‘എന്റെ മോളുടെ പേരിൽ അവസാനമായി വന്ന പാഴ്സലാണത്, ഞാൻ ഒപ്പിട്ടുവാങ്ങും’: മകളുടെ വേർപാട്: ഉള്ളുലഞ്ഞ് പ്രമോദ്
ടാക്സി വാഹനത്തിന്റെ ഡ്രൈവറായി കലവൂരിലേക്ക് ഓട്ടം പോകുന്നതിനിടെയാണ് കറുകയിൽ വാർഡ് ലക്ഷ്മിനിവാസിൽ പ്രമോദിനെത്തേടി ഹൃദയം നുറുങ്ങുന്ന വാർത്തയെത്തിയത്. തിരുവനന്തപുരം പ്രവച്ചമ്പലത്തുണ്ടായ വാഹനാപകടത്തിൽ പൊന്നുമോൾ ദേവീകൃഷ്ണ(22) മരണപ്പെട്ടു... ആധിയോടെ തിരികെ വീട്ടിലേക്കു പ്രമോദ് എത്തുമ്പോഴേക്കും

ടാക്സി വാഹനത്തിന്റെ ഡ്രൈവറായി കലവൂരിലേക്ക് ഓട്ടം പോകുന്നതിനിടെയാണ് കറുകയിൽ വാർഡ് ലക്ഷ്മിനിവാസിൽ പ്രമോദിനെത്തേടി ഹൃദയം നുറുങ്ങുന്ന വാർത്തയെത്തിയത്. തിരുവനന്തപുരം പ്രവച്ചമ്പലത്തുണ്ടായ വാഹനാപകടത്തിൽ പൊന്നുമോൾ ദേവീകൃഷ്ണ(22) മരണപ്പെട്ടു... ആധിയോടെ തിരികെ വീട്ടിലേക്കു പ്രമോദ് എത്തുമ്പോഴേക്കും മരണവിവരമറിഞ്ഞു ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽ തടിച്ചുകൂടിയിരുന്നു. പ്രമോദിനെ ആശ്വസിപ്പിക്കാനുള്ള ബന്ധുക്കളുടെ ശ്രമത്തിനിടെയാണ് മകൾക്കുള്ള പാഴ്സലുമായി സുഹൃത്ത് കൂടിയായ പോസ്റ്റ്മാൻ അനസ് വീട്ടിലേക്കെത്തുന്നത്.
‘‘എന്റെ മോളുടെ പേരിൽ അവസാനമായി വന്ന പാഴ്സൽ ഞാൻ ഒപ്പിട്ടുവാങ്ങും... എനിക്കത് വേണം... അവൾ എന്റെ ജീവനാണ്’’....പൊട്ടിക്കരഞ്ഞ പ്രമോദിനെ ആശ്വസിപ്പിക്കാൻ കഴിയാതെ നാട്ടുകാരും കണ്ണീരണിഞ്ഞു. തിരുവനന്തപുരത്തെ പഠനത്തിനൊപ്പം ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാലയിൽ ചെയ്യുന്ന കോഴ്സിന്റെ നോട്ട് പോസ്റ്റലായി എത്തുമെന്ന് തിരുവനന്തപുരത്തു നിന്നു രാവിലെ മകൾ പ്രമോദിനെ വിളിച്ചറിയിച്ചിരുന്നു. എസ്എസ്എൽസിയും പ്ലസ്ടുവും ആലപ്പുഴ സെന്റ് ജോസഫ് സ്കൂളിലാണ് ദേവീകൃഷ്ണ പഠിച്ചത്. ഓട്ടോയും ടാക്സിയും ഓടിച്ച് ഉപജീവനം നടത്തുന്ന പ്രമോദ് തന്നെയായിരുന്നു കുട്ടിയെ സ്കൂളിലേക്ക് കൊണ്ടു പോവുന്നതും തിരികെ വിളിച്ചു കൊണ്ടുവരുന്നതും.
പഠനത്തിൽ ഉന്നതനിലവാരം പുലർത്തിയ ദേവീകൃഷ്ണ എല്ലാ പരീക്ഷകളിലും ഫുൾ എപ്ലസ് നേടിയാണ് വിജയിച്ചത്. തിരുവനന്തപുരം വിമൻസ് കോളജിലെ പഠനത്തിനൊപ്പം അവിടെ പിഎസ്‌സി കോച്ചിങ്ങിനും പോകുന്നുണ്ടായിരുന്നു. ക്രിസ്മസ് അവധിക്കായി രണ്ടാഴ്ച മുൻപ് ദേവീകൃഷ്ണ വീട്ടിലെത്തിയിരുന്നു. അപകടവിവരം അറിഞ്ഞ് അച്ഛൻ പ്രമോദും അമ്മ ലക്ഷ്മിയും സഹോദരൻ പ്രണവും തിരുവനന്തപുരത്തേക്കു പോയി.
ബൈക്കിനു പിന്നിൽ ലോറിയിടിച്ചു; യുവാക്കൾ മരിച്ചു
∙ കരമന–കളിയിക്കാവിള നാലുവരിപ്പാതയിൽ പള്ളിച്ചൽ ജംക്‌ഷനിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് വിഴിഞ്ഞം മുക്കോല കടയ്ക്കുളം വിരാലിവിള ശൈലജ മന്ദിരത്തിൽ ജയകുമാർ–സജി ദമ്പതികളുടെ മകൻ ജെ.എസ്.അമൽ(21), ആലപ്പുഴ കറുകയിൽ ലക്ഷ്മി നിവാസിൽ പ്രമോദ്–ലക്ഷ്മി ദമ്പതികളുടെ മകൾ ദേവി കൃഷ്ണ(22) എന്നിവർ മരിച്ചു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇന്നലെ ഉച്ചയ്ക്ക് 12ന് പള്ളിച്ചൽ സിഗ്നൽ ലൈറ്റിനു സമീപമാണ് അപകടത്തിൽപെട്ടത്.
മുൻവശത്തെ ടയറിൽ കുരുങ്ങിയ ബൈക്കുമായി ലോറി കുറച്ചുദൂരം നീങ്ങിയ ശേഷമാണു നിന്നത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നു വന്ന ബൈക്ക് പള്ളിച്ചൽ ജംക്‌ഷനിൽനിന്ന് വിഴിഞ്ഞം റോഡിലേക്കു തിരിയുന്നതിനിടെ പിന്നിൽ നിന്നുവന്ന ലോറി ഇടിച്ചതാകാമെന്നാണു നിഗമനം. പിഎസ്‌സി പരിശീലനവും സൈന്യത്തിൽ ചേരുന്നതിനുള്ള തയാറെടുപ്പുകളും നടത്തിവരികയായിരുന്നു അമൽ. സഹോദരൻ: ആരോമൽ. തിരുവനന്തപുരം ഗവ.വിമൻസ് കോളജിൽ എംഎസ്‌സി സുവോളജി വിദ്യാർഥിനിയാണ് ദേവി കൃഷ്ണ. സഹോദരൻ: പ്രണവ് (10–ാം ക്ലാസ് വിദ്യാർഥി).