അമ്മയുടെ മടിയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞ് പെട്ടെന്ന് ശ്വാസം കിട്ടാതെ പിടയുന്നു, പച്ചക്കറി അരിഞ്ഞു കൊണ്ടിരിക്കുമ്പോൾ വിരൽ മുറിഞ്ഞ് ചോരയൊഴുകുന്നു. അതുമല്ലെങ്കിൽ വൃദ്ധരായ നമ്മുടെ മാതാപിതാക്കൾക്ക് തറയിൽ തെന്നി വീണ് ഗുരുതരമായി പരുക്കു സംഭവിക്കുന്നു. നിത്യജീവിതത്തിൽ നമ്മുടെ വീടുകളിൽ

അമ്മയുടെ മടിയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞ് പെട്ടെന്ന് ശ്വാസം കിട്ടാതെ പിടയുന്നു, പച്ചക്കറി അരിഞ്ഞു കൊണ്ടിരിക്കുമ്പോൾ വിരൽ മുറിഞ്ഞ് ചോരയൊഴുകുന്നു. അതുമല്ലെങ്കിൽ വൃദ്ധരായ നമ്മുടെ മാതാപിതാക്കൾക്ക് തറയിൽ തെന്നി വീണ് ഗുരുതരമായി പരുക്കു സംഭവിക്കുന്നു. നിത്യജീവിതത്തിൽ നമ്മുടെ വീടുകളിൽ മേൽപറഞ്ഞവയിൽ‌ ഏതെങ്കിലുമൊന്ന് സംഭവിച്ചിട്ടുണ്ടാകാം. ഓർക്കാപ്പുറത്ത് പ്രിയപ്പെട്ടവർ‌ക്ക് ഉണ്ടാകുന്ന ഇത്തരം അപകടങ്ങൾ കണ്ട് പകച്ചു നിന്നവർ ആയിരിക്കണം നമ്മളിൽ പലരും.

വീട്ടിൽ പെട്ടന്നുണ്ടാവുന്ന അത്യാഹിതങ്ങളിൽ നമുക്ക് എന്തെങ്കിലും ചെയ്യാനാകുമോ? മനഃസാന്നിധ്യം കൈമുതലാക്കി നമുക്കും വളരെ ഈസിയായി ഇത്തരം എമർജൻസി നിമിഷങ്ങൾ കൈകാര്യം ചെയ്യാവുന്നതേയുള്ളൂ. അതായത് വീട്ടിലുള്ളവർ തന്നെ പ്രഥമ ശുശ്രൂഷ (First Aid) അല്ലെങ്കിൽ പ്രാഥമിക പരിചരണം (Preliminary care) നൽകി പ്രശ്നം ഗുരുതരമാകുന്നത് തടയാനാകും എന്നു ചുരുക്കം.

ADVERTISEMENT

പെട്ടന്നുണ്ടാവുന്ന ഇത്തരം എമർജൻസി സിറ്റുവേഷൻസ് കൈകാര്യം ചെയ്യാൻ പഠിക്കാൻ ഇതാ നിങ്ങൾക്കും ഒരു സുവർണാവസരം. വനിതയും മേയ്ത്ര ഹോസ്പിറ്റലും സംയുക്തമായ നടത്തുന്ന സെമിനാറിലൂടെയാണ് അത്യാഹിത നിമിഷങ്ങളും അടിയന്തര ഘട്ടങ്ങളും കൈകാര്യം ചെയ്യുന്നത് പഠിക്കാനുള്ള അവസരമൊരുങ്ങുന്നത്. എമർജൻസി മെഡിസിൻ രംഗത്തെ പ്രഗത്ഭനായ ഡോ. വേണുഗോപാലൻ പി.പി (Chair & senior Consultant, Meitra Hospital) നയിക്കുന്ന സെമിനാർ ഈ വരുന്ന ഓഗസ്റ്റ് 21ന് കോഴിക്കോട് വച്ചാണ് നടക്കുന്നത്. വടകര മുനിസിപ്പൽ ഹാളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സെമിനാർ. പ്രവേശനം സൗജന്യം.

മുറിവുകൾ, വീഴ്ചകൾ, അത്യാഹിതങ്ങൾ, എന്നിവ സംഭവിച്ചാൽ ആ സാഹചര്യങ്ങളിൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സെമിനാറിലൂടെ കൃത്യമായ അവബോധം നൽകും. ഇതു സംബന്ധിച്ച ഏവരുടേയും ചോദ്യങ്ങൾക്കും ആശങ്കകൾക്കും സെമിനാറിലൂടെ ഉത്തരം ലഭിക്കും. മുറിവുകൾ, വീഴ്ചകൾ, പൊള്ളൽ, തൊണ്ടയിൽ ഭക്ഷണ പദാർഥങ്ങൾ കുടുങ്ങല്‍ തുടങ്ങി വ്യത്യസ്ത അപകട സാഹചര്യങ്ങളെ നേരിടാനുള്ള ആത്മവിശ്വാസവും ശാസ്ത്രീയമായ തയ്യാറെടുപ്പും സെമിനാറിലൂടെ പങ്കുവയ്ക്കും.

ADVERTISEMENT

നമുക്കു ചുറ്റുമുള്ള നമ്മുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യ പരിപാലത്തിനായി ഏതു നിമിഷവും നമ്മൾ തയ്യാറായിരിക്കുക എന്നതാണ് സെമിനാറിലൂടെ മുന്നോട്ടുവയ്ക്കുന്ന നല്ലപാഠം. എങ്ങനെ പ്രഥമ ശുശ്രൂഷ (First Aid) നൽകണം, അപകട സമയങ്ങളിൽ എങ്ങനെ പരിചരണം നൽകണം എന്നെല്ലാം കൃത്യമായി വിശദീകരിക്കും.

രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന ആദ്യത്തെ നൂറു പേർക്ക് 6 മാസത്തെ വനിത സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും. സെമിനാറിൽ പങ്കെടുക്കാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ.

ADVERTISEMENT

രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/JQ3cfdAsi8XijzzV8

കൂടുതൽ വിവരങ്ങൾക്ക്: +919495244614

ADVERTISEMENT