മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞൊരാൾ ഏണിയിൽ വരെ കയറുന്ന വിഡിയോ കണ്ടാണ് വനിത–സ്മിത സെമിനാറിൽ പങ്കെടുക്കാനെത്തിയ കാണികൾ ആശ്വാസത്തോടെ വീടുകളിലേക്കു മടങ്ങിയത്. സ്മിത മെമ്മോറിയൽ ആശുപത്രിയുമായി ചേർന്ന് വനിത സംഘടിപ്പിക്കുന്ന സൗജന്യ സ്പർശം സെമിനാറിന്റെ ആദ്യ ഭാഗം സെപ്റ്റംബർ 13ന് സ്മിത ഹോസ്പ്പിറ്റലിൽ വച്ചു നടന്നു. സ്മിത ഹോസ്പിറ്റൽ സിഇഒ ഡോ. രാജേഷ് നായർ സ്വാഗതം പറഞ്ഞു. തുടർന്നു  മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ(TKA)യെ കുറിച്ച് ഡോ. എബി തോമസ് ബാബുവും (ഓർത്തോപീഡിക് സർജൻ) ഡോ. വർക്കി സാബു കുളങ്ങരയും (കൺസല്‍റ്റന്റ് ഓർത്തോപീഡിക് സർജൻ) സെഷനുകൾ എടുത്തു. ഒപ്പം ഫിസിയോതെറപിസ്റ്റ്, അനസ്ത്യേഷ്യോളജിസ്റ്റ്, ഡയറ്റീഷ്യൻ എന്നിവരും സംസാരിച്ചു. സ്മിതയിൽ നിന്നു സർജറി കഴിഞ്ഞവർ സന്തോഷത്തോടെ ഡോക്ടർമാർക്കൊപ്പം ചെറിയൊരു റാംപ് വാക്ക് ചെയ്തതായിരുന്നു സെമിനാറിന്റെ ഹൈലൈറ്റ്.

അനുഭവസ്ഥർ പറയുന്നു

ADVERTISEMENT

സ്മിതയിൽ നിന്നു മുട്ടു മാറ്റി വയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയവർ ഏണിപ്പടി വരെ കയറുന്നു എന്നു വിളിച്ചു പറഞ്ഞപ്പോൾ ഞാൻ തന്നെ അത്ഭുതപ്പെട്ടു പോയി എന്ന് ഡോ. എബി പറഞ്ഞപ്പോഴും കാണികളുടെ മുഖത്തു സംശയം ബാക്കി നിന്നു. തൊട്ടടുത്ത നിമിഷം ആ വിഡിയോ എത്തി. പിന്നാലെ മുട്ടൊക്കെ നേരെയായി കൂളായി നടക്കുന്ന മിടുമിടുക്കികളായ അമ്മച്ചിമാരുടേയും. ഈ കാണുന്ന വീഡിയോയിലെ ചിലർ ഇന്നിവിടെ വന്നിട്ടുണ്ടെന്നു പറഞ്ഞതും കാണികളുടെ ആവേശം കൂടി.

മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ ചുറ്റിപ്പറ്റി നിൽക്കുന്ന മിത്തുകളൊക്കെ വളരെ നിസാരമായി തെളിവുകളുടെ പിൻബലത്തോടെ തകർത്തു കൊണ്ടാണ് ഡോ. എബി ആ ദ്യത്തെ സെഷൻ തുടങ്ങിയത്. തുടർന്നു മുട്ടിനുള്ള സാരമായ പ്രശ്നങ്ങൾ തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ, സർജറി എപ്പോൾ വേണം? എന്തു കൊണ്ട് നിങ്ങൾ ‘സ്മിത ഹാപ്പി നീ ക്ലബ്ബിന്റെ ഭാഗമാകണം?’ തുടങ്ങിയ വിഷയങ്ങളും ചർച്ചയായി.

