സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു. ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് നടൻ കിഷോർ സത്യ. ബസ്സിനുള്ളിൽ വച്ച് ദീപക് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ

സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു. ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് നടൻ കിഷോർ സത്യ. ബസ്സിനുള്ളിൽ വച്ച് ദീപക് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവച്ചത്. തുടർന്ന് ഞായറാഴ്ച രാവിലെയാണ് 42 വയസ്സുകാരനായ ദീപക്കിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കിഷോർ സത്യയുടെ കുറിപ്പ് –

ADVERTISEMENT

അവൾക്കൊപ്പമല്ല, അവനൊപ്പം,

ഒരു സ്ത്രീ തന്റെ മാനത്തിന്റെ കാര്യത്തിൽ നുണ പറയില്ല എന്ന പൊതുബോധത്തിന്റെ അടിസ്ഥാനത്തിലാണ് പീഡന പരാതികളിൽ നിയമം സ്ത്രീയുടെ പക്ഷത്തു നിൽക്കുന്നത്. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആയിരുന്ന ഫാത്തിമ ബീവിയുടെ കാലത്താണ് ഇത്തരമൊരു സമീപനം സ്വീകരിച്ചു തുടങ്ങിയത് എന്നൊരു വക്കീൽ എന്നോട് എപ്പോഴോ പറഞ്ഞിരുന്നു (തെറ്റുണ്ടെങ്കിൽ തിരുത്താം).

ADVERTISEMENT

പക്ഷേ ഇന്ന് സ്ഥിതിഗതികൾ ഒരുപാട് മാറിയിരിക്കുന്നു. പുരുഷനെ കുടുക്കാനുള്ള ആയുധമായി ഇതിനെ ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം ഏറെ വർധിച്ചിരിക്കുന്നു. ഇത്തരക്കാർ മൂലം യഥാർഥ ഇരകൾക്ക് നീതി നിഷേധവും പൊതുമണ്ഡലത്തിൽ അപമാനവും നേരിടുന്നു. ഇന്ത്യയിലെ സ്ത്രീ പീഡന പരാതികളിൽ 50 ശതമാനത്തിൽ അധികവും വ്യാജമാണ് എന്നൊരു ആർട്ടിക്കിൾ 2017ൽ ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു (പക്ഷേ ഈ കാര്യത്തിൽ ഔദ്യോഗിക കണക്കുകളൊന്നും ഇതുവരെ ലഭ്യമല്ല).

പുരുഷന് എതിരെയുള്ള വ്യാജ പരാതികളിൽ പ്രതികരിക്കുന്നവരെ പോലും സ്ത്രീ വിരുദ്ധർ ആയി മുദ്രകുത്തപ്പെടുമെന്നുള്ള ഭയത്തലാണ് പലരും മൗനം പാലിക്കുന്നത്.

ADVERTISEMENT

അതിനിടയിലാണ് എങ്ങനെയും വൈറൽ ആവാനും അതിലൂടെ പണം നേടാനുമുള്ള വ്യഗ്രതയിൽ ‘പൊതു ഇടത്തിൽ ഉപദ്രവിക്കുന്ന പുരുഷ വിഡിയോകൾ’ എന്ന പുതിയ പ്രതിഭാസം ഉടലെടുത്തിരിക്കുന്നതിന്. അതിന്റെ ആദ്യ ‘ഇരയാണ്’ ദീപക്. അപമാന ഭാരത്താൽ നിലച്ച ആ ശ്വാസം തിരിച്ചു നൽകാൻ ഒരു സമൂഹ മാധ്യമത്തിനും ആവില്ലല്ലോ...!

പ്രിയപ്പെട്ട സഹോദരിമാരെ, നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവുമ്പോൾ വിഡിയോ എടുത്തോളൂ കാരണം കോടതിയിൽ തെളിവ് വേണമല്ലോ. പക്ഷേ അതെടുത്തു ഇൻസ്റ്റയിലോ ഫെയ്സ്ബുക്കിലെ യൂട്യൂബിലോ ഇടരുത്. തെളിവ് സഹിതം പൊലീസിൽ പരാതി കൊടുക്കുക. നിങ്ങൾ പറഞ്ഞ കുറ്റവാളിക്കും ഒരു ഭാഗം പറയാൻ ഉണ്ടായിരിക്കും. നിയമം തീരുമാനിക്കട്ടെ. പൊതുവിചാരണ ചെയ്ത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം നിറയ്ക്കാനുള്ള ടൂൾ ആയി അതുപയോഗിക്കരുത്. ആ പണം കൊണ്ട് ദീപക്കിന്റെ ജീവൻ തിരികെ വാങ്ങി കൊടുക്കാൻ സഹോദരി നിങ്ങൾക്ക് ആവില്ല.

ഇനിയും മറ്റൊരു ദീപക് മരിക്കാതിരിക്കട്ടെ. ബാലചന്ദ്രൻ മേനോൻ സാറിനെതിരെയുള്ള പീഡന പരാതിയിൽ അദ്ദേഹത്തിന് ജാമ്യം നൽകിയപ്പോൾ ഹൈകോടതി സിംഗിൾ ബെഞ്ച് അതിൽ ഒരു വരി എഴുതിച്ചേർത്തിരുന്നു. ‘സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്റെ അന്തസ്സിനും വിലയുണ്ട്...’.

Kishore Satya Reacts to Deepak's Suicide:

Suicide of Deepak is due to social media shaming. The actor Kishore Satya has responded to the incident where Deepak committed suicide after a video accusing him of harassment went viral.

ADVERTISEMENT