണാകുളത്തേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്. കാർ പെട്ടെന്നു വലത്തേക്ക് വെട്ടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. നിർത്താൻ ശ്രമിച്ചെങ്കിലും കാറിലും തൊട്ടു മുന്നിലും പോയ ഇൻസിനറേറ്റർ വാനിലും ഇടിച്ചു. അപകടത്തിൽ ബസ്സിലെ ഇരുപതോളം പേർക്കു ചെറിയ പരുക്കുകളുണ്ടായി. ബസിലുണ്ടായിരുന്ന പലരുടെയും തല കമ്പിയിൽ ഇടിച്ചാണ് പരുക്കേറ്റിരിക്കുന്നത്. ബസ് ഡ്രൈവറുടെ നെഞ്ച് സ്റ്റിയറിങ്ങിൽ ഇടിച്ചും പരുക്കേറ്റിട്ടുണ്ട്. അപകട സമയത്ത് ബസിൽ 70 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
പാതിയിൽ നിലച്ച താരാട്ട്
മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞ് അഭിരാമിനെ നെഞ്ചോടു ചേർത്ത്, അവന്റെ മുറിവുകളിൽ തലോടി സ്തബ്ധനായി നിൽക്കുകയായിരുന്നു അഭിഷേക് (24). രണ്ട് അനിയൻമാരുടെ ജ്യേഷ്ഠനാണ്, കുടുംബത്തിന്റെ കരുത്താണ്, ധൈര്യം സംഭരിച്ചേ മതിയാകൂ.കുഞ്ഞനിയന് 9 മാസമേ പ്രായമുള്ളൂ. അവന് അഭിഷേകുമായി 23 വയസ്സിന്റെ വ്യത്യാസമുണ്ട്. അവന്റെ ചോറൂണിനായുള്ള യാത്രയിൽ അഭിഷേകുണ്ടായിരുന്നില്ല.
അഭിഷേക് എറണാകുളത്തെ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. അതിനിടെയാണ് അപകട വിവരമറിഞ്ഞത്. ആ യാത്ര അവസാനിച്ചത് മെഡിക്കൽ കോളജിൽ. അവിടെയെത്തി ആദ്യം കേട്ടത് ഇനി മുത്തശ്ശിയില്ലെന്ന വാർത്ത. അച്ഛൻ ഗുരുതരാവസ്ഥയിലാണ്, അമ്മയ്ക്കും അനിയൻമാർക്കും പരുക്കുകളുണ്ട്. അവനേയുള്ളൂ എല്ലായിടത്തും ഓടിയെത്താൻ.അതിനിടയിൽ അച്ഛനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി, കൂടെപ്പോയതും അഭിഷേകാണ്. ജ്യേഷ്ഠന്റെ കൈച്ചൂടിൽ മയങ്ങുമ്പോൾ മുത്തശ്ശിയുടെ താരാട്ടു നിലച്ചത് അഭിരാം അറിഞ്ഞില്ല.