ADVERTISEMENT

സർജറിക്കു മുൻപും ശേഷവും സ്മിത ഒപ്പമുണ്ട്

മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എങ്ങനെ ചെയ്യുന്നു എ ന്നുള്ളതിനെ പറ്റിയുള്ള വിവരണം നൽകിയാണ് ഡോ. വർക്കി സെമിനാറിൽ സംസാരിച്ചത്. സ്മിതയിൽ സർജറിക്ക് മുൻപു മുതൽ ഒരു രോഗിയെ എങ്ങനെയൊക്കെ പരിചരിക്കുന്നു, പല തരം പ്രശ്നങ്ങൾക്കുള്ള സർജറി എങ്ങനെ ചെയ്യുന്നു, ഡോക്ടർമാരും നഴ്സുമാരും മറ്റും പാലിക്കുന്ന പ്രോട്ടോക്കോളുകളും സുരക്ഷാ മുൻകരുതലുകളും, സർജറിക്കു ശേഷം രോഗിക്കു നൽകുന്ന പരിചരണം തുടങ്ങിയ വിവരങ്ങൾ ഡോക്ടർ ചിത്രങ്ങൾ സഹിതം വിശദീകരിച്ചത് പല ആശങ്കകളും ദൂരീകരിക്കാൻ സഹായിച്ചു.

ADVERTISEMENT

ഒരോ ആളുകളുടെയും രോഗാവസ്ഥ കണക്കിലെടുത്ത് വ്യത്യസ്ത തരം ഇംപ്ലാന്റുകളാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്നതെന്നും അവ ഏതെല്ലാമാണെന്നുമാണു തുടർന്നു ചർച്ച ചെയ്തത്. ഇതിനു ശേഷം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലെ ഏറ്റവും നൂതന രീതിയായ റോബട്ടിക് ശസ്ത്രക്രിയാ മാർഗങ്ങളെ പരിചയപ്പെടുത്തി.

തുടർന്നു അനസ്ത്യേഷ്യോളജിസ്റ്റ്– ഡോ. ജി. ഗോപകുമാർ പല തരം അനസ്ത്യേഷ്യകളെ കുറിച്ചും അവ എങ്ങനെയാണ് എടുക്കുന്നതെന്നും വിശദമായി പറഞ്ഞു. സ്മിതയിലെ ചീഫ് ഡയറ്റീഷൻ ധന്യ ജോർജാണ് പിന്നീടെത്തിയത്. സര്‍ജറിക്കു മുൻപും ശേഷവും, മുറിവു വേഗം ഉണങ്ങാനും, ശരീരം ആരോഗ്യകരമായിരിക്കാനും ഡയറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചു സംസാരിച്ചു. ഒടുവിലായി ഫിസിയോതെറപിസ്റ്റ് ബിജു കെ. ശസ്ത്രക്രിയയ്ക്ക് മുൻപുള്ള പ്രീ– ഓപ്പറേറ്റീവ് ഫിസിയോതെറപിയെ കുറിച്ചും സർജറിക്കു ശേഷം വിവിധ ഘട്ടങ്ങളിലായി ചെയ്യുന്ന പോസ്റ്റ് ഓപ്പറേറ്റീവ് ഫിസിയോതെറപിയെ കുറിച്ചും വിശദീകരിച്ചു.

ചോദ്യാത്തര സെഷനിൽ സെമിനാറില്‍ പങ്കെടുത്തവരുടെ വ്യക്തിപരമായ ചോദ്യങ്ങൾക്ക് ഡോ. വർക്കി മറുപടി നൽകി. വിജയകരമായി മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ തൊടുപുഴ സ്വദേശികളായ ശിവനും വൽസമ്മ ബേബിയും അനുഭവങ്ങൾ പങ്കിട്ടു.  സ്മിത ഹോസ്പിറ്റൽ എല്ലാ കാര്യളിലും രോഗികൾക്കൊപ്പമുണ്ടാകുമെന്ന ഉറപ്പിലാണ് സെമിനാർ അവസാനിച്ചത്.  

ADVERTISEMENT