പോരാട്ടവും പ്രതീക്ഷകളും ജീവിതവ്രതമാക്കിയ കാൻസർ പോരാളികൾക്ക് ഊർജം പകരുന്ന മാസമാണിത്. കാൻസർ അവബോധന മാസമായ ഒക്ടോബറിന്റെ പശ്ചാത്തലത്തിൽ ജീവിതത്തിലെ കാൻസർ പോരാട്ട നാളുകളെ കുറിച്ച് ഓർത്തെടുക്കുയാണ് ജിൻസി ബിനു.

കാൻസർ വരിഞ്ഞു മുറുക്കിയ നാളുകളിൽ തന്റെ പൊന്നോമനകളെ ഓർത്തു മാത്രം പലവട്ടം വേദനിച്ചിട്ടുണ്ടെന്ന് ജിൻസി കുറിക്കുന്നു. കീമോയും മരുന്നു ഗന്ധങ്ങളും ജീവിതത്തിൽ നിറഞ്ഞ നാളുകളിൽ പാലമൃത് നിഷേധിക്കപ്പെട്ട ഒൻപതുമാസക്കാരനും അമ്മയുടെ സ്നേഹ വാൽസല്യങ്ങളൊക്ക വിലക്കപ്പെട്ട പത്തു വയസ്സുകാരനും കണ്ണീർ സാക്ഷ്യങ്ങളായിരുന്നുവെന്ന് ജിൻസി കുറിക്കുന്നു. മരിച്ചു പോകുമെന്ന് വിധിയെഴുതിയവർക്കു മുന്നിൽ വീറോടെ പൊരുതാൻ പഠിപ്പിച്ചത് ചങ്കുറപ്പ് ഒന്നു മാത്രമാണെന്നും ജിൻസി ഓർക്കുന്നു. കാൻസർ പോരാളികൾക്ക് ഊർജം പകരും അനുഭവ കഥ വനിത ഓൺലൈനുമായി പങ്കുവയ്ക്കുകയായിരുന്നു ജിൻസി.

ADVERTISEMENT

കുറിപ്പിന്റെ പൂർണരൂപം:

2017 ൽ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിന്റെ പടികയറുമ്പോൾ മനസ്സ് നിറയെ ശൂന്യതയായിരുന്നു. രോഗം കീഴടക്കിയ ശരീരത്തെ കുറിച്ചോർത്തല്ല... പൊന്നു പോലെ നോക്കാമെന്നു പലവട്ടം ഉറപ്പുകൊടുത്ത്...നീറുന്ന വേദനകളൊക്കെ മധുരമാക്കി... ജന്മം നൽകിയിയ... പൊന്നോമനകളെ... ഓർത്തു മാത്രം ആ മുഖങ്ങളിൽ... മിന്നി മറയുന്ന... നിസഹായതകളിൽ ചങ്കുപിടഞ്ഞ... നേരങ്ങൾ

ADVERTISEMENT

പാലമൃത് നിഷേധിക്കപ്പെട്ട... ഒൻപതുമാസക്കാരനും... അമ്മയുടെ സ്നേഹ വാൽസല്യങ്ങളൊക്ക വിലക്കപ്പെട്ട പത്തു വയസ്സുകാരനും മരണം കൊതിച്ചത്... കരിഞ്ഞുണങ്ങിയ... കോശങ്ങളുടെ തീവ്രവേദനകളാലല്ല... അങ്ങനെയൊരു "അമ്മ" ആയിപ്പോയതിൻ്റെ... അടക്കാനാവാത്ത... നോവുകൊണ്ട് 6 മാസത്തെ ആയുസ്സ് മാത്രമേയുള്ളൂ...ന്ന്... നാടാകെ പാടിയവരും... വെള്ളപുതയ്ക്കാൻ...

കാത്തിരുന്നവരും കരിഞ്ഞുണങ്ങലും... കീറിമുറിക്കലുകളും... അവസാനിച്ചപ്പോഴേക്കും... "ഞാൻ" പിറന്നു.

ADVERTISEMENT

പോരാട്ടത്തിന്റെ 7 വർഷങ്ങൾക്കിപ്പുറവും ഞാനിങ്ങനെ ജീവിക്കുന്നതിന്റെ കാരണം തുറന്നു പറയട്ടെ മുറിഞ്ഞു നീറുന്ന... ഹൃദയത്തിലേക്ക്... കൂരമ്പുപോലെ... തുളച്ചു കയറിയ... ചില "കരുതൽ വാക്കുകൾ" "നിന്നെ എന്തിനു കൊള്ളാം???

"നിൻ്റെ മരണം കാണാൻ കാത്തിരിക്കുകയാണ്" അറുത്തു മാറ്റപ്പെട്ട... ശരീരത്തെ പുച്ഛിച്ച്...

പുഴുവിനെ പോലെ... അറപ്പോടെ നോക്കിയ... "സ്നേഹിച്ച"വരുടെ... കരുതൽ തന്ന... ചങ്കുറപ്പിന്...എങ്ങനെ നന്ദി പറയണമെന്നറിയില്ല ഒക്കെ...ആരോടും പങ്കുവയ്ക്കാനാവാതെ... ഒറ്റയ്ക്കനുഭവിക്കാൻ... ഹൃദയം വല്ലാതെ ഭാരപ്പെട്ടു പക്ഷേ...അതിനു... കഴിഞ്ഞു... കഴിയണമായിരുന്നു.

CA Left Breast Her 2 positive 3rd stage 2വർഷത്തെ ഇടവേളയ്ക്കു ശേഷം ഭീഷണി മുഴക്കിയ MRI റിപ്പോർട്ട് 

വീണ്ടും...ചില... മരുന്നുസഞ്ചാരങ്ങൾ... എന്നെപ്പോലെ ഒരാൾക്ക്... ഇതെല്ലാം അതിജീവിക്കാൻ കഴിഞ്ഞെങ്കിൽ... പ്രതിസന്ധികളിലും.. രോഗാവസ്ഥകളിലും.. പതറുന്ന... എല്ലാ പ്രിയപ്പെട്ടവരോടും ഞാൻ ഉറപ്പിച്ചു പറയാം...