സംസ്കാര ചടങ്ങിൽ കൂടുതൽ കരഞ്ഞത് പ്രതി, ‘മുങ്ങാതിരിക്കാൻ’ പൊലീസിന്റെ കരുതൽ: നാടകീയം അറസ്റ്റ്
Ernakulam girl murder case: Police investigation followup
ചോദ്യം ചെയ്യൽ തുടങ്ങി; അമ്മ മൗനത്തിൽ ആലുവയിൽ കുട്ടിയെ പുഴയിലെറിഞ്ഞു കൊന്ന കേസിൽ പ്രതിയായ അമ്മയുടെ വിശദമായ ചോദ്യം ചെയ്യൽ ആരംഭിച്ചു. 7 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും 5 ദിവസത്തെ കസ്റ്റഡിയാണു മജിസ്ട്രേട്ട് കോടതി ചെങ്ങമനാട് പൊലീസിന് അനുവദിച്ചത്. ഇന്നലെ പൊലീസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ അമ്മ

ചോദ്യം ചെയ്യൽ തുടങ്ങി; അമ്മ മൗനത്തിൽ
ആലുവയിൽ കുട്ടിയെ പുഴയിലെറിഞ്ഞു കൊന്ന കേസിൽ പ്രതിയായ അമ്മയുടെ വിശദമായ ചോദ്യം ചെയ്യൽ ആരംഭിച്ചു. 7 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും 5 ദിവസത്തെ കസ്റ്റഡിയാണു മജിസ്ട്രേട്ട് കോടതി ചെങ്ങമനാട് പൊലീസിന് അനുവദിച്ചത്. ഇന്നലെ പൊലീസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ അമ്മ മൗനിയായിരുന്നു. മാനസികമായി തകർന്ന നിലയിലാണ് ഇവർ. ചോദ്യം ചെയ്യലിനു ശേഷം വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുക്കും. കുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഇവരുടെ ബന്ധുവിനെയും അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യംചെയ്യും.
അന്ന് കൂടുതൽ കരഞ്ഞത് പ്രതി
കൊല്ലപ്പെടുന്നതിന് 24 മണിക്കൂർ മുൻപു പോലും പീഡനം നടന്നതായി പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതിനെത്തുടർന്ന് കുട്ടിയോട് ആ സമയം അടുത്തിടപഴകിയവരിലേക്കുള്ള അന്വേഷണമാണ് അടുത്ത ബന്ധുവായ കെ.വി.സുഹാഷിലേക്ക് എത്തിയത്. കുറ്റസമ്മതം നടത്തിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു.
പലതവണ കുഞ്ഞിനെ പീഡിപ്പിച്ചുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മരണവാർത്തയറിഞ്ഞ് കുഞ്ഞിന്റെ പിതാവിനേക്കാൾ വികാരാധീനനായാണ് സുഹാഷ് പെരുമാറിയിരുന്നത്. കഴിഞ്ഞ ദിവസം നടന്ന സംസ്കാരച്ചടങ്ങുകളിലും വിങ്ങിപ്പൊട്ടിയാണ് ഇയാൾ പങ്കെടുത്തത്.
ജീവനോടെ പുഴയിൽ എറിയപ്പെട്ട കുഞ്ഞ് ശ്വാസകോശത്തിൽ വെള്ളം കയറിയാണു മരിച്ചതെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. പീഡനത്തിന്റെ സൂചനകളായ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ പുഴയിലെറിഞ്ഞതിന് അറസ്റ്റ് ചെയ്യപ്പെട്ട അമ്മയെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. അഡിഷനൽ എസ്‌പി എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു 2 കേസുകളും അന്വേഷിക്കുന്നത്.